ശിവാജ്ഞലി പ്രണയം പ്രേക്ഷകർ ഏറ്റെടുത്തു; കുടുംബവിളക്കിനെ പിന്തള്ളി സാന്ത്വനം മുന്നിൽ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിമിഷങ്ങള്‍ മിനിസ്‌ക്രീനിലേക്കെത്തിക്കാന്‍ പരമ്പരയ്ക്ക് കൃത്യമായി കഴിഞ്ഞിട്ടുണ്ട്. സാന്ത്വനം വീട്ടിലെ ഏട്ടാനിയന്മാരും അവരുടെ ജീവിതപങ്കാളികളുമാണ് പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍.

ആരാധകർ ഏറെ പ്രതീക്ഷിച്ച രംഗം

സാന്ത്വനത്തിൻ്റെ ആരാധകർക്ക് ഏറെ പ്രിയങ്കരമാണ് ശിവാഞ്ജലി ജോഡികൾ. അതുകൊണ്ട് തന്നെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ് ഇവരുടെ പ്രണയ നിമിഷങ്ങൾ. ഈ നിമിഷങ്ങൾക്കാണ് സീരിയൽ കഴിഞ്ഞയാഴ്ച വേദിയായത്. പൊതുവെ സാന്ത്വനം വീട്ടിൽ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ടെങ്കിലും കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡുകൾ ശിവഞ്ചാലിമാരുടെ പ്രണയരംഗങ്ങളാൽ സമ്പന്നമായിരുന്നു.

കഴിഞ്ഞ ആഴ്ചത്തെ പ്രമോ വന്നത് മുതൽ പ്രേക്ഷകർ വളരെയധികം ആകാംഷയോടെയാണ് എപ്പിസോഡ് കാണാൻ കാത്തിരുന്നത്. ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിൽ പ്രമോ വീഡിയോക്ക് മാത്രം 1 മില്യൺ വ്യൂ ആണ് ലഭിച്ചത്.

കഴിഞ്ഞയാഴ്ച ജയന്തിയെ പിടികൂടി ജയന്തിയുടെ കള്ളക്കളികൾ പൊളിച്ചതോടുകൂടി സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ ഒരു വിധം കെട്ടടങ്ങുകയായിരുന്നു ഈ അവസരത്തിലാണ് അണിയറ പ്രവർത്തകർ ശിവന്റെയും അഞ്ജലിയുടെയും റൊമാന്റിക് സീനുകളിൽ ശ്രദ്ധ ചെലുത്തിയത്.

സീനുകൾ ആരാധകർക്കിടയിൽ ക്ലിക്ക് ആയി എന്ന് മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇരുവരുടെയും റൊമാന്റിക് സീനുകൾ നിരവധിപേരാണ് പങ്കുവച്ചിരിക്കുന്നത്.

ഇരുവരുടെയും റൊമാന്റിക് സീനുകൾ പരമ്പരയെ ഗുണകരമായി ബാധിച്ചിരിക്കുകയാണ്. ശിവാജ്ഞലിമാരുടെ റൊമാന്റിക് സീനുകൾകൊണ്ട് മാത്രം സീരിയലിന്റെ റേറ്റിങ് വലിയ രീതിയിൽ വർധിച്ചിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

കുടുംബവിളക്കിനെ തള്ളി സാന്ത്വനം മുന്നിൽ

റേറ്റിംഗിൽ കഴിഞ്ഞ കുറച്ച് നാളുകളായി മുന്നിൽ നിന്നിരുന്നത് കുടുംബവിളക്കാണ്. മീരാ വാസുദേവൻ കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്ന ഈ സീരിയലിനും ആരാധകർ വളരെ കൂടുതലാണ്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവ ബഹുലമായ യാതൊന്നും തന്നെ പരമ്പരയിൽ നടക്കാത്തതും സാന്ത്വനത്തിലെ റൊമാന്റിക് സീനും കുടുംബവിളക്കിനെ റേറ്റിംഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുകയാണ്.

ഈ ആഴ്ചത്തെ റേറ്റിംഗ് കണക്കുകൾ പ്രകാരം സാന്ത്വനത്തിന് 18.00 ആണ് റേറ്റിങ്. മൂന്നാമത്തെ ആഴ്ചയിൽ ഇത് 15.40 ആയിരുന്നു. കുടുംബവിളക്കിന് 16.60 ആണ് ഈ ആഴ്ചത്തെ റേറ്റിംഗ് കഴിഞ്ഞ ആഴ്ച ഇത് 15.00 ആയിരുന്നു. ഇത് കൂടാതെ 16.00 റേറ്റിങ്ങോടുകൂടി 'അമ്മ അറിയാതെ' മൂന്നാമതും, 14.50 റേറ്റിങ്ങോടുകൂടി 'മൗനരാഗം' നാലാമത്തതും എത്തിയിരിക്കുകയാണ്.

ദയയും പളുങ്കും താഴേക്ക്

'കൂടെവിടെ' എന്ന എസ് എസ് ലാൽ പരമ്പരയുടെ ഈ ആഴ്ചത്തെ റേറ്റിംഗ് 11.40 ആണ്. കഴിഞ്ഞ ആഴ്ച ഇത് 11.00 ആയിരുന്നു. തൊട്ട് പിന്നിലായി 7.60 റേറ്റിംഗുമായി സസ്നേഹം എന്ന പരമ്പരയും ഉണ്ട്. 'പാടാത്ത പൈങ്കിളി'ക്കും തൂവൽ സ്പർശത്തിനും 4.70 ആണ് ഈ ആഴ്ചത്തെ ടി ആർ പി റേറ്റിംഗ്. 'ദയ'യും പളുങ്കുമാണ് റേറ്റിംഗിൽ ഏറ്റവും പിന്നിലായി നിൽക്കുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
 റൊമാന്റിക് സീനുകൾ ഇനിയും പ്രതീക്ഷിക്കാം

സാന്ത്വനത്തിന്റെ ടി ആർ പി വർധിച്ച സാഹചര്യത്തിൽ ശിവന്റെയും അഞ്ജലിയുടെയും കൂടുതൽ റൊമാന്റിക് സീനുകൾ വരും ദിവസങ്ങളിൽ പരമ്പരയിൽ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മിനി സ്ക്രീൻ ആരാധകർ.

തമിഴ് പരമ്പരയായ 'പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ' റീമേക്കാണ് 'സാന്ത്വനം'. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്.

വീട്ടിലെ ജേഷ്ഠനായ 'ബാലചന്ദ്രനും' ഭാര്യയും കുട്ടികള്‍ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളര്‍ത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റും പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. വ്യത്യസ്തമായ പേരുകളില്‍ ഇന്ത്യയിലെ ഏഴോളം ഭാഷകളില്‍ പരമ്പര മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്നുണ്ട്.

Read more about: asianet Santhwanam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X