For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ താരങ്ങളുടെ കല്യാണമേളമായിരുന്നു! ലോക്ഡൗണില്‍ രഹസ്യമായിട്ടും അല്ലാതെയും വിവാഹിതരായ താരങ്ങള്‍

  |

  കൊറോണ കാലം വലിയ പ്രതിസന്ധിയാണ് സിനിമാ സീരിയല്‍ മേഖലയെയും ബാധിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ വന്നതോടെ താരങ്ങളടക്കം എല്ലാവരും വീടുകളിലായിരുന്നു. മാസങ്ങളോളം ഷൂട്ടിങ്ങുകളെല്ലാം മുടങ്ങി പോവുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടിലിരിക്കേണ്ടി വന്ന ദിവസങ്ങള്‍ പലര്‍ക്കും നഷ്ടം വന്നിട്ടില്ലെന്ന് സൂചിപ്പിക്കുകയാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

  സിനിമ താരങ്ങള്‍ മുതല്‍ സീരിയല്‍ താരങ്ങള്‍ വരെ പ്രമുഖരായ പലരും ഈ ലോക്ഡൗണില്‍ വിവാഹിതരായിരുന്നു. സാധാരണ വലിയ ആഘോഷമായിട്ടും ആഢംബരമായിട്ടും നടത്തിയിരുന്ന താരവിവാഹങ്ങളെല്ലാം വളരെ ചിലവ് ചുരുക്കിയാണ് നടത്തിയത്. അത്തരത്തില്‍ ടെലിവിഷന്‍ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങളാണ് പുരത്ത് വന്നിരിക്കുന്നത്.

  ടെലിവിഷന്‍ അവതാരകയായ മീര അനിലാണ് ഏറ്റവുമൊടുവില്‍ വിവാഹിതയായ താരം. ലോക്ഡൗണ്‍ ആയതിനാല്‍ കര്‍ശന നിര്‍ദ്ദേശങ്ങളെല്ലാം പാലിച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിഷ്ണുവാണ് വരന്‍. അമ്പലത്തില്‍ വെച്ച് വളരെ ലളിതമായി നടത്തിയ വിവാഹത്തിന് പിന്നാലെ ചിത്രങ്ങളും വീഡിയോസുമെല്ലാം പുറത്ത് വന്നിരുന്നു. വിവാഹശേഷം തുളസിമാലയൊക്കെ ചൂടി മീരയുടെ കൈയും പിടിച്ച് വരുന്ന വിഷ്ണുവിന്റെ ചിത്രങ്ങളായിരുന്നു ആദ്യം പുറത്ത് വന്നത്. ഇതോടെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരുമെത്തി. ഈ വര്‍ഷം ജനുവരിയിലായിരുന്നു മീരയും വിഷ്ണുവും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. മാട്രിമോണിയല്‍ വഴിയാണ് ആലോചന വന്നതെന്നും പ്രണയവിവാഹമല്ല തന്റേതെന്നും മീര വ്യക്തമാക്കിയിരുന്നു.

  മീര അനിലിന്റെ വിവാഹത്തിന് തൊട്ട് മുന്‍പത്തെ ദിവസമായിരുന്നു സീരിയല്‍ നടനും ബിഗ് ബോസ് താരവുമായ പ്രദീപ് ചന്ദ്രന്‍ വിവാഹിതനാവുന്നത്. കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമ രാമചന്ദ്രനാണ് വധു. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന അനുപമയും പ്രദീപും വീട്ടുകാര്‍ പറഞ്ഞ് ഉറപ്പിച്ച ബന്ധത്തിലൂടെയാണ് വിവാഹിതരാവുന്നത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ വഴി വന്ന ആലോചനയാണ് അനുപമയെ പരിചയപ്പെടുന്നത്. ബിഗ് ബോസിലെത്തുന്നതിന് മുന്‍പ് തന്നെ അനുപമയെ കണ്ടിരുന്നുവെന്നും അതിന് ശേഷമാണ് വിവാഹം തീരുമാനിച്ചതെന്നും പ്രദീപ് പറഞ്ഞിരുന്നു.

  കുടുംബ വിളക്ക് എന്ന സീരിയലിലൂടെ ജനപ്രീതി സ്വന്തമാക്കിയ നടി പാര്‍വതി വിജയകുമാറും ലോക്ഡൗണിലാണ് വിവാഹിതയായത്. സീരിയല്‍ നടി മൃദുല വിജയിയുടെ സഹോദരി കൂടിയായ പാര്‍വതിയുടെ വിവാഹം വളരെ രഹസ്യമായിട്ടായിരുന്നു നടത്തിയത്. വിവാഹ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ആരാധകരും ഇക്കാര്യമറിയുന്നത്. കുടുംബവിളക്ക് പരമ്പരയിലെ ക്യാമറമാന്‍ അരുണ്‍ ആണ് പാര്‍വതിയുടെ ഭര്‍ത്താവ്.

  ലോകഡൗണില്‍ ആഘോഷമാക്കിയ മറ്റൊരു താരവിവാഹമാണ് നടി ലത സംഗരാജുവിന്റേത്. നീലക്കുയിലിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലത പ്രേക്ഷകരുടെ പ്രീതി സ്വന്തമാക്കുന്നത്. അന്യഭാഷ നടിയാണെങ്കിലും ലത സംഗരാജു മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്. ഭാഷയുടെ പ്രശ്നം ഉണ്ടെങ്കിലും മികച്ച അഭിനയത്തിനൊപ്പം അതിന് ചേരുന്ന ഡബ്ബിംഗ് ശൈലിയുമൊക്കെയായിരുന്നു ലത സംഗരാജുവിന് പ്രേക്ഷക പ്രശംസ നേടി കൊടുത്തത്. ജൂണ്‍ പതിനാലിനായിരുന്നു ലതയും സൂര്യനും തമ്മിലുള്ള വിവാഹം. പരമ്പരാഗതമായ ആചാരാപ്രകാരമായിരുന്നു ലതയുടെയും സൂര്യന്റെയും വിവാഹം നടന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തത്.

  ചെമ്പരത്തി സീരിയലിലെ കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി അമല ഗിരീശനും ക്യാമറമാന്‍ പ്രഭുവും വിവാഹിതരായിട്ട് മാസങ്ങളേ ആവുന്നുള്ളു. പ്രഭു തമിഴ്‌നാട് സ്വദേശിയാണ് എങ്കിലും നന്നായി മലയാളം അറിയാമെന്ന് അമല പറഞ്ഞിരുന്നു. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു വിവാഹം. എന്നാല്‍ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയായിരുന്നു അമലയുടെ വിവാഹക്കാര്യവും പുറംലോകം അറിയുന്നത്.

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടി സ്വാതി നിത്യാനന്ദും ലോക്ഡൗണില്‍ വിവാഹിതയായ മറ്റൊരു താരമാണ്. നിരവധി ഹിറ്റ് സീരിയലുകളില്‍ ക്യാമറമാനായി പ്രവര്‍ത്തിച്ചിരുന്ന പ്രതീഷ് നെന്മാറയായിരുന്നു വരന്‍. ലോക്ഡൗണ്‍ സമയമായതിനാല്‍ വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. ശേഷം സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം വിവാഹക്കാര്യം അറിയുന്നത്. രണ്ടര വര്‍ഷത്തോളമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തോടെ അഭിനയ ജീവിതം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വാതി പറഞ്ഞിരുന്നു.

  English summary
  Malayalam Serial Actors Who Got Married During This Lockdown
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X