For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരിപ്പിക്കാന്‍ ഒരു പിശുക്കുമില്ലാത്ത പിഷാരടി! പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകളുമായി താരങ്ങള്‍

  |

  ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. എഷ്യാനെറ്റിലെ ബ്ലഫ് മാസ്റ്റേഴ്‌സ്, ബഡായി ബംഗ്ലാവ് പോലുളള പരിപാടികളാണ് നടനെ ജനപ്രിയനാക്കിയത്. മിമിക്രി വേദികളില്‍ തിളങ്ങിയ ശേഷമാണ് ചാനല്‍ പരിപാടികളിലും പിഷാരടി സജീവമായിരുന്നത്. ഏഷ്യാനെറ്റില്‍ വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ബഡായി ബംഗ്ലാവിന് പിന്നാലെ സിനിമകളിലും സജീവമായിരുന്നു താരം.

  സഹനടനായുളള വേഷങ്ങളിലാണ് താരം കൂടുതല്‍ തിളങ്ങിയത്. അഭിനയത്തിന് പുറമെ പഞ്ചവര്‍ണ്ണതത്ത, ഗാനഗന്ധര്‍വ്വന്‍ തുടങ്ങിയ രണ്ട് സിനിമകളും സംവിധാനം ചെയ്തിരുന്നു നടന്‍. സംവിധായക റോളിലും രമേഷ് പിഷാരടി മലയാളത്തില്‍ തിളങ്ങിയിരുന്നു. അതേസമയം മലയാളികളുടെ ഇഷ്ടതാരത്തിന്റെ 39ാം പിറന്നാളിന്ന്. പ്രിയപ്പെട്ട പിഷുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

  കരിയറിന്റെ തുടക്കത്തില്‍ ധര്‍മ്മജനൊപ്പം പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു രമേഷ് പിഷാരടി ശ്രദ്ധേയനായത്. തുടര്‍ന്ന് ഇരുവരും സിനിമകളിലും തിളങ്ങുകയായിരുന്നു. ഇരുവരും ഒരുമിച്ചെത്തിയ പരിപാടികള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ്മ മുഹൂര്‍ത്തങ്ങളുമായിട്ടാണ് ധര്‍മ്മജനും പിഷാരടിയും എത്താറുളളത്. മിമിക്രി വേദികളില്‍ നിന്നുമാണ് ഇവര്‍ ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയിരുന്നത്.

  മലയാളത്തിലെ തിരക്കുളള ഹാസ്യനടന്മാരില്‍ ഒരാളായി ധര്‍മ്മജന്‍ മാറിയപ്പോള്‍ സംവിധാന രംഗത്താണ് പിഷാരടി തിളങ്ങിയത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് പിഷാരടി. അടുത്തിടെ കുടുംബത്തിനൊപ്പമുളള നടന്റെ ചിത്രങ്ങളെല്ലാം തരംഗമായി മാറിയിരുന്നു. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നായിരുന്നു കുടുംബത്തിനൊപ്പമുളള ചിത്രത്തിന് താഴെ കമന്റായി രമേഷ് പിഷാരടി കുറിച്ചിരുന്നത്.

  രമേഷ് പിഷാരടിയുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുളളത്. സമൂഹ മാധ്യമങ്ങളിലെ ക്യാപ്ഷന്‍ കിംഗ് കൂടിയാണ് പിഷാരടി.തന്റെ മിക്ക ചിത്രങ്ങള്‍ക്കും വേറിട്ടതും ചിരിയുണര്‍ത്തുന്നതുമായ ക്യാപ്ഷനുകള്‍ താരം നല്‍കാറുണ്ട്. അതേസമയം രമേഷ് പിഷാരടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് അടുത്ത സുഹൃത്ത് കുഞ്ചാക്കോ ബോബന്റെതായി വന്ന കുറിപ്പ് ശ്രദ്ധേയമായി മാറിയിരുന്നു.

  ഒരു ഗ്ലാസ് നിറയെ രമേഷ് പിഷാരടി, ശുദ്ധ ഹാസ്യത്തിന്റെയും പോസിറ്റിവിറ്റിയുടെയും രാജാവിന് ജന്മദിനാശംസകള്‍. തമാശയും ചിരിയും സംവാദങ്ങളും കഥകളുമില്ലാതെ ഒരു നിമിഷം പോലുമില്ല. ഉള്ളിലിപ്പോഴും ഒരു കുട്ടിയെ കൊണ്ടുനടക്കുന്ന മനുഷ്യന്‍. ലാഫ്‌റ്റോളജി വകുപ്പിലെ ഡോ ലാഫ്റ്റര്‍ പിഷുവിന് പിറന്നാളാശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  അതേസമയം കുഞ്ചാക്കോ ബോബന് പുറമെ ഭാര്യ പ്രിയയും പിഷാരടിക്ക് ആശംസകള്‍ നേര്‍ന്നിരുന്നു. പ്രിയപ്പെട്ട പിഷുവിന് ഒത്തിരി സ്‌നേഹത്തോടെ പിറന്നാള്‍ മംഗളങ്ങള്‍ നേരുന്നു. ജീവിതത്തില്‍ എല്ലാ സന്തോഷവും നേരുന്നു. പിഷാരടിയുടെ ചിത്രം പങ്കുവെച്ച് പ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. ചാക്കോച്ചനും പ്രിയയ്ക്കും പുറമെ നടന്‍ കൃഷ്ണശങ്കറും പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. ഒരു പിശുക്കുമില്ലാതെ ഞങ്ങളെ ചിരിപ്പിക്കുന്ന പിഷാരടിക്ക് എല്ലാവിധ പിറന്നാള്‍ ആശംസകളും നേരുന്നു. എന്ന് കൃഷ്ണശങ്കര്‍ കുറിച്ചു.

  Ramesh Pisharody about the shooting experience with Mammootty | FilmiBeat Malayalam

  ഒപ്പം നല്ലവനായ ഉണ്ണി എന്ന ഹാഷ്ടാഗും കിച്ചു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. പിഷാരടി, ചാക്കോച്ചന്‍, ജിസ് ജോയ് എന്നിവര്‍ക്കൊപ്പമുളള ചിരിക്കുന്ന ഒരു ലൊക്കേഷന്‍ ചിത്രമാണ് കൃഷ്ണശങ്കര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ സംവിധായകന്‍ അജയ് വാസുദേവും രമേഷ് പിഷാരടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

  Read more about: ramesh pisharody
  English summary
  malayalam stars wishes happy birthday to ramesh pisharody
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X