For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇനി തുടരുന്നില്ല, കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല, നിശബ്ദതയാണ് നല്ലത്'; ചക്കപ്പഴത്തെ കുറിച്ച് സബീറ്റ

  |

  കരച്ചിൽ സീരിയലുകളെക്കാൾ പ്രേക്ഷകർക്ക് എന്നും പ്രിയം കോമഡി സീരിയലുകളാണ്. അതുകൊണ്ട് തന്നെയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും, ചക്കപ്പഴം എന്നീ പരമ്പരകളും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലുമെല്ലാം ഇത്രത്തോളം ജനപ്രിയമായി മുന്നോട്ട് പോകുന്നത്.

  ഈ സീരിയലുകളിലെ താരങ്ങൾക്കും നിരവധി ആരാധകരുണ്ട്. കൊവിഡിന് ശേഷമാണ് ചക്കപ്പഴം എന്ന സീരിയൽ ഫ്ലവേഴ്സിൽ സംപ്രേഷണം ചെയ്യാൻ തുടങ്ങിയത്.

  Also Read: 'കള്ളങ്ങൾ പറയുന്നതിൽ സങ്കടമില്ലാതെ ഇരയാണെന്ന് അഭിനയിക്കുന്ന ആളുകളെ ഒഴിവാക്കി വിടൂ'; ​ഗോപിയെ ചുംബിച്ച് അമൃത

  അവതാരകയായി ശ്രദ്ധിക്കപ്പെട്ട അശ്വതി ശ്രീകാന്ത് മുതലുള്ള താരങ്ങളായിരുന്നു സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ഒരു കുടുംബത്തിലെ പ്രശ്നങ്ങളും കുടുംബാം​ഗങ്ങൾ തമ്മിലുള്ള ചെറിയ ചെറിയ കലഹങ്ങളുമെല്ലാമാണ് സീരിയലിൽ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്നത്.

  സീരിയലിൽ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുന്നത്. ആശയുടെ ഭർത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാർ അഭിനയിക്കുന്നത്. ഉത്തമന്റെ അമ്മ വേഷത്തിൽ ലളിതയായി എത്തുന്നത് സബീറ്റ ജോർജ് എന്ന നടിയാണ്.

  ഈ സീരിയലിലെ കുട്ടിത്താരങ്ങൾക്ക് വരെ ഫാൻസ് ​ഗ്രൂപ്പുകളുണ്ട്. അതേസമയം ഇപ്പോഴിത സീരിയലിലെ ഏറ്റവും പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ലളിതാമ്മയെ അവതരിപ്പിക്കുന്ന സബിറ്റ ജോർജ് സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്.

  മുമ്പൊരിക്കൽ ഇതുപോലെ ചില കാരണങ്ങളാൽ സബിറ്റ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയിരുന്നു. പിന്നീട് വളരെ നാളുകൾക്ക് ശേഷം തിരികെ വരികയായിരുന്നു. ഇപ്പോഴിത താരം വീണ്ടും സീരിയലിൽ നിന്നും പിന്മാറിയിരിക്കുകയാണ്.

  'തന്ന സ്നേഹത്തിനും കരുതലുനും ഒരുപാട് നന്ദിയുണ്ട്. എന്നാൽ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയം നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്.'

  'എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമൊക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം....' എന്നാണ് സബിറ്റ കുറിച്ചത്. അതോടൊപ്പം 'ഒരു കാരണത്തിന്റെ പേരിൽ ജോലി ചെയ്യൂ.'

  Also Read: 'ഇത്തരം ശ്രമങ്ങൾ മതി മനസ് നിറയാൻ'; റീൽസിൽ പ്രണയിച്ച് ജിഷിൻ, വരദ ഒലക്കയ്ക്ക് ഓഡർ ചെയ്തിട്ടുണ്ടെന്ന് ആരാധകർ!

  'കൈയ്യടിയ്ക്ക് വേണ്ടിയല്ലാതെ ഒരു കാര്യത്തിന് വേണ്ടി പ്രവർത്തിക്കൂ. മതിപ്പ് ഉളവാക്കാൻ വേണ്ടിയല്ല നമ്മൾ എന്താണെന്ന് പ്രകടിപ്പിക്കാൻ വേണ്ടി ജീവിക്കുക. നിങ്ങളുടെ സാന്നിധ്യം അറിയിക്കാൻ ശ്രമിക്കരുത്. പക്ഷെ നിങ്ങളുടെ അസാന്നിധ്യം തിരിച്ചറിയപ്പെടണം' എന്ന ക്യാപ്‌ഷന്റെ ഒരു ചിത്രവും സബിറ്റ പങ്കുവെച്ചിട്ടുണ്ട്.

  സീരിയലിൽ നിന്നും സബിറ്റ പിന്മാറുകയാണെന്ന് അറിയിച്ചതോടെ ചക്കപ്പഴം സീരിയൽ പ്രേമികളും നിരാശയിലാണ്. 'മിസ്സ്‌ യു വീണ്ടും പോകുന്നു അല്ലെ?, ആശംസകൾ.... പുതിയ ഒരു തുടക്കത്തിന്.'

  'നിങ്ങളുടെ കഥപാത്രം മറക്കില്ല, ലളിതാമ്മയില്ലാത്ത ചക്കപ്പഴത്തെ കുറിച്ച് ചിന്തിക്കാനാവുന്നില്ല' തുടങ്ങി നിരവധി കമന്റുകളാണ് സബിറ്റയുടെ സോഷ്യൽമീഡിയ കുറിപ്പ് ലഭിക്കുന്നത്. സബിറ്റയുടെ ആദ്യ സീരിയൽ കൂടിയായിരുന്നു ചക്കപ്പഴം.

  ചക്കപ്പഴത്തിൽ താരം അഭിനയിക്കാൻ തുടങ്ങിയ ശേഷം സിനിമയിലേക്കും സബിറ്റയ്ക്ക് അവസരം വന്നിരുന്നു. ചെറുപ്പത്തിൽ മ്യൂസിക്കും ഡാൻസുമൊക്കെ പഠിച്ചതും അഭിനയിക്കാനുള്ള ആഗ്രഹവുമാണ് മിനി സ്‌ക്രീനിൽ എത്താൻ സബിറ്റയെ സഹായിച്ചത്.

  ഇപ്പോൾ കൊച്ചി കാക്കനാട് ഒരു ഫ്ലാറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ സ്ഥിര താമസമാക്കിയ ശേഷമാണ് യു.എസ് റിയൽ എസ്റ്റേറ്റ് ലൈസൻസ് സബിറ്റ നേടിയെടുത്തത്. ആ മേഖലയിൽ കുറച്ചുകാലം ജോലി ചെയ്യുകയും ചെയ്തിരുന്നു സബിറ്റ.

  ഒരു മകളുള്ള സബിറ്റ വിവാഹമോചിതയാണ്. പത്ത് വർഷം മുമ്പാണ് താരം വിവാഹമോചനം നേടിയത്. ഒരു മകൻ കൂടി നടിക്കുണ്ടായിരുന്നു. പക്ഷെ കുറച്ച് വർഷം മുമ്പ് മരിച്ചു. ആതുരസേവന പ്രവൃത്തികളിലും സജീവമാണ് സബിറ്റ.

  Read more about: serial
  English summary
  Malayalam Serial Chakkappazham Fame Sabitta George Quit Acting, Latest Write Up Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X