'ആ സമയത്താണ് ഞങ്ങൾ ഒരുപാട് ക്ലോസായത്, ഇപ്പോഴും മണിയുടെ നമ്പർ കൈയ്യിലുണ്ട്'; ​ഗായിക പ്രീത കണ്ണൻ!

മലയാളികളെ സംബന്ധിച്ച് മറക്കാനാവാത്ത ഒരു ദിവസമാണ് മാർച്ച് അഞ്ച്. ഒരുപാട് ചിരിപ്പിച്ച നമ്മുടെ സ്വന്തം കലാഭവന്‍ മണി മരിച്ച ദിവസം. ഉള്ളില്‍ ഒരുപാട് സങ്കടങ്ങളും വിശക്കുന്ന വയറുമായി ആദ്യകാലങ്ങളില്‍ മിമിക്രിയിലൂടെ കാണികളെ ചിരിപ്പിച്ച ആ മനുഷ്യന്‍ വളരെ പെട്ടനാണ് പ്രശസ്തിയുടെ പടവുകള്‍ കയറിയത്.

ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച നടന്‍. സാധാരണക്കാരില്‍ സാധരണക്കാരനായി ജനിച്ച് ഇല്ലായ്മകളോട് പോരാടിയാണ് മണി മലയാള സിനിമയിലും തെന്നിന്ത്യയിലും നിറഞ്ഞ് നിന്നത്.

Singer Preetha Kannan,  Preetha Kannan Actor Kalabhavan Mani, Actor Kalabhavan Mani, Actor Kalabhavan Mani photos, Actor Kalabhavan Mani news, ഗായിക പ്രീത കണ്ണൻ, പ്രീത കണ്ണൻ നടൻ കലാഭവൻ മണി, നടൻ കലാഭവൻ മണി, നടൻ കലാഭവൻ മണി ചിത്രങ്ങൾ, നടൻ കലാഭവൻ മണി വാർത്തകൾ

ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളത്തിന് മറക്കാനാവില്ല. മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം, സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം എല്ലാ തരലത്തിലും പടര്‍ന്നൊരു വേരായിരുന്നു കലാഭവന്‍ മണി.

ഏത് അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു. മണിയെ തങ്ങളുടെ വീട്ടിലുള്ള ഒരാളെപ്പോലെയാണ് പ്രേക്ഷകർ കണ്ടിരുന്നതും സ്നേഹിച്ചതും. അതുകൊണ്ട് തന്നെ ആ വേർപാട് ഇന്നും സിനിമയെ സ്നേഹിക്കുന്നവർക്ക് വേദനയാണ്.

മണിയെ കുറിച്ച് ​ഗായിക പ്രീത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. കരളേ നിൻ കൈ പിടിച്ചാൽ എന്ന ഒറ്റ ഗാനം കൊണ്ട് മലയാളികളുടെ ഇടം നെഞ്ചിൽ കയറിക്കൂടിയ ഗായികയാണ് പ്രീത കണ്ണൻ. വ്യത്യസ്തതയാർന്ന ആലാപന ശൈലിയാണ് പ്രീതയുടേത്.

1986 മുതൽ പിന്നണി ഗാന രംഗത്ത് സജീവ സാന്നിധ്യമാണ് പ്രീത. അഞ്ഞൂറോളം ​ഗാനങ്ങൾ ആലപിച്ചിട്ടുള്ള പ്രീത ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മണിക്കൊപ്പമുള്ള പഴയ ഓർമകൾ പങ്കുവെച്ചത്.

'വലിയ കോണ്ടാക്ട് ഒന്നും ഇല്ലെങ്കിൽ കൂടിയും ചില ആളുകളുടെ വിയോഗം ഓർക്കുമ്പോൾ തന്നെ നമ്മുടെ കണ്ണ് നിറയും. അങ്ങനെ നമ്മളെ വിട്ടുപിരിഞ്ഞുപോയ ആളാണ് മണി. അറേബ്യൻ ഡ്രീംസ് പോകുന്ന സമയത്താണ് ഞങ്ങൾ ക്ലോസാകുന്നത്. ആ സമയത്ത് ഞങ്ങൾ ഒരുപാട് ക്ലോസായി.'

'പ്രീതേ ഈ ഗ്രൂപ്പിൽ ഗ്ലാമർ ഇല്ലാത്തത് നമ്മൾ രണ്ടാളും മാത്രമാട്ടോ എന്ന് അദ്ദേഹം പറയുമായിരുന്നു. ശരിക്കും സത്യമാണ് അത്. ഒരുപാട് സ്റ്റാർഡം ഉള്ള ആളുകൾ ആയിരുന്നു ചുറ്റിലും. മണി സ്റ്റാറായി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.'

'ഞാൻ ആണെങ്കിൽ സരിഗമ ചെയ്ത് ആളുകൾ ഇങ്ങനെ അറിഞ്ഞ് തുടങ്ങുന്ന സമയം. അങ്ങനെ ആയിരുന്നു. പക്ഷെ അവിടെ ചെന്ന് കഴിഞ്ഞിട്ട് സ്റ്റാർസിന്റെയൊക്കെ അടുത്ത് പോയി സംസാരിക്കാൻ പ്രേക്ഷകർക്ക് വലിയ മടിയായിരുന്നു. എന്നാൽ എന്റെ അടുത്തും മണിയുടെ അടുത്തുമൊക്കെ പരിപാടി തുടങ്ങുമ്പോഴും അത് കഴിയുമ്പോഴും ആളുകൾ ഓടി വരും.'

Singer Preetha Kannan,  Preetha Kannan Actor Kalabhavan Mani, Actor Kalabhavan Mani, Actor Kalabhavan Mani photos, Actor Kalabhavan Mani news, ഗായിക പ്രീത കണ്ണൻ, പ്രീത കണ്ണൻ നടൻ കലാഭവൻ മണി, നടൻ കലാഭവൻ മണി, നടൻ കലാഭവൻ മണി ചിത്രങ്ങൾ, നടൻ കലാഭവൻ മണി വാർത്തകൾ

'പ്രീത അല്ലെ എന്നൊക്കെ ചോദിച്ച് വരുമ്പോൾ നമുക്ക് ഒരു സന്തോഷം തോന്നും. ഇത് കാണുമ്പൊൾ മണി എന്നോട് ചോദിക്കും കണ്ടില്ലേ ഞാൻ പറഞ്ഞില്ലേ ഗ്ലാമർ ഇല്ലാത്ത ആളുകളുടെ അടുത്തേക്കാണ് ആളുകൾ വരുന്നത്. മണി ഒരുപാട് പ്രിയപ്പെട്ട ഒരു വ്യക്‌തിയായിരുന്നു. ഒരുപാട് പേരെ സ്നേഹിക്കുന്ന സഹായിക്കുന്ന ഒരാൾ ആയിരുന്നു. എന്നും ഒരു വേദനയാണ്. ഇന്നും അദ്ദേഹത്തിന്റെ നമ്പറുണ്ട് കൈയ്യിൽ' പ്രീത പറഞ്ഞു.

ചലച്ചിത്രരംഗത്തും മറ്റും സജീവമായി നില്‍ക്കുമ്പോഴാണ് 2016 മാർച്ചിൽ തികച്ചും അപ്രതീക്ഷിതമായി മണി മരണത്തിന് കീഴടങ്ങിയത്. മരിക്കുമ്പോള്‍ 45 വയസ് മാത്രമെ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

Read more about: kalabhavan mani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X