വേദികയുടെ കുതന്ത്രം പൊളിച്ചു, റേറ്റിങ്ങില്‍ വന്‍കുതിപ്പ് നടത്തി കുടുംബവിളക്ക്; മത്സരിച്ച് മറ്റ് സീരിയലുകള്‍

ഏഷ്യാനെറ്റിലെ ഹിറ്റ് പരമ്പരകള്‍ തമ്മിലുള്ള മത്സരം ഓരോ ആഴ്ചയും ശക്തമാവുകയാണ്. റേറ്റിങ്ങില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് വേണ്ടി കുടുംബവിളക്ക്, സാന്ത്വനം എന്നീ പരമ്പരകള്‍ തമ്മിലാണ് മത്സരിക്കുന്നത്. സ്ഥിരമായി സ്വാന്തനം മുന്നിലെത്തുമ്പോള്‍ കുടുംബ വിളക്ക് രണ്ടാംസ്ഥാനത്തും കുടുംബ വിളക്ക് മുന്നിലെത്തുമ്പോള്‍ സ്വാന്തനം രണ്ടാമതും ആവുന്നതാണ് പതിവു കാഴ്ച. കഴിഞ്ഞ ഒരാഴ്ചത്തെ സീരിയലുകളുടെ റേറ്റിങ് എങ്ങനെയാണെന്ന് സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുകയാണ്. ഏകദേശം കഴിഞ്ഞ ആഴ്ചത്തെ ലിസ്റ്റ് പോലെ തന്നെയാണ് ഇത്തവണയും ഉള്ളതെന്നാണ് വ്യക്തമാവുന്നത്.

 ജനപ്രിയ പരമ്പരകള്‍ നേടിയ റേറ്റിംഗ്

പോയ വാരത്തില്‍ ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകള്‍ നേടിയ റേറ്റിംഗ് എങ്ങനെ ആണെന്നതാണ് പുറത്തു വന്നിരിക്കുന്നത്. ഇത്തവണയും ഒന്നാം സ്ഥാനത്ത് കുടുംബവിളക്ക് തന്നെയാണ്. 18.50 എന്ന റേറ്റിംഗാണ് സീരിയലിന് ലഭിച്ചിരിക്കുന്നത്. ശ്രീനിലയം കുടുംബത്തിലെ ആധാരം കാണാതെ പോകുന്നതും വില്ലത്തി വേദികയുടെ കുതന്ത്രങ്ങള്‍ മറ്റുള്ളവര്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതും തുടങ്ങി സംഭവബഹുലമായ കാര്യങ്ങളാണ് സീരിയലില്‍ നടന്നു കൊണ്ടിരിക്കുന്നത്. റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സീരിയലിനു സഹായിച്ചതും ഇതുതന്നെയാണ്.

രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് സാന്ത്വനം

മാസങ്ങളോളം റേറ്റിങ്ങില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബവിളക്ക് ജൈത്രയാത്ര നടത്തിയതോടെ സാന്ത്വനം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്. 17.60 എന്നതാണ് സാന്ത്വനത്തിന്റെ റേറ്റിംഗ്. കഴിഞ്ഞ കുറച്ചു നാളുകളായി സീരിയലിന്റെ കഥയില്‍ പുതുമ ഇല്ലാതാവുന്നതാണ് റേറ്റിംഗില്‍ പിന്നോട്ട് പോവാന്‍ കാരണം എന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ശിവന്‍ പോലീസ് സ്റ്റേഷനില്‍ പോകുന്നതും പിന്നീട് അതുമായി ബന്ധപ്പെട്ട നടക്കുന്ന സംഭവങ്ങളുമാണ് സീരിയലില്‍ ഇപ്പോള്‍ നടക്കുന്നത്. ശിവാഞ്ജലി പ്രണയം കാണാന്‍ വരുന്ന പ്രേക്ഷകര്‍ക്ക് കഥ വലിച്ച് നീട്ടുന്നത് പ്രശ്‌നമായി തുടങ്ങി. കഥയില്‍ മാറ്റം വരുകയാണെങ്കില്‍ റേറ്റിംഗിലും മാറ്റം ഉണ്ടാവുമെന്നാണ് നിഗമനം. മാത്രമല്ല ശിവാഞ്ജലിമാരുടെ റൊമാന്റിക് രംഗം കാണിക്കാനുള്ള ആവശ്യവും ശക്തമാവുകയാണ്.

മൂന്നാം സ്ഥാനത്ത് നിന്ന് മാറാതെ അമ്മയറിയാതെ

പതിവു പോലെ മൂന്നാംസ്ഥാനത്താണ് അമ്മയറിയാതെ. നേരത്തെ വിവാഹിതരായ വിനീതും അപര്‍ണയും തമ്മിലുള്ള പ്രണയം വീണ്ടും ശക്തമാകുന്നു എന്നതാണ് ഇപ്പോള്‍ സീരിയല്‍ നടക്കുന്നത്. താല്‍പര്യമില്ലാതെ വിവാഹം കഴിച്ച ഇരുവരും വഴക്ക് കൂടുന്നതും വേര്‍പിരിയല്‍ വരെ എത്തി. ഇതിനിടയിലാണ് വീണ്ടും പ്രണയം തുടങ്ങിയത്. മാറ്റമില്ലാതെ കഥ വലിച്ച് നീട്ടുന്നതിനെതിരെ അമ്മയറിയാതെ ആരാധകരും നിരാശയിലാണ്. അതേ സമയം സീരിയലിലെ മറ്റൊരു നായകനായ അമ്പാടിയെ കാണിച്ചത് കൊണ്ടാണ് റേറ്റിങ് കൂടിയതെന്നാണ് ചിലര്‍ പറയുന്നത്. അതിന്റെ ക്രെഡിറ്റ് ആരും എടുക്കേണ്ടതില്ല.

മറ്റ് സീരിയലുകളുടെ അവസ്ഥയിങ്ങനെയാണ്

നാലാം സ്ഥാനത്ത് മൗനരാഗം ആണ്, അഞ്ചാം സ്ഥാനത്ത് കൂടെവിടെ, ആറാമത് പളുങ്ക്, ഏഴാം സ്ഥാനത്ത് സസ്‌നേഹം, എട്ടാം സ്ഥാനത്ത് പാടാത്ത പൈങ്കിളി, ഒന്‍പതാം സ്ഥാനത്ത് ത്രില്ലര്‍ പരമ്പരയായ തൂവല്‍സ്പര്‍ശം, പത്താം സ്ഥാനത്താണ് ദയ.. എത്തി നില്‍ക്കുന്നത്. ലിസ്റ്റിൽ അങ്ങോട്ടും ഇങ്ങോട്ടും മാറ്റങ്ങൾ ഉണ്ടാക്കി കൊണ്ടാണ് സീരിയലുകൾ പോവുന്നത്. അതേ സമയം എല്ലാ സീരിയലുകളിലും കുറച്ചെങ്കിലും മാറ്റം വരുത്തി തുടങ്ങിയാൽ റേറ്റിങ്ങിൽ വലിയ വ്യത്യാസം ഉണ്ടാവുമെന്നാണ് ചിലർ ചൂണ്ടി കാണിക്കുന്നത്. മറ്റ് ചാനലുകളിലെ സീരിയലുകളുടെ ടൈംമിങ് അവർക്ക് ഗുണമായി വരുന്നത് എങ്ങനെയാണെന്നുമൊക്കെ ആരാധകർ പറയുന്നുണ്ട്.

Read more about: serial Kudumbavilakku
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X