For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല'; അനുശ്രീ!

  |

  സീരിയൽ-സിനിമാ താരങ്ങൾ അവർക്കൊപ്പം ജോലി ചെയ്യുന്നവരെ പ്രണയിക്കുന്നതും വിവാഹിതരാകുന്നതും നിത്യ സംഭവമാണ്. ചിലർ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാകും. മറ്റ് ചിലർ വീട്ടുകാരുടെ സമ്മതമില്ലാതെയും തങ്ങൾ തിരഞ്ഞെടുത്ത പങ്കാളിക്കൊപ്പം ജീവിക്കാൻ തയ്യാറായി പോകുന്നതും സിനിമയും സീരിയലും തുടങ്ങിയ കാലം മുതൽ കണ്ടുവരുന്നതാണ്.

  അത്തരത്തിൽ കഴിഞ്ഞ വർഷം വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹിതയായ നടിയാണ് സീരിയൽ താരം അനുശ്രീ. താരത്തിന്റെ വിവാഹ വാർത്ത എല്ലാവർക്കും അമ്പരപ്പാണ് ഉണ്ടാക്കിയത്. സീരിയൽ മേഖലയിൽ കാമറാമാനായി പ്രവർത്തിക്കുന്ന വിഷ്ണു സന്തോഷാണ് അനുശ്രീയെ വിവാഹം ചെയ്തത്.

  Also Read: 'ടൈ​ഗർ ഷ്റോഫിനെ ഓർത്ത് സങ്കടം തോന്നുന്നു...'; മിസ്റ്ററി മാനൊപ്പമുള്ള ദിഷ പഠാനിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്ത്‌!

  തൃശൂർ ആവണങ്ങാട്ട് ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. രഹസ്യമായിട്ടായിരുന്നു വിവാഹം നടന്നത്. എന്റെ മാതാവ് എന്ന സീരിയലിന്റെ കാമ റാമാനാണയിരുന്നു വിഷ്ണു സന്തോഷ്. അരയന്നങ്ങളുടെ വീട് എന്ന സീരിയൽ ലോക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയമാവുകയായിരുന്നു.

  2005 മുതൽ അഭിനയ രംഗത്ത് സജീവമായ അനുശ്രീ ഇതുവരെ അമ്പതോളം സീരിയലുകളിൽ അഭിനയിച്ചുകഴിഞ്ഞു. ഓമനത്തിങ്കൾ പക്ഷി എന്ന സീരിയലിൽ ആൺകുട്ടിയായി വേഷമിട്ടുകൊണ്ടാണ് മിനി സ്‌ക്രീനിന്റെ ഇഷ്ടം അനുശ്രീ നേടുന്നത്.

  Also Read: 'നടിയെ വിവാഹം ചെയ്യരുതെന്ന് പലരും എന്നെ ഉപദേശിച്ചിരുന്നു, മൃദുലയ്ക്കൊപ്പമുള്ള ലൈഫ് പോസിറ്റീവാണ്'; യുവ കൃഷ്ണ!

  ശ്രീമഹാഭാഗവതം, പാദസരം, ഏഴുരാത്രികൾ, അമല, അരയന്നങ്ങളുടെ വീട്, മഞ്ഞിൽ വിരിഞ്ഞപൂവ് തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളും അനുശ്രീയ്ക്ക് ഏറെ പ്രേക്ഷകശ്രദ്ധ നേടികൊടുത്തവയാണ്.

  സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കെയാണ് താരം വിവാഹിതയായത്. പ്രകൃതിയെന്നാണ് അനുശ്രീയുടെ യഥാർഥപേര്.

  എന്നാൽ‌ അടുത്തിടെയായി അനുശ്രീ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് വരുന്നത്. ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞുള്ള അനുശ്രീയുടെ പോസ്റ്റ് ചര്‍ച്ചയായി മാറിയിരുന്നു. 'വിവാഹമോചനം ദുരന്തമല്ല.'

