സ്വാസിക മുതല്‍ ലച്ചു വരെ! ലോക് ഡൗണില്‍ നൃത്ത വീഡിയോ പങ്കുവെച്ച താരങ്ങള്‍

By Prashant V R

ലോക് ഡൗണ്‍ കാലത്ത് വീട്ടില്‍ നിന്നുളള വിശേഷങ്ങളെല്ലാം പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്. തിരക്കുകള്‍ ഇല്ലാത്ത സമയത്ത് അധികപേരും സോഷ്യല്‍ മീഡിയയിലാണ് സജീവമായിരിക്കുന്നത്. മിക്കവരും തങ്ങളുടെ പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. കൊറോണ ബോധവല്‍ക്കരണത്തിനൊപ്പമാണ് ഒഴിവുവേളകള്‍ ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും താരങ്ങള്‍ പോസ്റ്റ് ചെയ്യാറുളളത്.

സിനിമാ താരങ്ങള്‍ക്ക് പുറമെ സീരിയല്‍ താരങ്ങളും തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകളില്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. നേരത്തെ ഡാന്‍സ് വീഡിയോകളുമായി നിരവധി സീരിയല്‍ താരങ്ങള്‍ എത്തിയിരുന്നു. ഇതെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. ലോക് ഡൗണ്‍ കാലം ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന് കാണാം. തുടര്‍ന്ന് വായിക്കൂ.

ജൂഹി രുസ്തഗി

ജൂഹി രുസ്തഗി

ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് ജൂഹി രുസ്തഗി. പരമ്പരയില്‍ ലച്ചു എന്ന കഥാപാത്രമായിട്ടാണ് നടി തിളങ്ങിയത്. ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിട്ടതിന് പിന്നാലെയാണ് നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലായിരുന്നു ജൂഹി സജീവമായിരുന്നത്. ലോക് ഡൗണ്‍ കാലത്ത് നടിയുടെതായി പുറത്തിറങ്ങിയ ഡാന്‍സ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ക്ലാസിക്കല്‍ ഡാന്‍സുമായിട്ടാണ് ലച്ചു എത്തിയിരുന്നത്.

സ്വാസിക വിജയ്

സ്വാസിക വിജയ്

സീത എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സ്വാസിക വിജയ്. ലോക് ഡൗണ്‍ കാലത്ത് സ്വാസികയും ഡാന്‍സുമായി എത്തിയിരുന്നു. ഒരു ബംഗാളി പാട്ടിനൊപ്പമായിരുന്നു നടി ചുവടുവെച്ചത്. രവീന്ദ്രനാഥ ടാഗോര്‍ ഏഴുതി നന്ദിത അമിത് ബാനര്‍ജി ആലപിച്ച ഗാനമായിരുന്നു ഇത്. ഇത് കൂടാതെ ചക്കരപ്പന്തലില്‍ എന്ന തുടങ്ങുന്ന ഗാനത്തിന് ഡാന്‍സ് കളിക്കുന്ന ഒരു വീഡിയോയും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

മൃദുല വിജയ്

മൃദുല വിജയ്

പൂക്കാലം വരവായി എന്ന സീരിയലിലൂടെ ശ്രദ്ധേയായ നടി മൃദുല വിജയും ഡാന്‍സുമായി എത്തിയിരുന്നു. ഞാന്‍ ക്വാറന്റൈന്‍ ദിവസങ്ങള്‍ ആസ്വദിക്കുന്നത് ഇങ്ങനെയാണെന്ന് കുറിച്ചുകൊണ്ടാണ് നടി വീഡിയോ പങ്കുവെച്ചിരുന്നത്. ഇത് കൂടാതെ സൂര്യ ജോഡി നമ്പര്‍ വണ്‍ ടീമിനൊപ്പമുളള ഡാന്‍സ് വീഡിയോയിലും മൃദുല വിജയ് ഭാഗമായിരുന്നു,

മന്‍വി

മന്‍വി

മന്‍വി സുരേന്ദ്രനാണ് ലോക് ഡൗണ്‍ കാലത്ത് ഡാന്‍സ് വീഡിയോയുമായി എത്തിയ മറ്റൊരു താരം. സ്റ്റാര്‍ മാജിക്ക് പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മന്‍വി. പുതിയ ഡാന്‍സ് വീഡിയോക്കൊപ്പം പഴയ ചില വീഡിയോകളും നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

സ്‌നേഹ ശ്രീകുമാര്‍

സ്‌നേഹ ശ്രീകുമാര്‍

മറിമായത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്‌നേഹ ശ്രീകുമാര്‍. സ്‌നേഹയും ലോക് ഡൗണ്‍ കാലത്ത് ഡാന്‍സ് വീഡിയോയുമായി എത്തിയിരുന്നു. ഭര്‍ത്താവ് ശ്രീകുമാറിന്റെ പാട്ടിനൊപ്പമാണ് നടി ചുവടുവെച്ചത്. ഒരു പുഷ്പം മാത്രമെന്‍ എന്ന പഴയ ഹിറ്റ് ഗാനമാണ് ശ്രീകുമാര്‍ ആലപിച്ചത്. ശ്രീകുമാറിന്റെ പാട്ടിനൊപ്പം മനോഹരമായി സ്‌നേഹ ചുവടുകള്‍ വെച്ചിരുന്നു.

ഗൗരി കൃഷ്ണന്‍

ഗൗരി കൃഷ്ണന്‍

നടി ഗൗരി കൃഷ്ണനാണ് ലോക് ഡൗണ്‍ കാലത്ത് ഡാന്‍സുമായി എത്തിയ മറ്റൊരു താരം. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടൊണ് നടി ശ്രദ്ധേയയായത്. മലയാളത്തിലെ ഹിറ്റ് ഗാനങ്ങള്‍ക്കൊപ്പമാണ് നടി ചുവടുവെച്ചത്. ആദ്യമായാണ് ഇത്തരത്തില്‍ ഒരു ഡാന്‍സ് വീഡിയോയുമായി നടി എത്തിയത്. ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കികൊണ്ടാണ് നടി വീഡിയോയുമായി എത്തിയത്.

Read more about: coronavirus
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X