»   » കാര്യം നിസാരം, പക്ഷേ ടെലിവിഷന്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരു വിജയം ഇത് ആദ്യമായി!

കാര്യം നിസാരം, പക്ഷേ ടെലിവിഷന്‍ ചരിത്രത്തില്‍ ഇങ്ങനെ ഒരു വിജയം ഇത് ആദ്യമായി!

Posted By: Sanviya
Subscribe to Filmibeat Malayalam


കാര്യം നിസാരമാണെങ്കിലും മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഒരു പരമ്പര ഇങ്ങനെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കുന്നത്. കൈരളി ടിവിയില്‍ വ്യത്യസ്ത ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന കാര്യം നിസാരം എന്ന പരമ്പര 1000 എപ്പിസോഡുകള്‍ പിന്നിടുകയാണ്.

കുടുംബ പശ്ചാത്തലത്തില്‍ ഹാസ്യം ചേര്‍ത്ത് ഒരുക്കുന്ന പരമ്പര സംവിധാനം ചെയ്യുന്നത് ഉണ്ണി ചെറിയാനാണ്. അനീഷ് രവി, അനു ജോസഫ്, കിഷോര്‍ എന്നിവരാണ് പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആനുകാലിക സംഭവങ്ങളെ

ഓരോ ദിവസവും വ്യത്യസ്തമായ ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് പരമ്പര.

കഥാപാത്രങ്ങള്‍

കെ മോഹനകൃഷ്ണനും സത്യ ഭാമയും ഉത്തമനുമാണ് പരമ്പരയിലെ കഥാപാത്രങ്ങള്‍. അനീഷ് രവി, അനു ജോസഫ്, കിഷോര്‍ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചരിത്ര വിജയം

മലയാളം ടെലിവിഷന്‍ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന പരമ്പര 1000 എപ്പിസോഡുകള്‍ പിന്നിടുന്നത്.

കൂട്ടായ്മയുടെ വിജയം

കൂട്ടായ്മയുടെ വിജയമാണ് കാര്യം നിസ്സാരം എന്ന് കാര്യം നിസ്സാരത്തിന്റെ രചയിതാവും സംവിധായകനുമായി ഉണ്ണി ചെറിയാന്‍ പറഞ്ഞു.

English summary
Malayalam television record.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam