'മാതൃത്വം എല്ലാം മാറ്റും... ഇവൻ ഞങ്ങളുടെ രാജകുമാരൻ'; മകന്റെ ചിത്രങ്ങൾ‌ പങ്കിട്ട് സീരിയൽ താരം അനുശ്രീ!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. 2021ൽ വളരെ അപ്രതീക്ഷിതമായാണ് താരം വിവാ​ഹിതയായി എന്ന വാർത്ത ആരാധകരിലേക്ക് എത്തിയത്. പ്രണയ വിവാഹമായിരുന്നതിനാൽ അനുശ്രീക്ക് വീട്ടുകാരുടെ പിന്തുണ ലഭിച്ചിരുന്നില്ല എന്നതാണ് കാരണം.

ക്യാമറാമാൻ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം ചെയ്തത്. തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്.

serial actress anushsree, actress anushsree,  actress anushsree photos, actress anushsree family, actress anushsree husband, actress anushsree son, സീരിയൽ നടി അനുഷ്ശ്രീ, നടി അനുഷ്ശ്രീ, നടി അനുഷ്ശ്രീ ഫോട്ടോകൾ, നടി അനുഷ്ശ്രീ കുടുംബം, നടി അനുഷ്ശ്രീ ഭർത്താവ്, നടി അനുഷ്ശ്രീ മകൻ

എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാനായിരുന്നു വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു. വിഷ്ണുവിനൊപ്പം വീട്ടിൽ നിന്നും ഇറങ്ങിപ്പോയതിന് ശേഷം വലിയ വിഷങ്ങൾ സോഷ്യൽമീഡിയയിലെ മോശം കമന്റുകൾ കാരണം താരത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

2005 മുതൽ അഭിനയരംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം അനുശ്രീ നേടിയത്.

ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്. സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയി‌ലാണ് അവസാനം അഭിനയിച്ചത്.

പ്രകൃതിയെന്നാണ് അനുശ്രീയുടെ യഥാർത്ഥപേര്. അടുത്തിടെയാണ് താരത്തിന് ആൺകുഞ്ഞ് പിറന്നത്. വിവാഹത്തിന് ശേഷം അനുശ്രീ തന്റെ വിശേഷങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചിരുന്നത് സോഷ്യൽമീഡിയ വഴിയാണ്. ​

ഗർഭിണിയായപ്പോൾ നടത്തിയ വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങളും അനുശ്രീ പങ്കുവെച്ചിരുന്നു. മകന്റെ ചിത്രങ്ങൾ ഇപ്പോൾ അനുശ്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

serial actress anushsree, actress anushsree,  actress anushsree photos, actress anushsree family, actress anushsree husband, actress anushsree son, സീരിയൽ നടി അനുഷ്ശ്രീ, നടി അനുഷ്ശ്രീ, നടി അനുഷ്ശ്രീ ഫോട്ടോകൾ, നടി അനുഷ്ശ്രീ കുടുംബം, നടി അനുഷ്ശ്രീ ഭർത്താവ്, നടി അനുഷ്ശ്രീ മകൻ

'ഇവൻ ഞങ്ങളുടെ രാജകുമാരൻ ആരവ് ബേബി... മാതൃത്വം എല്ലാം മാറ്റും...' എന്നാണ് മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് അനുശ്രീ കുറിച്ചത്. ​ഗർഭിണിയായി ആറ് മാസത്തോളം അനുശ്രീ അഭിനയിച്ചിരുന്നു.

പിന്നീട് വയറ് വലിയ രീതിയിൽ പുറത്തേക്ക് കാണാൻ തുടങ്ങിയപ്പോഴാണ് താരം അഭിനയം നിർത്തിയത്. കു‍ഞ്ഞ് കുറച്ച് പ്രാപ്തിയായ ശേഷം അഭിനയത്തിലേക്ക് തിരികെ വരാനാണ് അനുശ്രീ ആ​ഗ്രഹിക്കുന്നത്. മകന്റെ ചിത്രങ്ങൾക്ക് നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X