'ഇന്നേക്ക് ഒരു മാസമായി ആശുപത്രിയിൽ അഡ്മിറ്റായിട്ട്, ഒരുപാട് അനുഭവങ്ങൾ ഉണ്ടായി'; കുഞ്ഞിനെ കുറിച്ച് അഞ്ജലി!

സുന്ദരി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അഞ്ജലി ശരത്ത്. ഏഷ്യനെറ്റിലെ പളുങ്ക് സീരയിലിലാണ് നടി അവസാനമായി അഭിനയിച്ചത്. അതിനിടയിലാണ് ഗര്‍ഭിണിയായ വിവരം അഞ്ജലി ശരത്ത് പങ്കുവെച്ചത്.

ഗർഭകാല അവസ്ഥകളും സന്തോഷങ്ങളുമെല്ലാം താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. അഞ്‍ജലി തന്റെ വളക്കാപ്പ് വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ചിരുന്നു. ഭർത്താവ് ശരത്തും കുടുംബാംഗങ്ങളുമെല്ലാം ചേർന്ന് ആഘോഷമായാണ് ചടങ്ങ് നടത്തുന്നത്.

പട്ടുസാരിയുടുത്ത് അണിഞ്ഞൊരുങ്ങി സുന്ദരിയായാണ് അഞ്ജലി ശരത്ത് ചടങ്ങിൽ എത്തിയിരിക്കുന്നത്. 'നമ്മുടെ ജീവിതത്തിലെ എക്കാലത്തെയും മികച്ച ദിവസങ്ങൾ... എല്ലാ സ്നേഹത്തോടെയും അപ്പയും അമ്മയും നിനക്കായി കാത്തിരിക്കുന്നു.'

'നമ്മുടെ പ്രിയപ്പെട്ടവരിൽ നിന്നുള്ള എല്ലാ സ്നേഹവും അനുഗ്രഹങ്ങളും നിനക്കുണ്ട്. ഏറ്റവും സന്തോഷകരമായ നിമിഷം', എന്നാണ് അഞ്ജലി വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

 Anjali Sarath

പിന്നാലെ താരം പ്രസവത്തിനായി സർക്കാർ ആശുപത്രിയിൽ താരം അഡ്മിറ്റായി. എന്നാൽ നാളുകൾ ഏറെ കഴിഞ്ഞിട്ടും പ്രസവിച്ചോ, കുഞ്ഞ് പിറന്നോ എന്നത് സംബന്ധിച്ചൊന്നും ഒരു വിവരവും അഞ്ജലി ആരാധകരെ അറിയിച്ചിരുന്നില്ല. ഇതോടെ കുഞ്ഞിനെ കുറിച്ചും ​പ്രസവത്തെ കുറിച്ചും ആരാധകർ കമന്റിലൂടെ താരത്തോട് ചോദിക്കാൻ തുടങ്ങി.

ഇപ്പോഴിതാ എല്ലാത്തിനുമുള്ള മറുപടി താരം നൽകിയിരിക്കുകയാണ്. 'ഇന്നേക്ക് ഒരു മാസമായി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ട്. നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായി. പല പല മുഖങ്ങൾ വന്നുപോയി. ഇനിയും കുറച്ചുനാൾ കൂടി. ഞങ്ങളുടെ കാത്തിരിപ്പിന് വിരാമം ആകുന്നു. ഞങ്ങളുടെ പൊന്നോമന ഞങ്ങളുടെ അരികിലേക്ക്. പൊന്നോമനയുടെ വരവിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു', എന്നാണ് അഞ്ജലി കുറിച്ചത്.

എന്നാൽ എന്തുകൊണ്ടാണ് ഇത്രയും കാലം ആശുപത്രിയിൽ കഴിയേണ്ടി വന്നത് എന്നൊന്നും അ‍ഞ്ജലി വെളിപ്പെടുത്തിയിട്ടില്ല. രണ്ട് ദിവസം മുമ്പും ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ അഞ്ജലി സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അതേസമയം സർക്കാർ ആശുപത്രിയിൽ താരം ചികിത്സ തേടിയതും ആരാധകർ ചർച്ച ചെയ്തു.

ആശംസാ പ്രവാഹം ആയിരുന്നു താരത്തിന് ലഭിച്ചത്. പൊതുവെ സെലിബ്രിറ്റികൾ സ്റ്റാറ്റസിന് അനുസ​രിച്ച് ആശുപത്രി തെരഞ്ഞെടുക്കുമ്പോൾ‌ സാധാരണക്കാരിയായുള്ള അഞ്ജലിയുടെ ജീവിതരീതിയാണ് ആരാധകരെ ആകർഷിച്ചത്. സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത സുന്ദരിയിലെ ടൈറ്റിൽ റോൾ അഞ്ജലിക്ക് കരിയറിൽ ബ്രേക്കായിരുന്നു.

 Anjali Sarath

പക്ഷെ അതേ സീരിയൽ തന്നെ പല പ്രശ്നങ്ങളും അഞ്ജലിയുടെ ജീവിതത്തിൽ സൃഷ്ടിച്ചു. സംവിധായകന്‍ ശരത്തിനെയാണ് അഞ്ജലി വിവാഹം ചെയ്തത്. സുന്ദരി സീരയലിന്റെ സഹസംവിധായകനായിരുന്നു ശരത്ത്. ലൊക്കേഷനില്‍ വെച്ച് ഉണ്ടായ പ്രണയമാണ് ഒളിച്ചോട്ടത്തിലും വിവാഹത്തിലും എത്തിച്ചത്.

അഞ്ജലിയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു. വിവാഹ ആവശ്യങ്ങൾക്കായി സീരിയലിൽ നിന്ന് അവധിയെടുത്ത അഞ്‍ജലി ശരത്തിനെ പിന്നീട് അണിയറപ്രവർത്തകർ പുറത്താക്കി. സംഭവം പിന്നീട് വലിയ വാർത്തയായി.

യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ സുന്ദരി സീരിയലിൽ നിന്നും പുറത്താക്കിയെന്നാണ് നടി അഞ്ജലി ശരത്ത് അന്ന് പരാതിപ്പെട്ടത്. നാല് മാസം സീരിയലിൽ അഭിനയിച്ചതിന്റെ പ്രതിഫലം പോലും നൽകിയിട്ടില്ലെന്നും അഞ്ജലി ശരത്ത് പറഞ്ഞിരുന്നു. പുതിയ നായിക സീരിയലിൽ എത്തിയതോടെ സ്ഥിരം പ്രേക്ഷകർ കാരണം തിരക്കിയപ്പോഴാണ് സീരിയലിൽ നിന്നും പുറത്താക്കിയ വിവരം അഞ്ജലി വെളിപ്പെടുത്തിയത്.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X