  'സന്തോഷകരമല്ലാത്ത വിവാഹജീവിതമാണ് ദുരന്തം. സ്‌നേഹത്തെക്കുറിച്ച് കുട്ടികള്‍ക്ക് മോശമായി പറഞ്ഞ് കൊടുക്കുന്നതും തെറ്റാണ്. വിവാഹമോചനം കാരണം ആരും ഇതുവരെ മരിച്ചിട്ടില്ലെന്നുമുള്ള' ക്വാട്‌സായിരുന്നു അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

  അതൊരു മിഥ്യയായിരുന്നു എന്ന് വിശ്വസിക്കുന്നതിന്റെ വേദനയേക്കാളും ചെറുതാണ് സത്യം അംഗീകരിക്കുന്നതിന്റെ വേദനയെന്നും അനുശ്രീ ക്യാപ്ഷനായി കുറിച്ചിരുന്നു. ഇതോടെയാണ് അനുശ്രീയും വിവാഹമോചനത്തിന് ഒരുങ്ങുന്നവെന്ന വാർത്ത സോഷ്യൽമീഡിയയിൽ പരന്നത്.

  മാത്രമല്ല പതിവില്‍ നിന്നും വ്യത്യസ്തമായി കമന്റ് ബോക്‌സ് ഓഫാക്കിയ ശേഷമാണ് അനുശ്രീ ഡിവോഴ്‌സിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയത്.

  അടുത്തിടെയായിരുന്നു അമ്മയായ സന്തോഷം താരം പങ്കുവെച്ചത്. മകന്റെ നൂലുകെട്ട് വിശേഷങ്ങള്‍ യുട്യൂബ് ചാനലിലൂടെയായും അനുശ്രീ പങ്കിട്ടിരുന്നു. ഇപ്പോഴിത ഫ്ലവേഴ്സ് ഒരു കോടിയിൽ മത്സരാർഥിയായി എത്തിയപ്പോൾ വിവാഹ ജീവിതത്തെ കുറിച്ച് പറയുന്ന അനുശ്രീയുടെ വീഡിയോയാണ് വൈറലാകുന്നത്.

  ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ലെന്നാണ് അനുശ്രീ ശ്രീകണ്ഠൻ നായരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറയുന്നത്. 'ഇൻഡസ്ട്രിയിൽ നിന്നും വിവാഹം കഴിച്ചിട്ടുള്ള 99.9 ശതമാനം പേരുടേയും ദാമ്പത്യം വിജയിച്ചിട്ടില്ല. എന്റേതും പ്രണയവിവാഹ​മായിരുന്നു.'

  'ഇൻഡസ്ട്രിയിൽ നിന്നും ജീവിതപങ്കാളിയെ കണ്ടെത്തിയതിനാലാണ് അമ്മയ്ക്ക് എതിർപ്പ് വന്നത്. അമ്മ എന്നേലും ഒരിക്കൽ‌ തിരിച്ച് വിളിച്ച് എന്നെ സ്വീകരിക്കുമെന്ന് ഉറപ്പായിരുന്നു' അനുശ്രീ പറഞ്ഞു.

  കുഞ്ഞ് പിറന്നശേഷമാണ് അനുശ്രീയുടെ അമ്മയും ബന്ധുക്കളും താരത്തോടുള്ള പിണക്കം മറന്ന് അനുശ്രീയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത്. ഇപ്പോൾ കുഞ്ഞുമൊത്ത് അമ്മയോടൊപ്പമാണ് അനുശ്രീയുടെ താമസം.

  കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാനും അനുശ്രീയുടെ ഭർത്താവ് വിഷ്ണു സന്തോഷ് വന്നിരുന്നില്ല. ഇതോടെയാണ് താരത്തിന്റെ വിവാഹ മോചന വാർത്തയ്ക്ക് ആക്കം കൂടിയത്.

  Read more about: serial actress
  English summary
  malayalam serial actress anusree open up about her divorce related rumours, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X