For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‍'നിങ്ങളാണോ കല്യാണം നടത്തിയത്? നിങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ഞാൻ ചോദിക്കാറുണ്ടോ?'; ജിഷിൻ പറയുന്നു!

  |

  മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളാണ് ജിഷിനും വരദയും. സ്‌ക്രീൻ സ്‌പേസ് ഒരുമിച്ച് പങ്കിട്ടവർ ജീവിതത്തിലും ഒന്നായത് 2014ൽ ആണ്. സൗഹൃദത്തിൽ തുടങ്ങിയ ബന്ധമാണ് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയത്. അമല പരമ്പരയിൽ മൊട്ടിട്ട പ്രണയമാണ് ജീവിതത്തിൽ ഒന്നാകാൻ ഇരുവർക്കും നിമിത്തമായത്.

  വിവാഹശേഷവും ഇരുവരും അഭിനയത്തിൽ സജീവമാണ്. അഭിനയത്തിൽ മാത്രമല്ല സോഷ്യൽമീഡിയ വഴിയും ആരാധകർക്കിടയിൽ ഇരുവരും സജീവമമാണ്. മുമ്പ് ഇവരുടെ റീൽസ് പോലുള്ള വീഡിയോകൾക്കും നിറഞ്ഞ സ്വീകരണം ലഭിച്ചിരുന്നു.

  Also Read: 'പെൺകുട്ടിയെ കമന്റടിച്ച പയ്യന്റെ കൈപിടിച്ച് തിരിച്ച് മാപ്പ് പറയിപ്പിച്ച് അസിൻ'; നടിയെ കുറിച്ച് പിതാവ് പറഞ്ഞത്!

  മകന്റെ അച്ഛൻ അടക്കമുള്ള സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് വരദ. ജിഷിനും വരദയും ഇപ്പോൾ ഒരുമിച്ച് പ്രേക്ഷകർക്ക് മുമ്പിൽ വരാറില്ല. മാത്രമല്ല ഇരുവരും വേർ‌പിരിഞ്ഞാണ് താമസം. വരദ തന്റെ സ്വന്തം വീട്ടിൽ മകനൊപ്പമാണ് താമസം.

  ജിഷിനും വരദയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന റിപ്പോർട്ടുകൾ വന്നതോടെ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിലും റിപ്പോർട്ടുകൾ വരുന്നുണ്ട്.

  സോഷ്യൽമീഡിയയിൽ വിവാഹ​മോചനവുമായി ബന്ധപ്പെട്ട് വാർത്തകളും ചർകളും വരുന്നുണ്ടല്ലോ അതിൽ പ്രതികരിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ വരദ കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരുന്നു.

  Also Read: 'നിന്നെ ഓർക്കുമ്പോൾ തലയിണ കെട്ടിപിടിക്കുമെന്നുള്ള ക്രിഞ്ച് മെസേജാണ്'; പിന്തുടർന്ന അഞ്ജാതനെ കുറിച്ച് മീനാക്ഷി!

  'ഇത്തരം വാര്‍ത്തകളോട് എനിക്കൊന്നും പറയാനില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതെല്ലാം ഞാനും കാണുന്നുണ്ട്. ഞാന്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രം. ഒരാളുടെ പേഴ്‌സണല്‍ ലൈഫിലേക്ക് ഒളിഞ്ഞ് നോക്കുന്നത് തെറ്റാണ്. ഒളിഞ്ഞ് നോക്കിയതിനുശേഷം അറിയാന്‍ വയ്യാത്ത കാര്യം എഴുതുന്നത് അതിലേറെ തെറ്റാണ്.'

  'സംഗതി ശരിയോ... തെറ്റോ ആയിക്കൊള്ളട്ടെ. അത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്' മിനിസ്‌ക്രീന്‍ താരമായ അനുവിന്റെ യുട്യൂബ് ചാനലില്‍ അഭിമുഖത്തിനെത്തിയ വരദ പ്രതികരിച്ചു. ഇപ്പോഴിത ഡിവോഴ്സ് വിഷയത്തിൽ ജിഷിനും പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ്. ‍

  'നിങ്ങളാണോ കല്യാണം നടത്തിയത്? ഡിവോഴ്സ് ആയില്ല, ആകുമ്പോൾ അറിയിക്കാം...' എന്നാണ് ജിഷിൻ വളരെ ചോദ്യങ്ങളോട് പ്രതികരിച്ചത്. 'ഞാന്‍ ഡിവോഴ്‌സായാലും ആയില്ലെങ്കിലും ഇവര്‍ക്കെന്താണ്. എന്റെ മൂക്ക് മുട്ടുന്നിടത്ത് നിങ്ങളുടെ സ്വാതന്ത്ര്യം അവസാനിക്കുന്നുവെന്ന് വരദ മാസ് മറുപടി കൊടുത്തിട്ടുണ്ട്.'

  'അതില്‍ കൂടുതല്‍ ഞാനെന്ത് പറയാനാണ്. പ്രേക്ഷകരുടെ കമന്റുകള്‍ക്ക് മറുപടി കൊടുക്കാറുണ്ട്. പുറത്തൊക്കെ പോവുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നതും കൂടെ നിന്ന് ഫോട്ടോ എടുക്കുന്നതും ഇഷ്ടമാണ്. ഡിവോഴ്‌സായില്ല. ആവുമ്പോള്‍ പറയാം. കുറച്ചൂടെ സമയം തരണം എന്നാണ് ഞങ്ങളെ ഇഷ്ടപ്പെടുന്നവരോട് പറയാനുള്ളത്' ജിഷിൻ പറഞ്ഞു.

  പരിഹരിക്കാന്‍ പറ്റാത്ത എന്തെങ്കിലും പ്രശ്‌നം നിങ്ങള്‍ക്കിടയിലുണ്ടോയെന്ന് അവതാരക ചോദിച്ചപ്പോള്‍ 'ഇങ്ങനെയൊക്കെയാണോ ചോദിക്കുന്നതെന്നായിരുന്നു' ജിഷിന്‍ തിരിച്ച് ചോദിച്ചത്. 'ആറ് മാസമായി ഞാന്‍ വരദയുടെ വീട്ടിലേക്ക് പോയിട്ടെന്ന് പറയുന്നവരോട് നിങ്ങള്‍ എന്റെ പിന്നാലെ തന്നെ നടക്കുകയാണോ? എല്ലാ ദിവസും ഞാന്‍ വന്നോ... വന്നില്ലേയെന്ന് നോക്കുകയാണോ അവരുടെ ജോലി.'

  'വ്യക്തിജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ചോദ്യങ്ങളുമായെത്തുന്നവര്‍ക്ക് കൃത്യമായ മറുപടി തന്നെ കൊടുക്കും ജിഷിൻ‌ കൂട്ടിച്ചേർത്തു. നല്ല വേഷത്തിനായി കോപ്രമൈസ്, അഡജ്സ്റ്റ്‌മെന്റ് വേണമെന്ന് പറഞ്ഞ് വിളിക്കുന്നത് പെണ്‍കുട്ടികള്‍ സ്വീകരിക്കാറില്ല.'

  'സീരിയല്‍ മേഖലയില്‍ ഇങ്ങനെയുള്ള കോളുകള്‍ കുറവാണെന്നാണ് തോന്നുന്നത്. നല്ല സുരക്ഷയാണ് സീരിയല്‍ മേഖലയില്‍. പത്തുപതിനഞ്ച് ദിവസമൊക്കെ നിന്നാണ് പെണ്‍കുട്ടികള്‍ പോവുന്നത്. അവര്‍ക്ക് പ്രത്യേകമായി താമസസൗകര്യങ്ങള്‍ ഒരുക്കാറുണ്ട്.'

  'അവരുടെ കാര്യങ്ങള്‍ നോക്കാനായി കെയര്‍ ടേക്കറൊക്കെ ഉണ്ടാവാറുണ്ട്. നമുക്കൊരു ജോലി പോലെ കൊണ്ടുനടക്കാനാവുന്ന പ്രൊഫഷനാണ് സീരിയല്‍ മേഖല എന്നാണ് എന്റെ അഭിപ്രായം' ജിഷിൻ പറഞ്ഞു. വരദ അടുത്തിടെ ഒരു യുട്യൂബ് ചാനലും ആരംഭിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളെല്ലാം വരദ പങ്കുവെക്കുന്നതും ഈ യുട്യൂബ് ചാനലിലൂടെയാണ്.

  Read more about: serial
  English summary
  malayalam serial actor jishin mohan open up about his wife varada, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X