Don't Miss!
- Sports
IND vs AUS: ഇന്ത്യക്കായി കളിക്കാന്‍ റെഡി, ആ കടമ്പ കടന്നു! സൂചന നല്കി സഞ്ജു
- Automobiles
പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി ജാവ 42, യെസ്ഡി റോഡ്സ്റ്റർ ബൈക്കുകൾ
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ചാനലുകള്‍ തമ്മിലാണ് മത്സരം! അബ്രഹാം മുതല്‍ നീരാളി വരെ ഓണത്തിനെത്തും! റെക്കോര്‍ഡ് ഇവര്‍ക്ക് സ്വന്തം..
Recommended Video

ഇത്തവണത്തെ ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളക്കര. ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയറ്ററുകളില്‍ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്. തിയറ്ററുകളില്‍ കിടിലന്‍ സിനിമകള്‍ വരുമ്പോള്‍ ടെലിവിഷനും ഓണക്കാലത്ത് പുതിയ സിനിമകളുമായിട്ടായിരിക്കും എത്തുക. ഇത്തവണയും പുത്തന്‍ സിനിമകളുടെ പ്രീമിയര്‍ ഷോ തന്നെയാണ് ഓണത്തിനുണ്ടാവുക.
സൂര്യ ടിവിയാണ് ഇത്തവണ അടുത്ത കാലത്തിറങ്ങിയ എല്ലാ പുത്തന്‍ സിനിമകളും എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ മറ്റ് ചാനലുകളും വിട്ട് കൊടുക്കാതെയുള്ളു മത്സരമാണെന്ന് പറയാം. ജൂലൈ മാസം എത്തിയ സിനിമകള്‍ മുതല്‍ ഈ വര്‍ഷം ബ്ലോക്ബസ്റ്റാറായ സിനിമകള്‍ വരെ ഓണത്തിനെത്തുമെന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.

സൂര്യ ടിവിയുടെ ഓണം
ഇത്തവണ ഓണം സൂര്യ ടിവിയ്ക്കൊപ്പമാക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞിരിക്കുകയാണ്. ജൂലൈ മാസം തിയറ്ററുകളിലേക്ക് എത്തിയ നീരാളി ഓണത്തിന് ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നുള്ളതാണ് ഏറ്റവും പുതിയ വാര്‍ത്ത. നിലവില്‍ ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം ചിലയിടങ്ങളിലുണ്ട്. തിയറ്ററുകളില്‍ കാര്യമായ പ്രദര്‍ശനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. നാദിയ മൊയ്തു വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും നീരാളിയ്ക്കുണ്ടായിരുന്നു. സൂര്യ ടിവിയില്‍ നീരാളി പിടുത്തം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.

ഞാന്‍ മേരിക്കുട്ടി
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ഞാന്‍ മേരിക്കുട്ടി. ഈദിന് മുന്നോടിയായി ജൂണ്‍ പതിനഞ്ചിന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. മലയാളികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഞാന്‍ മേരിക്കുട്ടി എന്നാണ് സിനിമയെ കുറിച്ചുള്ള പൊതുവേയുള്ള അഭിപ്രായം. ജയസൂര്യ തകര്‍ത്തഭിനയിച്ച ഞാന്‍ മേരിക്കുട്ടിയും ഇത്തവണ ഓണത്തിന് സൂര്യ ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

അബ്രഹാമിന്റെ സന്തതികള്‍
മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ അബ്രഹാമിന്റെ സന്തതികള്‍ അടുത്ത കാലത്ത് ബോക്സോഫീസില്‍ ഗംഭീര പ്രകടനം നടത്തിയ സിനിമയാണ്. ഷാജി പാടൂര്‍ സംവിധാനം ചെയ്ത സിനിമ ജൂണ്‍ പതിനാറിനായിരുന്നു റിലീസ് ചെയ്തിരുന്നത്. റിലീസ് ദിവസം മുതല്‍ ഇപ്പോഴും തിയറ്ററുകളില്‍ മിന്നുന്ന പ്രകടനം നടത്തുന്ന സിനിമ പുലിമുരുകന് ശേഷം കേരളത്തില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായി മാറിയിരുന്നു. കൊച്ചി മള്‍ട്ടിപ്ലെക്സിലടക്കം ഒരു കോടിയ്ക്ക് മുകളിലായിരുന്നു സിനിമ നേടിയത്. മാത്രമല്ല യുഎഇ/ജിസിസി, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലും അബ്രഹാമിന്റെ സന്തതികള്‍ തിളങ്ങിയിരുന്നു. ഇത്തവണ ഓണത്തിന് ചിത്രം സൂര്യ ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

മായാനദി
മാത്തന്റെയും അപ്പുവിന്റെയും പ്രണയവുമായി ആഷിക് അബു സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു മായാനദി. അടുത്തിടെ ചിത്രം തിയറ്ററുകളില്‍ റിറിലീസിനെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ ചിത്രത്തില്‍ ടൊവിനോയുടെയും ഐശ്വര്യ ലക്ഷ്മിയുടെയും പ്രകടനം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇത്തവണ ഓണത്തിന് മായാനദിയും ടെലിവിഷന്‍ പ്രേക്ഷകരിലേക്ക് എത്തും.

