ശിവന്റെ മാസും പ്രണയവും; റേറ്റിങ്ങില്‍ വമ്പന്‍ കുതിപ്പ് നടത്തി സാന്ത്വനം, പിന്നിലേക്ക് തള്ളപ്പെട്ട് കുടുംബവിളക്
മലയാള ടെലിവിഷനില്‍ ഏറ്റവും ജനപ്രിയ സീരിയലുകള്‍ സംപ്രേക്ഷണം ചെയ്യുന്നത് ഏഷ്യാനെറ്റാണ്. പണ്ടൊക്കെ അമ്മായിയമ്മ മരുമകള്‍ പോരാട്ടവും കണ്ണീര്‍ പരമ്പരകളും മാത്രമാണെന്ന വിമര്‍ശനം സീരിയലുകള്‍ക്ക് ലഭിച്ചിരുന്നു. നിലവാരമില്ലെന്ന ആക്ഷേപങ്ങള്‍ അടുത്തിടെയും പ്രചരിച്ചു. എന്നാല്‍ യുവാക്കളെയടക്കം സ്വാധീനിച്ച് ഹിറ്റിലേക്ക് എത്തുകയാണ് പല പരമ്പരകളും. പ്രേക്ഷകരുടെ പിന്തുണ അനുസരിച്ച് ടിആര്‍പി റേറ്റിങ്ങില്‍ മുന്നോറ്റം നടത്തുന്ന സീരിയലുകളെ സംബന്ധിച്ചുള്ള പുതിയ ലിസ്റ്റ് പുറത്ത് വന്നിരിക്കുകയാണ്.
ഓരോ ആഴ്ചയിലും വലിയ വ്യത്യാസങ്ങളൊന്നും സംഭവിക്കാറില്ല. ഇത്തവണ റേറ്റിങ്ങില്‍ വലിയൊരു തിരിച്ച് വരവിലൂടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് സാന്ത്വനം സീരിയല്‍. മുന്‍പ് പ്രേക്ഷകര്‍ നല്‍കിയ നിര്‍ദ്ദേശങ്ങളെല്ലാം അണിയറ പ്രവര്‍ത്തകര്‍ നടത്തിയതോടെ റേറ്റിങ്ങില്‍ വലിയൊരു കുതിച്ച് ചാട്ടമാണ് സീരിയല്‍ നടത്തിയിരിക്കുന്നത്. മാസങ്ങളോളം ഒന്നാം സ്ഥാനത്ത് നിന്ന കുടുംബവിളക്കിന് വലിയൊരു തിരിച്ചടി കൂടി ലഭിച്ചെന്നാണ് പുതിയ ലിസ്റ്റിലൂടെ വ്യക്തമാവുന്നത്.

ഏഷ്യാനെറ്റിലെ ഏറ്റവും ഹിറ്റ് സീരിയലുകളാണ് കുടുംബവിളക്കും സാന്ത്വനവും. ഇരു സീരിയലുകളും തമ്മില്‍ മാസങ്ങളായിട്ടുള്ള മത്സരമായിരുന്നു. ഇടയ്ക്ക് സാന്ത്വനം ഒന്നാമത് വന്നെങ്കിലും കുടുംബവിളക്ക് അത് തിരിച്ച് പിടിച്ചിരുന്നു. എന്നാല്‍ 19.4 ന് സാന്ത്വനം വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ്. പരമ്പരയുടെ കഥയില്‍ വന്ന മാറ്റം തന്നെയാണ് വിജയകരമായ റേറ്റിങ്ങിലേക്ക് സാന്ത്വനം എത്താന്‍ കാരണം. നിലവില്‍ ശിവാഞ്ജലിമാരുടെ പ്രണയവും ശിവന്റെ മാസ് സീനുകളെല്ലാം ചേര്‍ന്നാണ് സാന്ത്വനം സംപ്രേക്ഷണം തുടരുന്നത്. തമ്പിയുടെ വീട്ടിലെ കഥ കൂടി വന്നെങ്കിലും പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ക്ക് അനുസരിച്ച് കഥയില്‍ ട്വിസ്റ്റ് വന്ന് കൊണ്ടിരുന്നത് വലിയ മാറ്റത്തിന് കാരണമായി.

