'ആ കണ്ണുകൾ കണ്ടാൽ അറിയാം ഇപ്പോഴത്തെ ജീവിതത്തിൽ ഹാപ്പി അല്ലെന്ന്, ഭർത്താവിന് ഒപ്പമുള്ള ഫോട്ടോ പോലും എഡിറ്റഡ്'

കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ മലയാളം ടെലിവിഷൻ പരമ്പരകളിൽ സജീവമായി അഭിനയിച്ചിരുന്ന നടിയായിരുന്നു രസ്ന. മുഴുവൻ പേര് ഫാത്തിമത്ത് രസ്ന എന്നാണ്. പേര് രസ്ന എന്നാണെങ്കിലും കുടുംബപ്രേക്ഷകർക്ക് പെട്ടന്ന് ആളെ പിടികിട്ടണമെങ്കിൽ പാരിജാതത്തിലെ നായിക കഥാപാത്രമായ സീമ എന്ന് പറയേണ്ടി വരും. രസ്നയ്ക്ക് സീരിയൽ ലോകത്ത് വലിയ രീതിയിൽ സ്വീകാര്യത നേടി കൊടുത്തതും പാരിജാതമാണ്.

ബൈജു ദേവരാജായിരുന്നു ഈ മെ​ഗാ പരമ്പര വർഷങ്ങൾക്ക് മുമ്പ് സംവിധാനം ചെയ്തത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് രസ്ന. വിവാഹം കഴിഞ്ഞതോടെയാണ് നടി അഭിനയം ഉപേക്ഷിച്ചത്. പാരിജാതം അടക്കം ഒട്ടനവധി ഹിറ്റ് സീരിയലുകൾ സമ്മാനിച്ചിട്ടുള്ള ബൈജു ദേവരാജിനെയാണ് നടി വിവാഹം ചെയ്തത്.

Saakshi Baiju Devraj
Photo Credit: Saakshi Baiju Devraj / Instagram

അതും ഇരുപതുകളുടെ തുടക്കത്തിൽ. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. അന്ന് അത് വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. കാരണം രസ്നയുമായി പ്രണയത്തിലായിരുന്ന സമയത്ത് ബൈജു ദേവരാജ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ആ കുടുംബം ഉപേക്ഷിച്ചാണ് രസ്നയെ ജീവിതത്തിലേക്ക് സ്വീകരിച്ചത്. ഇപ്പോഴും സീരിയൽ സംവിധാനവും നിർമ്മാണവുമെല്ലാമായി ബൈജു ടെലിവിഷൻ രം​ഗത്ത് സജീവം തന്നെയാണ്.

രസ്നയാണ് ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കുന്നത്. തന്റെ വ്യക്തി ജീവിതം സ്വകാര്യമായി സൂക്ഷിക്കുന്ന രസ്ന ഇന്നേവരെ ഒരു അഭിമുഖത്തിൽ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ താരം പക്ഷെ സോഷ്യൽമീഡിയയിൽ സജീവമാണ്. മക്കളുടേയും സ്വന്തം സിം​ഗിൾ ഫോട്ടോകളും നടി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ ഭർത്താവിനും മകൾക്കും ഒപ്പമുള്ള രസ്നയുടെ പുതിയ ഫോട്ടോയാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മകളെ പേര് വെളിപ്പെടുത്താനായാണ് രസ്ന ഇൻസ്റ്റ​ഗ്രാമിൽ ഫോട്ടോ പങ്കുവെച്ചത്. നന്ദ എന്നാണ് മകൾക്ക് താരം പേരിട്ടിരിക്കുന്നത്. മൂന്ന് പേരും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരിക്കുന്നത്. ബൈജു ദേവരാജ്, സാക്ഷി ബൈജു ദേവരാജ്, മകൾ, ഫാമിലി ലവ് തുടങ്ങിയ ഹാഷ് ടാ​ഗുകളും ഫോട്ടോയ്ക്കൊപ്പം രസ്ന ചേർത്തിട്ടുണ്ട്.

ആദ്യമായാണ് കുഞ്ഞിനും ഭർത്താവിനുമൊപ്പമുള്ള നടി പങ്കുവെയ്ക്കുന്നത്. ഇത്തവണയും നടിയുടെ വ്യക്തി ജീവിതത്തെ അടിസ്ഥാനപ്പെടുത്തി വിമർശിച്ചും അല്ലാതെയും പ്രേക്ഷകർ കമന്റുകൾ കുറിച്ചിട്ടുണ്ട്. സീരിയൽ രം​ഗത്ത് നിന്നുള്ള സുഹൃത്തുക്കളായ വീണ നായർ, സംസ്കൃതി തുടങ്ങിയവർ സ്നേഹം അറിയിച്ചും എത്തിയിട്ടുണ്ട്.

Saakshi Baiju Devraj
Photo Credit: Saakshi Baiju Devraj / Instagram

രസ്ന പങ്കുവെച്ചത് ഒറിജിനൽ ഫാമിലി ഫോട്ടോയല്ലെന്നാണ് ചിലർ കുറിച്ചത്. എഡിറ്റഡായി തോന്നുന്നുവെന്നാണ് കമന്റുകൾ. പുതിയ ഫോട്ടോയിലെ രസ്നയുടെ കണ്ണുകൾ കണ്ടാൽ തന്നെ ഇപ്പോഴത്തെ ജീവിതത്തിൽ നടി ഹാപ്പിയല്ലെന്ന് അറിയാം. സ്വന്തം ജീവിതം നശിപ്പിച്ചു എന്നാണ് മറ്റ് ചിലർ ഫോട്ടോ സസൂക്ഷ്മം നിരീക്ഷിച്ച് കുറിച്ചത്. അവർ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. പിന്നെ എങ്ങനെ മറ്റുള്ളവർക്ക് ജീവിതം നശിച്ചുവെന്ന് പറയാൻ കഴിയും?,

വർഷം കുറേ ആയില്ലേ... അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ. സ്വന്തം ലൈഫ് നോക്കി ഹാപ്പി ആയിട്ട് ജീവിക്കൂ, എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു ഫോട്ടോ വെച്ച് നെ​ഗറ്റീവ് കമന്റ്സ് ഇടുന്നത് എന്നാണ് നടിയെ അനുകൂലിച്ച് എത്തിയവർ കുറിച്ചത്. ഇൻസ്റ്റ​ഗ്രാമിൽ ഇടയ്ക്കിടെ ഫോട്ടോകൾ പങ്കുവെയ്ക്കും എന്നല്ലാതെ ഒരു കമന്റുകളോടും രസ്ന പ്രതികരിക്കാറില്ല.

ബൈജു ദേവരാജുമായുള്ള വിവാഹ​ശേഷം മതംമാറിയ രസ്നയുടെ പുതിയ പേര് സാക്ഷി എന്നാണ്. മക്കളേയും ഹിന്ദു മത വിശ്വാസികളായാണ് നടി വളർത്തുന്നതെന്ന് ഫോട്ടോകളിൽ നിന്നും വ്യക്തമാണ്. അഭിനയത്തിൽ സജീവമല്ലെങ്കിലും സാന്ദ്രാസ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് രസ്ന.

More from Filmibeat

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X