യമുനയും സ്വാതിയും അമലയുമടക്കം സീരിയല്‍ നടിമാരുടെ വിവാഹമേളം; 2020 ല്‍ വിവാഹിതരായ നടിമാര്‍ ഇവരാണ്
പ്രതിസന്ധികള്‍ മാത്രം നിറഞ്ഞൊരു വര്‍ഷം അവസാനിക്കുന്നു. നല്ലൊരു വര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് എല്ലാവരും. തിയറ്ററുകള്‍ അടച്ചതിനാല്‍ ഈ വര്‍ഷം സിനിമകള്‍ കാര്യമായി റിലീസ് ചെയ്തിരുന്നില്ല. സീരിയല്‍ മേഖലയിലും സമാനമായ അവസ്ഥയാണെങ്കിലും ഇപ്പോള്‍ സജീവമായി. എന്നാല്‍ സീരിയല്‍ നടിമാര്‍ കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നൊരു വര്‍ഷമായി മാറിയിരിക്കുകയാണ് 2020.
ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളിലെ നായികമാരെല്ലാം ഈ ലോക്ഡൗണ്‍ കാലഘട്ടത്തിലാണ് വിവാഹിതരായത്. ഏറ്റവുമൊടുവില്‍ നടി യമുനയുടെ വിവാഹ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. അത്തരത്തില്‍ ഈ വര്‍ഷം വിവാഹിതരായ ടെലിവിഷന്‍ താരങ്ങളെ കുറിച്ചുള്ള രസകരമായ വിവരങ്ങള്‍ വൈറലാവുകയാണ്.

വീണ്ടും ജ്വാലയായി, ചന്ദനമഴ തുടങ്ങി നിരവധി സീരിയലുകളിലും സിനിമകളിലുമൊക്കെ തിളങ്ങി നിന്ന നടിയാണ് യമുന. നേരത്തെ വിവാഹിതയായ യമുന കഴിഞ്ഞ വര്‍ഷം വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഈ ബന്ധത്തിലുള്ള മക്കള്‍ക്കൊപ്പം കഴിയവേ ഡിസംബര്‍ ഏഴിനാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് രണ്ടാമതും വിവാഹിതയാവുന്നത്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവനാണ് ഭര്‍ത്താവ്. ഇരുവരുടെയും വിവാഹത്തിന് ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് പിന്നാലെ ഈ വര്‍ഷം തന്നെയാണ് സീരിയല്‍ നടന്‍ പ്രദീപ് ചന്ദ്രന്‍ വിവാഹിതനാവുന്നത്. കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമ രാമചന്ദ്രനാണ് വധു. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്ന അനുപമയുടെയും പ്രദീപിന്റെയും അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. വിവാഹത്തിന് പിന്നാലെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങുകയാണ് ഇരുവരും.

ലോക്ഡൗണ്‍ കാലത്ത് വളരെ രഹസ്യമായി വിവാഹം കഴിച്ച സീരിയല്‍ നടിമാരില്‍ ഒരാളായിരുന്നു പാര്‍വതി വിജയ്കുമാര്‍. കുടുംബ വിളക്ക് സീരിയലിലൂടെ ശ്രദ്ധേയായ പാര്‍വതിയും ഇതേ സീരിയലിലെ ക്യാമറമാന്‍ ആയിരുന്ന അരുണുമായി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. ഇപ്പോള്‍ ഇരു കുടുംബങ്ങളുടെയും സപ്പോര്‍ട്ട് ലഭിക്കുന്നുണ്ടെന്ന് നടി വെളിപ്പെടുത്തിയിരുന്നു. അഭിനയ രംഗത്തേക്ക് ഇനിയൊരു തിരിച്ച് വരവില്ലെന്നും വിവാഹശേഷം പാര്‍വതി പറയുന്നു.

മലയാളി അല്ലെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് ലത സംഗരാജു. നീലക്കുയില്‍ സീരിയലിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ലത പ്രേക്ഷക പ്രശംസ സ്വന്തമാക്കുന്നത്. ജൂണ്‍ പതിനാലിനായിരുന്നു ലതയും സൂര്യനും തമ്മിലുള്ള വിവാഹം. പരമ്പരാഗതമായ ആചാരാപ്രകാരമുള്ള വിവാഹത്തിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയ പേജുകളിലൂടെ വൈറലായിരുന്നു. ലതയും ഭര്‍ത്താവും തങ്ങളുടെ ആദ്യ കണ്മണിയ്ക്ക് വേണ്ടി കാത്തിരിക്കുയാണിപ്പോള്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് ലത ഗര്‍ഭിണിയാണെന്ന വിവരം പുറംലോകം അറിയുന്നത്.

സീ കേരളത്തിലെ ചെമ്പരത്തി സീരിയലിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് കൈയടി വാങ്ങിയ അമല ഗിരീശനും ഈ വര്‍ഷം വിവാഹിതയായ നടിയാണ്. ക്യാമറമാന്‍ പ്രഭുവാണ് വരന്‍. നേരത്തെ വിവാഹത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നെങ്കിലും കൊവിഡ് കാലത്ത് ലൡമായൊരു ചടങ്ങിലായിരുന്നു വിവാഹം. നിലവില്‍ ചെമ്പരത്തിയിലെ കല്യാണിയെ അവതരിപ്പിച്ച് നടി സജീവമായി പ്രവര്‍ത്തിക്കുകയാണ്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനടിമാരില്‍ ഒരാളായ സ്വാതി നിത്യാനന്ദ് ലോക്ഡൗണ്‍ തുടങ്ങിയ ആദ്യ നാളുകളിലാണ് വിവാഹിതയായത്. സീരിയലുകളിലെ ക്യാമറമായി പ്രവര്‍ത്തിക്കുന്ന പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭര്‍ത്താവ്. വീട്ടുകാരുടെ സമ്മത കുറവ് ഉണ്ടായിരുന്നതിനാല്‍ രഹസ്യമായിട്ടായിരുന്നു വിവാഹം. ഇപ്പോള്‍ ഇരുകുടുംബങ്ങളുമായി പ്രശ്‌നങ്ങളില്ലെന്നും സന്തോഷത്തിാലണെന്നും സ്വാതി പറഞ്ഞിട്ടുണ്ട്. വിവാഹശേഷവും അഭിനയ ജീവിതത്തില്‍ തുടരുകയാണ് നടി.


Click it and Unblock the Notifications