For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റേറ്റിങ്ങില്‍ ഒന്നാം സ്ഥാനം കുടുംബവിളക്കിന് തന്നെ; ആഴ്ചകളായി സ്ഥാനം വിട്ട് കൊടുക്കാതെ സീരിയലുകളുടെ മത്സരം

  |

  മലയാള ടെലിവിഷന്‍ സീരിയലുകള്‍ക്ക് വമ്പന്‍ ജനപ്രീതിയാണ് ഓരോ ദിവസം കഴിയുംതോറും ലഭിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കും സാന്ത്വനവുമെല്ലാം മലയാളികളുടെ പിന്തുണയോടെ ജൈത്രയാത്ര തുടരുകയാണ്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ റേറ്റിങ്ങിലും സീരിയലുകള്‍ തമ്മിലുള്ള മത്സരം കടുക്കുകയാണെന്നാണ് അറിയുന്നത്.

  ഇത്തവണ വേറിട്ട ഫോട്ടോഷൂട്ട് തിരഞ്ഞെടുത്ത് നടി തമന്ന, പച്ചപ്പിന് നടുവിൽ നിന്നുള്ള നടിയുടെ ഫോട്ടോസ് കാണാം

  കഴിഞ്ഞ ആഴ്ചകളില്‍ ഒന്നാം സ്ഥാനത്ത് നിലനിന്നിരുന്ന പരമ്പരയായിരുന്നു കുടുംബവിളക്ക്. ഈ ആഴ്ചയിലെ കണക്കുകള്‍ പ്രകാരവും അതിന് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്നാണ് കുടുംബവിളക്കിലെ താരങ്ങള്‍ തന്നെ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേ സമയം ഹിറ്റായി ഓടി കൊണ്ടിരുന്ന പല സീരിയലുകളും പിന്നിലേക്ക് മാറിയിട്ടുമുണ്ട്.

  ആഴ്ചകളായി ഒന്നാം സ്ഥാനം വിട്ട് കൊടുക്കാതെയുള്ള പ്രകടനമാണ് കുടുംബവിളക്ക് കാഴ്ച വെക്കുന്നത്. സുമിത്രയുടെ വീട്ടില്‍ നടക്കുന്ന ഓരോ സംഭവങ്ങളും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു. പ്രതീഷിന്റെ വിവാഹവും സുമിത്ര കാറ് വാങ്ങിയതുമടക്കം രസകരമായ സംഭവങ്ങളാണ് ഉണ്ടാവുന്നത്. സുമിത്രയുടെ വിജയങ്ങള്‍ക്കൊപ്പം വേദികയുടെ പരാജയം കൂടി വന്നതോടെ സീരിയല്‍ വലിയ ജനപ്രീതി സ്വന്തമാക്കി കഴിഞ്ഞു. ടിആര്‍പി റേങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നതിന്റെ പിന്നിലും ഇത് തന്നെയാണ്. 20.6 ആണ് സീരിയല്‍ നേടിയിരിക്കുന്നത്.

  വീണ്ടും ടോപ് റേറ്റിങ്ങിലെ സീരിയലായി കുടുംബവിളക്ക് മാറിയെന്ന സന്തോഷമാണ് നടിമാരായ ആതിര മാധവും അമൃത നായരടക്കമുള്ള താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സീരിയലിലെ പ്രമുഖരായ താരങ്ങളെ എല്ലാം മെന്‍ഷന്‍ ചെയ്ത് കൊണ്ടാണ് ആതിര ഈ സന്തോഷം പറഞ്ഞത്. മറ്റ് താരങ്ങളെല്ലാം ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതേ സമയം കുടുംബവിളക്കിന് തൊട്ട് പിന്നാലെ മറ്റ് സീരിയലുകളും മത്സരിച്ച് ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.

