»   » 'കാര്യം നിസാര'മായി പറഞ്ഞിരുന്ന മോഹന കൃഷ്ണനും സത്യഭാമയും ഇനിയില്ല!!!

'കാര്യം നിസാര'മായി പറഞ്ഞിരുന്ന മോഹന കൃഷ്ണനും സത്യഭാമയും ഇനിയില്ല!!!

By: Teresa John
Subscribe to Filmibeat Malayalam

മലയാള ടെലിവിഷന്‍ പരമ്പരകളില്‍ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു കൈരളി ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്ന കാര്യം നിസാരം. അഞ്ചു വര്‍ഷമായി തുടര്‍ന്നിരുന്ന പരമ്പര 1104 എപ്പിസോഡുകളോടെ ഇന്നലെ അവസാനിച്ചിരിക്കുകയാണ്.

പ്രിയങ്കയുടെ വസ്ത്രം മോശമാണെങ്കില്‍ മോദി പറയണം! പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് സണ്ണി ലിയോണ്‍!!

സമകാലിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് വില്ലേജ് ഓഫീസറുടെയും വക്കീലിന്റെയും കഥ പറഞ്ഞ പരമ്പര അവസാനിക്കുന്നതായി പരമ്പരയുടെ സംവിധായകന്‍ ഉണ്ണി ചെറിയാനാണ് വാര്‍ത്ത പുറത്ത് വിട്ടത്.

കാര്യം നിസാരം

ഭാര്യ ഭര്‍ത്താക്കന്മാരായ വില്ലേജ് ഓഫീസറും വക്കീലും സമകാലിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പരമ്പരയായിരുന്നു കാര്യം നിസാരം. വില്ലേജ് ഓഫീസറുടെ വേഷമായ മോഹന കൃഷ്ണനെ അനീഷ് രവിയും വക്കീലിന്റെ കഥാപാത്രമായ സത്യഭാമയായി അനു ജോസഫുമായിരുന്നു അഭിനയിച്ചിരുന്നത്. മോഹന കൃഷ്ണനും സത്യഭാമയും ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായിരുന്നു.

1104 എപ്പിസോഡുമായി പരമ്പര അവസാനിക്കുന്നു

അഞ്ച് വര്‍ഷമായി തുടര്‍ന്ന് പോന്നിരുന്ന പരമ്പര 1104 എപ്പിസോഡുകള്‍ പിന്നിട്ടിരുന്നു. എന്നാല്‍ പരമ്പര അവസാനിക്കാന്‍ പോവുകയാണെന്ന് സംവിധായകന്‍ ഉണ്ണി ചെറിയാന്‍ ഫേസ്ബുക്കിലുടെ പറയുകയായിരുന്നു.

ഉണ്ണി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്

പരമ്പരയുടെ സംവിധായകനായ ഉണ്ണി ചെറിയാനാണ് പരമ്പര അവസാനിക്കുന്ന വാര്‍ത്ത ഫേസ്ബുക്കിലുടെ പുറത്ത് വിട്ടത്. അവകാശവാദങ്ങളൊന്നുമില്ല. ഇത്രയും കാലം ഞങ്ങളെ കാത്തിരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രിയ പ്രേക്ഷകര്‍ക്ക് നന്ദിയും സ്‌നേഹം എന്നു പറഞ്ഞു കൊണ്ടാണ് ഉണ്ണി ചെറിയാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജീവിതത്തിലെ വഴിത്തിരിവായിരുന്നു പരമ്പര

എഴുത്തുകാരനെന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു കാര്യം നിസാരം. മറക്കാനാവാത്ത വലിയ സന്തോഷങ്ങളും അനുഭവങ്ങളുമാണ് പരമ്പര തനിക്ക് നല്‍കിയതെന്നും സംവിധായകന്‍ പറയുന്നു.

എല്ലാവരോടും നന്ദി മാത്രം

കാര്യം നിസാരത്തെ അവിസ്മരണീയ വിജയമാക്കാന്‍ അതുല്യ സംഭവനകള്‍ നല്‍കിയ സഹപ്രവര്‍ത്തകരോടും കൈരളി ടിവിയോടും സംവിധായകന്‍ നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ്. ഇനി പുതിയ ആലോചനകളിലേക്കാണെന്നും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

English summary
Malayalam Televishion serial kariyam nisaram ended
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam