വീടിന് 50 ലക്ഷത്തിനടുത്ത് കടം, അങ്ങേരുടെ മക്കൾ നിന്റെ ഒന്നും മുന്നിൽ സഹായം ചോദിച്ച് വരില്ല; ആദിത്യന്റെ ഭാര്യ
ഒന്നര വർഷം മുമ്പാണ് മലയാളത്തിൽ സജീവമായിരുന്ന സീരിയൽ സംവിധായകൻ ആദിത്യന്റെ അപ്രതീക്ഷിത മരണം സംഭവിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. മരിക്കുമ്പോൾ 49 വയസ് മാത്രമായിരുന്നു പ്രായം. സാന്ത്വനം സീരിയൽ അടുത്തിടെ മിനിസ്ക്രീനിൽ സംപ്രേഷണം ചെയ്തതിൽ ഏറ്റവും ഹിറ്റായ സീരിയലാണ്. സാന്ത്വനത്തിന് പുറമെ വാനമ്പാടി, ആകാശദൂത് എന്നീ സീരിയലുകളും ആദിത്യൻ സംവിധാനം ചെയ്തിരുന്നു.
ആദിത്യന്റെ മരണത്തോടെ കുടുംബം അനാഥമായി. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളാണ് ആദിത്യനുള്ളത്. ലക്ഷങ്ങളുടെ കടബാധ്യതയുമുണ്ട്. ഭർത്താവിന്റെ മരണശേഷമുള്ള ജീവിതത്തെ കുറിച്ച് ഭാര്യ രോണു ചന്ദ്രൻ പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്. രോണു വീട്ടമ്മയാണ്. അച്ഛനെ സ്നേഹിക്കുന്നവർ തങ്ങളെ സഹായിക്കുമെന്ന് മക്കൾ കരുതിയിരുന്നുവെന്നും രോണു കുറിച്ചു.

എന്നോട് പലരും വീണ്ടും ചോദിക്കുന്നു... വീട് പണി എന്തായി ലോണൊക്കെ അടച്ച് തീർത്തോ ഒരുപാട് കടങ്ങളുണ്ടോ? ചേട്ടൻ ഡയറക്ടർ അല്ലായിരുന്നോ? എങ്ങനെയാ നീ വാടക കൊടുക്കുന്നെ എന്നൊക്കെ. പലരും ചോദിക്കാൻ മടിക്കുന്നതും ചോദിച്ചവരോടുമുള്ള ഉത്തരവും.
മറുപടി തരാൻ ഞാൻ ഇതിൽ ഫുൾ ടൈം ഇല്ല. അതുകൊണ്ട് എനിക്ക് ഡയറക്ട് എല്ലാർക്കുമുള്ള ഉത്തരം, വീടിന്റെ ലോൺ ഇപ്പോൾ (വീടിന് ഇൻഷുറൻസ് എടുത്തിട്ടില്ല) ഏകദേശം 49 ലക്ഷം ബാധ്യത. ചേട്ടന്റെ കഷ്ടപ്പാടും അത് ചേട്ടന്റെയും എന്റെയും പേരിൽ ആയതുകൊണ്ടും ബാക്കി മൈനറായ മക്കൾക്കും അത് ബാധ്യത. ഞാൻ മരിച്ചാലും അത് മക്കൾക്ക് കൂടിയാകും. അതുതന്നെ വല്യ വിഷമം.
പിന്നെ ചേട്ടൻ ഉള്ളപ്പോൾ അഞ്ച് വർഷത്തേക്കുള്ള പേഴ്സണൽ ലോൺ എന്റെ പേരിൽ... ബാക്കി മൂന്ന് ലക്ഷം അടവ്. എന്റെ ഒരു തൊഴിലിന്റെ ബാധ്യത ഏഴ് ലക്ഷം. ഇനി ഈ ഏഴ് ലക്ഷം ബാധ്യത എനിക്ക് എങ്ങനെ വന്നുവെന്നല്ലേ..? അത് ചേട്ടനും ഫ്രണ്ട്സും ചേർന്ന് സ്റ്റുഡിയോ തുടങ്ങി പാട്നർ ഷിപ്പിൽ കിട്ടിയ തുകയിൽ ഞാൻ പണയം വെച്ച ഗോൾഡ് മുഴുവൻ എടുത്തു.
ആ ഗോൾഡ് എടുത്തത് അത്യാവശ്യം ബാക്കി കാര്യങ്ങൾ നടക്കണം, ഇഎംഐ വീട് വാടക എന്നൊക്കെ ഉദ്ദേശിച്ചു. അങ്ങനെ ഞാൻ ചെറിയ സഹായം കൊണ്ട് അങ്ങ് പോയി. പക്ഷെ ബാക്കി ഗോൾഡ് അത് എനിക്കൊരു തൊഴിലിനുവേണ്ടി പണയം അഞ്ച് ലക്ഷം പണയം വെച്ചു. പിന്നെ പലിശക്ക് എടുത്തത് രണ്ട് ലക്ഷം. പിന്നെ അതിൽ കടം രണ്ട് ലക്ഷം.

പലിശ കടം ചേട്ടന്റെ സാലറി വന്നപ്പോൾ ബാക്കി ഉള്ള ചെറിയ പേഴ്സണൽ ലോൺ ഉണ്ടായിരുന്നു വീടിന് വേണ്ടി എടുത്തത് തീർത്തു. ഇതൊക്കെയാണ് എന്റെ പേരിലുള്ള ബാധ്യത. എന്തായാലും ഒരു പണിയുമില്ലാത്ത ഞാൻ എന്ത് കണ്ടിട്ട് ചേട്ടൻ ഇല്ലാതെ ജീവിക്കേണ്ടത്. ഇപ്പോ ഉള്ള ജോലി... ഞാൻ തെണ്ടിയാലും പലരും കരുതുന്ന പോലെ ഷെജി ഏട്ടന്റെ മക്കൾ ഹെൽപ്പ് ചോദിച്ച് വരില്ല. അവരുടെ അമ്മ ജീവിച്ചിരിക്കുമ്പോൾ അവസരം ഉണ്ടാക്കില്ല.
അവർ വിശ്വസിച്ചു അവരുടെ അച്ഛനെ സ്നേഹിക്കുന്നവർ അവർക്ക് വേണ്ടി വരുമെന്ന് സഹായിക്കാൻ. അതോടെ ഷെജി ഏട്ടന്റെ മക്കൾക്ക് മനസിലായി അവരുടെ അച്ഛന് യാതൊരു വിലയും ഇല്ലെന്ന്. എന്റെ അല്ല അഭിപ്രായം ആണേ. 15 വയസുള്ള മോന് പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യം ഇല്ലാല്ലോ.
സുഹൃത്താക്കളോട് ആയാലും ചില ബൈ പോളാർ ഡിസീസ് ഉള്ളവരായാലും... നേരിട്ട് കേട്ടതും വായിച്ചതും. ഷെജിയേട്ടന്റെ മക്കൾ വരട്ടെ സഹായം ചോദിച്ചെന്ന്. അങ്ങേരുടെ മക്കൾ അല്ലേ നിന്റെ ഒന്നും മുന്നിൽ വരില്ലെന്നായിരുന്നു കുറിപ്പ്.


Click it and Unblock the Notifications