കുട്ടനാടന്‍ മാര്‍പാപ്പ
കുഞ്ചാക്കോ ബോബന്, അദിതി രവി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് കുട്ടനാടന്‍ മാര്‍പാപ്പ. ശ്രീജിത്ത് വിജയന് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മാര്‍ച്ച് അവസാനമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. കുട്ടനാടിനെ പശ്ചാതലമാക്കി പ്രണയവും കോമഡിയും മുന്‍നിര്‍ത്തി ഒരുക്കിയ കുട്ടനാടന്‍ മാര്‍പാപ്പ തിയറ്ററുകളില്‍ നല്ല അഭിപ്രായം നേടിയ സിനിമയായിരുന്നു. ഇത്തവണ മാര്‍പാപ്പയും ഓണത്തിനെത്തുകയാണ്.

മാസ്റ്റര്‍പീസ്
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമയായിരുന്നു മാസ്റ്റര്‍പീസ്. 2017 ലെ ക്രിസ്തുമസിന് മുന്നോടിയായി തിയറ്ററുകളിലേക്കെത്തിയ ചിത്രം ക്യാംപസ് പശ്ചാതലമാക്കിയൊരുക്കിയ സിനിമയായിരുന്നു. എഡ്വേഡ് ലിവിംഗ്സ്റ്റന് എന്ന പേരില്‍ മമ്മൂട്ടി തകര്‍ത്തഭിനയിച്ച മാസ്റ്റര്‍പീസും ഓണത്തിന് പ്രേക്ഷകരിലേക്കെത്തും.

ഒരായിരം കിനാക്കള്‍
കോമഡി ത്രില്ലര്‍ മൂവിയായി പ്രമോദ് മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരായിരം കിനാക്കള്‍. ബിജു മേനോന് നായകനായി അഭിനയിച്ച സിനിമയില്‍ റോഷന് മാത്യു, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, ഷാരു വര്‍ഗീസ് എന്നിവരും അഭിനയിച്ചിരുന്നു. ഇക്കൊല്ലത്തെ വിഷുവിന് തിയറ്ററുകളിലേക്ക് എത്തിയ ഒരായിരം കിനാക്കള്‍ ഓണത്തിന് ടെലിവിഷനിലേക്കും എത്തും.

പഞ്ചവര്‍ണതത്ത
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പഞ്ചവര്‍ണതത്ത. ഏറെ കാലത്തിന് ശേഷം ജയറാമിന്റെ മികച്ചൊരു വേഷം സിനിമയിലുണ്ടായിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഷുവിന് റിലീസിനെത്തിയ പഞ്ചവര്‍ണതത്തയ്ക്ക് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ ലഭിച്ചിരുന്നു.

ആദി
താരപുത്രന് പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായി അഭിനയിച്ച സിനിമയാണ് ആദി. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദി ജനുവരി 26 നായിരുന്നു റിലീസിനെത്തിയത്. ആക്ഷന്‍ ത്രില്ലറായി നിര്‍മ്മിച്ച സിനിമയായിരുന്നു ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ബസ്റ്റര്‍. ഇത്തവണ ഓണത്തിന് മാറ്റ് കൂട്ടാന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദിയും പ്രീമിയര്‍ ഷോ ആയി പ്രേക്ഷകരിലേക്ക് എത്തും.

പരോള്‍
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ മറ്റൊരു കുടുംബചിത്രമായിരുന്നു പരോള്‍. ജയിലിനുള്ളിലെ കഥയുമായെത്തിയ ചിത്രം വിഷുവിന് മുന്നോടിയായി ഏപ്രിലിലായിരുന്നു റിലീസിനെത്തിയത്. തിയറ്ററുകളില്‍ മോശമില്ലാത്ത പ്രകടനം നടത്തിയ പരോള്‍ ഇത്തവണ മഴവില്‍ മനോരമയിലൂടെ ഓണത്തിന് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് കാണാം.
-
വിവാഹം കഴിച്ച് അമേരിക്കയില്‍ പോയി, ഭര്‍ത്താവ് അവിടെ വച്ച് പീഡിപ്പിച്ചു! ആ വാര്ത്തകളെപ്പറ്റി ചന്ദ്ര
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!