  പുത്തന്‍ കാറില്‍ പറന്ന് വന്ന് സുമിത്ര, കുശുമ്പും അസൂയയും സഹിക്കാനാവാതെ വേദികയും സരസ്വതിയമ്മയും

  കുടുംബവിളക്കിന് ശേഷം രണ്ടാം സ്ഥാനത്ത് തന്നെയാണ് സാന്ത്വനം. മുന്‍പ് ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സാന്ത്വനം രണ്ടാമതായി പോവുകയാണെങ്ിലും വമ്പന്‍ കുതിപ്പാണ് ഇപ്പോള്‍. അഞ്ജലിയും ശിവനും തമ്മിലുള്ള പ്രണയവും കുടുംബത്തിലേക്ക് അപ്പച്ചിയും അനന്തിരവളുമൊക്കെ വന്നതും ചേര്‍ന്ന് സാന്ത്വനം പ്രേക്ഷകരെ രസിപ്പിക്കുന്ന അനേകം കാര്യങ്ങളാണ് ഉണ്ടാവുന്നത്. പ്രേക്ഷകരെ ബോറടിപ്പിക്കാതെ പുതിയ കഥയും കഥാപാത്രങ്ങളും മാറി മാറി വരുന്നതും അഭിനന്ദനാര്‍ഹമാണ്.

  ആദ്യരാത്രിയിലെടുത്ത തീരുമാനം മാറ്റുമോ; കുഞ്ഞിന് വേണ്ടി ഒരുങ്ങി ബാലനും ദേവിയും, സാന്ത്വനത്തില്‍ ട്വിസ്റ്റ്

  സംഭവബഹുലമായ കാര്യങ്ങളും പ്രശ്‌നങ്ങളുമെല്ലാം നടക്കുന്ന അമ്മയറിയാതെ ആണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന സീരിയല്‍. വിനീതും അപര്‍ണയും തമ്മിലുള്ള വിവാഹം കഴിഞ്ഞതോടെയാണ് സീരിയല്‍ മികവുറ്റതായി മാറിയത്. ഒപ്പം വില്ലന്മാരായ ചിലരുടെ പതനം തുടങ്ങിയതാണ് കഥയില്‍ കാണിക്കുന്നത്. ഇതോടെ സീരിയലിന്റെ റേറ്റിങ്ങിലും വലിയ മാറ്റമാണ് സംഭവിച്ചത്. സാന്ത്വനത്തിന് തൊട്ട് പിന്നിലായി മോശമില്ലാത്ത പ്രകടനമാണ് അമ്മയറിയാതെ കാഴ്ച വെക്കുന്നത്. ഈ മൂന്ന് സീരിയലുകളും തമ്മിലായിരിക്കും അടുത്ത ആഴ്ചകളില്‍ മത്സരം നടക്കുക.

  'ജനങ്ങളുടെ പണം മുടക്കിയുള്ള ആദരവ് എനിക്കു വേണ്ട'; മന്ത്രിയോട് മമ്മൂട്ടി, സാക്ഷിയായി ബാദുഷ

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  മൗനരാഗം ആണ് നാലാം സ്ഥാനത്തുള്ളത്. തൊട്ട് പിന്നിലായി തൂവല്‍സ്പര്‍ശം ഉണ്ട്. അടുത്തിടെ ആരംഭിച്ച പുത്തന്‍ പരമ്പരയാണിത്. ശേഷം കൂടെവിടെ, സസ്‌നേഹം, പാടാത്ത പൈങ്കിളി, എന്നിങ്ങനെയുള്ള സീരിയലുകളാണ് ആദ്യ പത്തെണ്ണത്തില്‍ ഇടം നേടിയിരിക്കുന്നത്.

  തലയും ദളപതിയും ഒരുമിച്ച്, വിജയ് ധോണി കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ആഘോഷമാക്കി ആരാധകര്‍

  Read more about: serial
  English summary
  Malayalam Serial TRP Rating: 'Kudumbavilakku' Remains Top, Thoovalsparsham Secured 3rd
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X