സാന്ത്വനം ഒന്നാം സ്ഥാനത്ത് എത്തിയ സന്തോഷമാണെങ്കിലും കുടുംബവിളക്ക് പ്രേക്ഷകര്‍ക്ക് നിരാശ നല്‍കുന്ന റിസള്‍ട്ടാണ് വന്നിരിക്കുന്നത്. ഇതുവരെ ചെറിയൊരു വ്യത്യാസമാണ് രണ്ട് സീരിയലുകളും തമ്മില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈപ്രാവിശ്യം 19.4 സാന്ത്വനത്തിനും 18.1 ആണ് കുടുംബവിളക്കിനും. മാസങ്ങളായി വിജയ പരമ്പരയായി മുന്നേറി കൊണ്ടിരുന്ന കുടുംബവിളക്കിന് ലഭിക്കുന്ന കനത്ത തിരിച്ചടിയാണ്. നിലവില്‍ അനിരുദ്ധും ഇന്ദ്രജയും തമ്മിലുള്ള സൗഹൃദമാണ് കാണിക്കുന്നത്. പ്രേക്ഷകര്‍ക്ക് തീരെ ഇഷ്ടമില്ലാത്ത കഥയിലേക്ക് പോയതാണ് റേറ്റിങ്ങ് കുറയാന്‍ കാരണമെന്നാണ് അറിയുന്നത്.

അതേ സമയം മൂന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് അമ്മയറിയാതെ. ലേശം ത്രില്ലര്‍ ഗണത്തിലേക്ക് സീരിയല്‍ എത്തിയെങ്കിലും വലിയൊരു മുന്നേറ്റം നടത്താന്‍ സാധിക്കുന്നില്ല. അമ്പാടി പോലീസ് ട്രെയിനിങ്ങിന് പോയതും പുതിയ കഥാപാത്രങ്ങള്‍ വന്നതുമെല്ലാം സീരിയലിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു. ഇനി കഥ വലിച്ച് നീട്ടി മറ്റൊരിടത്തേക്ക് കൊണ്ട് പോവരുതെന്നാണ് ആരാധകര്‍ പറയുന്നത്. നിലവിലുള്ള റേറ്റിങ്ങില്‍ പിന്നോട്ടാവാന്‍ അതൊരു കാരണമാവുമെന്നും ചിലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

നാലാം സ്ഥാനത്ത് തുടരുകയാണ് മൗനരാഗം. എന്നാല്‍ വമ്പന്‍ കുതിപ്പ് നടത്തി തൂവല്‍സ്പര്‍ശം ശ്രദ്ധേയമാവുകയാണ്. പോലീസുകാരിയായ ശ്രേയയും സഹോദരി മാളുവും തമ്മിലുള്ള കോംബിനേഷന്‍ സീനുകള്‍ വന്നതോടെ സീരിയല്‍ വമ്പന്‍ കുതിപ്പാണ് നടത്തുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് സീരിയല്‍ ആരംഭിച്ചതെങ്കിലും വളരെ കുറച്ച് നാളുകള്‍ കൊണ്ട് പഴയ സീരിയലുകളെ പിന്തള്ളാന്‍ സാധിച്ചു. നിലവില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയിരിക്കുയാണ്. എന്നാല്‍ കൂടെവിടെ വീണ്ടും പിന്നിലേക്ക് പോവുകയാണ്.
Recommended Video

ഋഷിയുടെയും സൂര്യയുടെയും പ്രണയത്തിന് പിന്നാലെ കഥയില്‍ വന്ന മാറ്റം കൂടെവിടെ പിന്നോട്ട് എത്തിച്ചു. തൂവല്‍സ്പര്‍ശത്തിന് പിന്നാലെ ആറാമത് സസ്‌നേഹമാണ്. അതിന് ശേഷമാണ് കൂടെവിടെ. ഏഴാം സ്ഥാനത്തേക്ക് കൂടെവിടെ പിന്തള്ളപ്പെട്ടിരിക്കുകയാണ്. മുന്‍പ് റേറ്റിങ്ങില്‍ മുന്നില്‍ നിന്ന പാടാത്ത പൈങ്കിളി ഇപ്പോള്‍ വളരെ പിന്നിലാണ്. ആഴ്ചകള്‍ക്ക് മുന്‍പ് ആരംഭിച്ച ദയ എന്ന സീരിയലും റേറ്റിങ്ങ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ ഈ സീരിയലും മുന്നിലേക്ക് ഉയര്‍ന്ന് വരുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications