'തെറ്റിദ്ധാരണകൾ മനസിലാക്കി മുമ്പോട്ട് പോവുക, പറ്റില്ലെങ്കിൽ പോവുക പറ്റുമെങ്കിൽ നിൽക്കുക'; കൃഷ്ണകുമാർ

കഴിഞ്ഞ ദിവസമാണ് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സീരിയലായ കന്യാദാനത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടൻ കൃഷ്ണ കുമാർ വിവാഹിതനായത്. ശ്രുതിയെയാണ് കൃഷ്ണ കുമാർ വിവാഹം ചെയ്തത്. ഇന്ദ്രൻ എന്ന കഥാപാത്രത്തെയാണ് കൃഷ്ണ കുമാർ സീരിയലിൽ അവതരിപ്പിക്കുന്നത്.

കൃഷ്ണ കുമാറിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ സീരിയൽ മേഖലയിൽ നിന്നും നിരവധി താരങ്ങൾ എത്തിയിരുന്നു. കൃഷ്ണ കുമാറിന്റെ വിവാഹ​ത്തിന്റേയും ഹൽദി തുടങ്ങിയ ചടങ്ങുകളുടേയും വീഡിയോകളെല്ലാം വൈറലായിരുന്നു.

Actor Krishna kumar, Actor Krishna kumar marriage, Serial Kanyadanam, Kanyadanam, നടൻ കൃഷ്ണകുമാർ, നടൻ കൃഷ്ണകുമാർ വിവാഹം, സീരിയൽ കന്യാദാനം, കന്യാദാനം

ഇപ്പോഴിത വിവാഹശേഷം ദാമ്പത്യ ജീവിതത്തെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് കൃഷ്ണകുമാറും ഭാര്യയും.

ഒരു സെക്കൻഡ് മതി ഒരാളെ മനസിലാക്കാനും തെറ്റിദ്ധരിക്കാനുമെന്നും തെറ്റിദ്ധാരണകൾ നീക്കി മുമ്പോട്ട് പോകുക എന്നതാണ് ഏതൊരു ബന്ധത്തിന്റേയും അടിസ്ഥാനമെന്നും കൃഷ്ണകുമാറും ഭാര്യ ശ്രുതിയും പറയുന്നു. ശ്രുതി ഡോക്ടറാണ്. വേദിക് സ്റ്റൈൽ വെഡിങ്ങിലൂടെയാണ് ഇരുവരും ഒന്നായത്.

'നിങ്ങൾ എല്ലാവരും കണ്ടല്ലോ വേദിക് സ്റ്റൈൽ വെഡിങ് ആയിരുന്നു. മിക്ക ആളുകളും ഇപ്പോൾ ഈ വേദിക് സ്റ്റൈൽ പരീക്ഷിക്കാറുണ്ട്. അപ്പോൾ ഞങ്ങളുടെ വലിയ ആഗ്രഹം ആയിരുന്നു അങ്ങനെ ഒരു വിവാഹം നടത്തണമെന്ന്. ഇത് എന്റെ വൈഫ് ഒഫീഷ്യൽ പൊണ്ടാട്ടി.'

'ഡോക്ടറാണ്. ഇപ്പോൾ എംഎസ് ചെയ്യുന്നു. ഞങ്ങളുടേത് ലവ് മാര്യേജ് അല്ല. എല്ലാവരും ചോദിക്കുന്നുണ്ട്. എന്നാൽ പ്രണയ വിവാഹം ആയിരുന്നുവെങ്കിൽ ഇത്രയും നീണ്ട് പോകില്ലായിരുന്നു.'

'കംപ്ലീറ്റ് അറേഞ്ച്ഡ് വിവാഹമാണ്. എല്ലാവരും വന്നതിൽ ഒരുപാട് സന്തോഷം. പതിനാറ് മുതൽ ഷൂട്ട് തുടങ്ങുകയാണ് എന്നാണ് ഫ്യൂച്ചർ പ്ലാനുകളെ കുറിച്ച് ചോദിച്ചാൽ പറയാനുള്ള മറുപടി.'

ഉടൻ തന്നെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സുഹൃത്തും നടനുമായ ജിഷിൻ ​ത​ഗ് റിപ്ലൈ നൽകി... എല്ലാവരുടേയും വിവാഹം കഴിഞ്ഞാൽ എന്തൊക്കെ ആയിരിക്കും ഭാവി പരിപാടി അത് തന്നെ ആയിരിക്കും അവർക്കും എന്നാണ് ജിഷിൻ പറഞ്ഞത്. 'അങ്ങനെ ഭാവി പരിപാടികൾ എന്ന് പറയാൻ ആകില്ല. ഞാൻ എന്റെ പ്രൊഫെഷനിലേക്കും ഇവൾ ഇവളുടെ പ്രൊഫെഷനിലേക്കും പോകും.'

Actor Krishna kumar, Actor Krishna kumar marriage, Serial Kanyadanam, Kanyadanam, നടൻ കൃഷ്ണകുമാർ, നടൻ കൃഷ്ണകുമാർ വിവാഹം, സീരിയൽ കന്യാദാനം, കന്യാദാനം

'പതിനാറിന് ഷൂട്ട് വെച്ചിട്ടുണ്ട്. ഹണിമൂൺ പ്ലാൻ മാത്രമെ ഉള്ളൂ. നടക്കുമെന്ന് തോന്നുന്നില്ല. ഇന്ത്യക്ക് അകത്ത് കുറച്ച് സ്ഥലങ്ങൾ കണ്ടിട്ട് പുറത്തുപോകണം എന്നാണ് ആഗ്രഹം' കൃഷ്ണകുമാർ പറഞ്ഞു. അതേസമയം സീരിയലിൽ കാണുന്ന ഇന്ദ്രൻ എന്ന കഥാപാത്രത്തിന്റെ നേരെ ഓപ്പോസിറ്റ് സ്വഭാവമാണ് കൃഷ്ണകുമാറിന്റേതെന്ന് ശ്രുതി പറഞ്ഞു.

'കിച്ചു ഭയങ്കര സ്ട്രെയിറ്റ് ഫോർവേർഡായ വ്യക്തിയാണ്. ഏറെ ലവിങ് ഹെൽപ്പിംഗ് നേച്ചറാണ് കിച്ചു. എല്ലാവരുടേയും ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യും. അങ്ങനെ ഒരു ക്യാരക്റ്ററാണ് കിച്ചുവിന്റേത്' ശ്രുതി പറഞ്ഞ് അവസാനിപ്പിച്ചതും വീണ്ടും ജിഷിൻ സംസാരിച്ചു.

ഒരാളെ ശരിക്കും അറിയാൻ ഒരു സെക്കൻഡ് മതി. ഒരു നോട്ടം മതി എന്നാണ് ജിഷിന്റെ അഭിപ്രായം. 'ജിഷിൻ പറഞ്ഞത് ശരിയാണ് ഒരു സെക്കൻഡ് മതി ആളെ മനസിലാക്കാൻ ഒരു സെക്കൻഡ് മതി തെറ്റിദ്ധരിക്കാനും' എന്നാണ് കിച്ചു പറഞ്ഞത്. 'പറ്റില്ലെങ്കിൽ പോവുക പറ്റുമെങ്കിൽ നിൽക്കുക. തെറ്റിദ്ധാരണകൾ മനസിലാക്കി മുമ്പോട്ട് പോവുക എന്നതാണ് വിവാഹ ബന്ധത്തിന്റേയും ഏതൊരു ബന്ധത്തിന്റേയും ബേസിക് സംഗതിയെന്ന് പറയുന്നത്.'

'പറ്റില്ലെങ്കിൽ പോവുക പറ്റുമെങ്കിൽ നിൽക്കുക അത്രേ ഉള്ളൂ.നമ്മൾ പറ്റുന്നിടത്തോളം മാക്സിമം സന്തോഷത്തോടെ നിൽക്കട്ടെ എന്നും ശ്രുതിയെ ചേർത്തുപിടിച്ചുകൊണ്ട് കിച്ചു പറയുന്നു. അഭിനയിക്കാൻ ശ്രുതിക്ക് താത്പര്യം ഇല്ലെന്നും ഉടനെ സിനിമയിലേക്ക് ഉണ്ടെന്നും' കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X