'അപ്പോഴെ ഞാൻ ഇത് പ്രതീക്ഷിച്ചു... ഇവനൊക്കെ എന്തിന്റെ കേടാണ്, അമ്മയാണ് കാണിച്ച് തന്നത്, എനിക്ക് ചിരി വന്നു'

By Desk

ഓട്ടോ​ഗ്രാഫ് സീരിയലിലൂടെ ശ്രദ്ധനേടിയ നടി ശ്രീക്കുട്ടി അഭിനയത്തിൽ നിന്നും കുറച്ച് കാലമായി വിട്ടുനിൽക്കുകയാണ്. കുടുംബിനി റോളിൽ മാത്രമല്ല യുട്യൂബ് വ്ലോ​ഗിങ്, സംരംഭക എന്നീ നിലകളിലും ശ്രീക്കുട്ടി തിരക്കിലാണ്. ഇക്കഴിഞ്ഞ ദിവസമായിരുന്നു ശ്രീക്കുട്ടിയുടേയും ഭർത്താവ് മനോജിന്റേയും പതിമൂന്നാം വിവാഹ വാർഷികം. പ്രണയിച്ച് വിവാ​ഹിതരായവരാണ് ഇരുവരും. സീരിയൽ ക്യാമറമാനായിരുന്നു മനോജ്.

സെറ്റിൽ വെച്ചുള്ള പരി​ചയം പ്രണയമായി മാറി. പിന്നീട് ഇരുവരും വിവാ​ഹിതരായി. ഒരു മകളാണ് ദമ്പതികൾക്കുള്ളത്. പതിമൂന്ന് വർഷത്തെ ദാമ്പത്യ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ അതിനിടയിൽ ഉണ്ടായിട്ടുള്ള ഇണക്കങ്ങളെ കുറിച്ചും പിണക്കങ്ങളെ കുറിച്ചും ശ്രീക്കുട്ടി സംസാരിച്ചിരുന്നു.

Serial Actress Sreekutty
Photo Credit: Sreekutty / Instagram

ഭർത്താവിന് അൽപ്പം ദേഷ്യമുണ്ടെന്നും താനും ഒട്ടും മോശമല്ലെന്നും അതിനാൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും എല്ലാമാണ് ശ്രീക്കുട്ടി വീഡിയോയിൽ പറഞ്ഞത്. എന്നാൽ വെഡ്ഡിങ് ആനിവേഴ്സറി വ്ലോ​ഗ് വൈറലായതോടെ ശ്രീക്കുട്ടിയുടെ വാക്കുകൾ വളച്ചൊടിച്ച് ഓൺലൈൻ മീഡിയയിൽ വാർത്തകൾ പ്രചരിക്കാനും ചർച്ചകൾ ഉ‍ടലെടുക്കാനും തുടങ്ങി. ശ്രീക്കുട്ടിക്ക് ഭർത്താവുമായുള്ളത് ട്രോമ ബോണ്ടിങ് ആണെന്ന തരത്തിൽ വരെ കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ തന്റെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് വന്ന തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾക്ക് എതിരെ പ്രതികരിക്കുകയാണ് ശ്രീക്കുട്ടി. വ്ലോ​​ഗിന് വോയ്സ് ഓവർ കൊടുത്തപ്പോൾ തന്നെ താൻ ഇതെല്ലാം പ്രതീക്ഷിച്ചിരുന്നുവെന്ന് ശ്രീക്കുട്ടി പറയുന്നു. കുറേ ഓൺലൈൻ വാർത്തകൾ ഞാൻ കണ്ടു. ഞങ്ങളുമായി ബന്ധപ്പെട്ടതാണ് അത്.

