twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രശ്നങ്ങൾ മാത്രമല്ല പടിപ്പുര വീട്ടിൽ!ക്യാമറ ഓഫ് ചെയ്താൽ കഥമാറി, പരസ്‌പരത്തിന്റെ അണിയറ കാഴ്ചകൾ

    പരസ്പരത്തിലെ രസകരമായ ലൊക്കോഷൻ കാഴ്ചകൾ കാണാം

    |

    സിനിമ താരങ്ങൾക്ക് നൽകുന്ന സ്നേഹം അതേ പിന്തുണയുമാണ് പ്രേക്ഷകർ സീരിയൽ താരങ്ങൾക്കും നൽകുന്നത്. കുടുംബം സദസുകളിൽ മികച്ച സ്വീകാര്യതയണ് സിരിയലുകള‍ക്ക് ലഭിക്കുന്നത്. തങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് പലപ്പോഴും പ്രേക്ഷകർ ഇവരെ കാണുന്നതും സ്നേഹിക്കുന്നതും. ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ഒരു പരമ്പരയാണ് പരസ്പരം. സിരിയൽ ആരംഭിച്ച സമയം മുതൽ ഇതുവപരെ മികച്ച സ്വീകാര്യതയാണ് പരസ്പരത്തിന് ലഭിക്കുന്നത്.

     50ാം ദിവസം തകർത്തു, സർപ്രൈസ് ഗംഭീരം!! വെറുതെയല്ല രഞ്ജിനിയ്ക്ക് ബിഗ് ബോസിനോട് പ്രേമം തോന്നിയത്!! 50ാം ദിവസം തകർത്തു, സർപ്രൈസ് ഗംഭീരം!! വെറുതെയല്ല രഞ്ജിനിയ്ക്ക് ബിഗ് ബോസിനോട് പ്രേമം തോന്നിയത്!!

    ‍ ഒരു പക്ഷെ മലയാള സിരിയലുകളുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായിട്ടാകും ഒരു സീരിയൽ 1500 എപ്പിസോഡ് പിന്നിടുന്നത്. അത്രയ്ക്ക് മികച്ച സ്വീകാര്യതയാണ് പടിപ്പുര വീട്ടുലെ പത്മാവതി അമ്മയ്ക്കും കുടുംബത്തിനു ലഭിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രമായി മാറുന്ന പരസ്പരം കുടുംബാംഗങ്ങളെ മാത്രമാണ് നാം പ്രേക്ഷകർ കാണുന്നത്. എന്നാൽ ഇവരുടെ ക്യാമറയ്ക്ക് പിന്നിലെ ജീവിതം എങ്ങനെയാണെന്ന് അറിയാമോ. പരസ്പരത്തിലെ രസകരമായ ലൊക്കോഷൻ കാഴ്ചകൾ കാണാം

     ലാലേട്ടൻ പ്രസംഗിക്കുമ്പോൾ മുത്രമൊഴിക്കാൻ മുട്ടി!! നിർത്താമോയെന്ന് തമാശയിൽ ആ ആംഗ്യം കാണിച്ചു ലാലേട്ടൻ പ്രസംഗിക്കുമ്പോൾ മുത്രമൊഴിക്കാൻ മുട്ടി!! നിർത്താമോയെന്ന് തമാശയിൽ ആ ആംഗ്യം കാണിച്ചു

     പടിപ്പുര വീട്ടിൽ പത്മാവതിയും  കുടുംബവും

    പടിപ്പുര വീട്ടിൽ പത്മാവതിയും കുടുംബവും

    സീരിയലുകൾക്ക് കുടുംബ പ്രേക്ഷകരുടെ ഇടയിൽ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ച് ഒരു സീരിയലാണ് പരസ്പരം. ഹരിസണാണ് പരസ്പരം സംവിധാനം ചെയ്യുന്നത്. മലയാളത്തിലെ ആദ്യമായിട്ടാണ് ഒരു സീരിയൽ 1500 എപ്പിസോഡുകൾ കടന്ന് വിജയകരമായി ഇപ്പോഴും ജൈത്രയാത്ര തുടരുന്നത്. പടിപ്പുര വീട്ടിൽ പത്മാവദിയേയും കുടുംബത്തിനേയും ആദ്യം തന്നെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. അത് തുടക്കത്തിൽ മാത്രമല്ല ഇപ്പോഴും അങ്ങനെയാണ്.