കഴിഞ്ഞ ദിവസം വെഡ്ഡിങ് ആനിവേഴ്സറി ദിവസം ഞാൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഞാനും ഭർത്താവും തമ്മിൽ എപ്പോഴും വഴക്ക് കൂടുമെന്നും വഴക്ക് കൂടിയാൽ ഉടനെ തന്നെ കോംപ്രമൈസ് ആകുമെന്നും അതിന് കാരണം മകൾ വേദയാണെന്നും അവളുടെ മുഖം കണ്ട് കഴിയുമ്പോൾ പ്രശ്നങ്ങൾ വേണ്ടെന്ന് തോന്നുമെന്നുമെല്ലാം ഞാൻ ആ വീഡിയോയിൽ പറഞ്ഞിരുന്നു.

അത് വോയ്സ് ഓവർ ചെയ്തപ്പോഴെ ഞാൻ കരുതിയിരുന്നു ഇത് മിക്കവാറും വേറൊരു രീതിയിൽ മറ്റുള്ളവരിലേക്ക് എത്തുമെന്ന് ചിന്തിച്ചിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. കുറേ ഓൺലൈൻ മീഡിയാസ് ആ വീഡ‍ിയോ എടുത്തിട്ട് ശ്രീക്കുട്ടിയുടെ ജീവിതം വളരെ മോശമായ സാഹചര്യത്തിലാണ്. എന്നും വഴക്കും ബഹളവുമാണ് മോളെ കരുതി മാത്രമാണ് ജീവിതം മുന്നോട്ട് പോകുന്നത് എന്നൊക്കെ പറഞ്ഞ് എഴുതി ഇട്ടിട്ടുണ്ടായിരുന്നു.

Serial Actress Sreekutty
Photo Credit: Sreekutty / Instagram

ഞാൻ ഇത്തരം വാർത്തകൾ മൈന്റ് ചെയ്യാറില്ല. അമ്മയാണ് എനിക്ക് ഇത് കാണിച്ച് തന്നത്. ഒരുപാട് ഓൺലൈൻ മീഡിയയിൽ വന്നിട്ടുണ്ടായിരുന്നു. എനിക്ക് അത് കണ്ടിട്ട് ചിരിയാണ് വന്നത്. നമ്മൾ ഒരു കാര്യം പറയുന്നു. അവർ അതിനെ വേറൊരു രീതിയിൽ എടുക്കുന്നു. പിന്നീട് അത് പബ്ലിക്കിൽ എത്തിക്കുന്നു. അതുപോലെ റിയാക്ഷൻ വീഡിയോ ചെയ്യുന്നവരും.

അവർ എന്താണ് ചെയ്യുന്നതെന്ന് യഥാർത്ഥത്തിൽ എനിക്ക് മനസിലാവുന്നില്ല. മറ്റുള്ളവരുടെ കണ്ടന്റ് എടുത്താണ് അവർ വീഡിയോ ചെയ്യുന്നത്. മാത്രമല്ല ആ കണ്ടന്റിനെ അവർ കളിയാക്കുകയും പരിഹസിക്കുകയും ചെയ്യും. അവർക്ക് സ്വന്തമായി ഒരു കണ്ടന്റില്ല. ഇത്തരം റിയാക്ഷൻ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടാൽ അത് അവ​ഗണിച്ചിട്ട് എന്താണ് ശരിയായി സംഭവിച്ചത് എന്ന് ഞങ്ങളെപോലുള്ളവരുടെ ചാനലിൽ തന്നെ വന്ന് കാണുക.

ഞങ്ങൾ എന്താണ് പറഞ്ഞതെന്ന് മനസിലാക്കുക. ഫെയ്ക്കായി വരുന്ന കാര്യങ്ങൾ കണ്ട് അതിനെ സപ്പോർട്ട് ചെയ്യാതെ ഒറിജിനൽ വീഡിയോസ് തന്നെ കാണാൻ ശ്രമിക്കുക. അതാണ് ബെറ്റർ എന്ന് തോന്നുന്നു എന്നാണ് ശ്രീക്കുട്ടി പറഞ്ഞത്. ഓട്ടോ​ഗ്രാഫ് സീരിയലിന് ശേഷവും നിരവധി പ്രോജക്ടുകളുടെ ഭാ​ഗമായിരുന്നു താരം.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X