    പരസ്പരത്തിനെ കുറിച്ച് മീനാക്ഷി

    പരസ്പരത്തിനെ കുറിച്ച് മീനാക്ഷി

    പരസ്പരം തുടങ്ങിയപ്പോൾ പ്രേക്ഷകരുടെ ഇടയിൽ പുതുമുഖമായിരുന്നു സ്നേഹ എന്ന പ്രേക്ഷകരുടെ സ്വന്തം മീമാക്ഷി. എന്നാൽ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ മനസ്സിൽ മീനാക്ഷി കയറി കൂടുകയായിരുന്നു. സ്നേഹ എന്ന സ്വന്തം പേരിനേക്കാലും പ്രേക്ഷകർക്ക് സുപരിചികം മീനാക്ഷി എന്ന പേരായിരിക്കും. സ്നേഹയ്ക്ക് പരസ്പരത്തിനെ കുറിച്ച് പറയാൻ സന്തോഷ വർത്തമാനം മാത്രമേയുളളൂ. ഷൂട്ടിങ്ങ് വളരെ നല്ല രീതിയിൽ പോകുന്നുവെന്നും സെറ്റിൽ വളരെ ഹാപ്പിയാണെന്നും താരം പറയുന്നു.

    സൂരജും- ദീപ്തി

    സൂരജും- ദീപ്തി

    പരസ്പരം എന്ന സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളാണ് സൂരജും ദീപ്തിയും. ഇവരുടെ യഥാർഥ പേര് വിവേക് ഗോപൻ, ഗായത്രി അരുൺ എന്നാണ്. സ്നേഹയെ പോലെ തന്നെ ഇവരേയും പ്രേക്ഷക്കിടയിൽ അറിയപ്പെടുന്നത് സീരിയലിലെ കഥാപാത്രങ്ങളുടെ പേരിലാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഓൺസ്ക്രീൻ താര ജോഡികളാണ് ഇവർ. ഷൂട്ടിങ്ങിനിടയിൽ പ്രേക്ഷകരോടെ തങ്ങളുടെ വിശേഷം പങ്കുവെയ്ക്കുകയണ്. വളരെ സന്തോഷത്തോടേയും ആഘോഷത്തോടേയുംമാണ് ഷൂട്ടിങ് നടക്കുന്നതെന്ന് വിവേക് ഗോപൻ പറഞ്ഞു.

    പത്മവതിയും കൃഷ്ണനും

    പത്മവതിയും കൃഷ്ണനും

    പരസ്പരം എന്ന പരമ്പരയിന്റെ വിജയത്തിനു പിന്നിൽ കൃഷ്ണൻ പത്മാവദി എന്നീ കഥാപാത്രങ്ങളുടെ പിന്തുണ വളരെ വലുതാണ്. ഈ രണ്ട് കഥാപാത്രങ്ങളിലെത്തുന്നത് സിനിമ ,സീരിയൽ നാടക രംഗത്തെ പ്രമുഖരായ രണ്ട് പേരാണ്. രേഖയാണ് പടിപ്പുര വീട്ടിൽ പത്മവദിയായി എത്തുന്നത്. കൃഷ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആർ പ്രദീപാണ്. സാധരണ വീടുകളിൽ കാണുന്ന അച്ഛനും അമ്മയേയുമാണ് ഇവരിൽ കാണാൻ സധിക്കുന്നത്.

     സംഭവ ബഹുലമായ കഥകൾ

    സംഭവ ബഹുലമായ കഥകൾ

    സിനിമനയെ പോലെ ശക്തമായ സന്ദേശങ്ങളാണ് സീരിയലുകളും നൽകുന്നത്. ഒരു കുടുംബകഥ എന്നതിൽ ഉപരി സോഷ്യൽ മെസേജസും സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെ പ്രമേയമാക്കിയാണ് പരസ്പരത്തിന്റെ തിരക്കഥ തയ്യറാക്കിയിരിക്കുന്നത്. തിരക്കഥയ്ക്കൊത്ത് അഭിനേതാക്കൾ മികച്ച പ്രകടനം കാഴ്ചവെച്ചതു കൊണ്ടാണ് പരമ്പ മിനിസ്ക്രീൻ സൂപ്പർ ഹിറ്റായി മാറിയത്.

    English summary
    malayalam serial parasparam off screen
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X