മൂന്ന് കുട്ടികളുടെ അമ്മ, കുടുംബിനി, 32ലും ഇരുപതുകളുടെ ചെറുപ്പം, രസ്ന തിരിച്ച് വന്നാൽ അനിയത്തിപോലും സൈഡാകും!

സിനിമാ താരങ്ങളെക്കാൾ കൂടുതൽ കുടുംബപ്രേക്ഷകരുടെ മനംകവരാറുള്ളത് സീരിയൽ താരങ്ങളാണ്. അതിനാൽ തന്നെ ഓന്നോ രണ്ടോ പ്രോജക്ടുകൾ ചെയ്തവർപോലും എക്കാലവും ഓർമിക്കപ്പെടും. അങ്ങനൊരു സാഹചര്യത്തിൽ ഒരു കാലത്ത് ഏഷ്യാനെറ്റിൽ വൻ ടിആർപി റേറ്റിങ്ങോടെ സംപ്രേഷണം ചെയ്തിരുന്ന പാരിജാതം സീരിയലിലെ നായികയെ ആരെങ്കിലും മറക്കുമോ?. 2008ൽ ആണ് പാരിജാതം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നത്. ഇപ്പോൾ പതിനേഴ് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.

പക്ഷെ സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളായ ഇരട്ടകളായ അരുണയേയും സീമയേയും അവതരിപ്പിച്ച രസ്നയെ പ്രേക്ഷകർ മറന്നിട്ടില്ല. പരമ്പര ആകെ 663 എപ്പിസോഡുകളായിരുന്നു. അരുണ, സീമ എന്നീ രണ്ട് ഇരട്ടകളെ കേന്ദ്രീകരിച്ചാണ് സീരിയലിന്റെ കഥ സഞ്ചരിച്ചിരുന്നത്. നടി ഐശ്വര്യ അടക്കം സീരിയലിൽ ഒരു പ്രധാന വേഷം ചെയ്തിരുന്നു.

Serial Parijatham Actress Rasna
Photo Credit: saakshi b devaraj / Instagram

ബൈജു ദേവരാജായിരുന്നു സീരിയൽ സംവിധാനം ചെയ്തിരുന്നത്. അരുണ, സീമ എന്നീ യുവതികളുടെ വേഷം കൈകാര്യം ചെയ്യുമ്പോൾ രസ്നയ്ക്ക് വെറും പതിനെട്ട് വയസ് മാത്രമെ പ്രായമുണ്ടായിരുന്നുള്ളു. എന്നിട്ടും വളരെ പക്വതയോടെയും തന്മയത്വത്തോടെയും രണ്ട് കഥാപാത്രങ്ങളെയും രസ്ന മനോഹരമാക്കി. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു രസ്ന അഭിനയത്തിലേക്ക് ആദ്യമായി എത്തിയത്.

നിരവധി മ്യൂസിക്ക് ആൽബങ്ങളിൽ അഭിനയിച്ചശേഷമാണ് സീരിയലിലേക്ക് എത്തുന്നത്. ഇന്ന് 32 വയസുകാരിയായ രസ്ന പത്ത് വയസും ഏഴര വയസുമുള്ള രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്. പാരിജാതം സീരിയൽ സംവിധായകൻ ബൈജു ദേവരാജിനെ തന്നെയാണ് രസ്ന വിവാ​ഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു രസ്നയെ പ്രണയിക്കുമ്പോൾ ബൈജു.

ആ കുടുംബം ഉപേക്ഷിച്ചാണ് രസ്നയ്ക്കൊപ്പം പുതിയ ജീവിതം ആരംഭിച്ചത്. ഇരുവരും തമ്മിൽ പ്രായത്തിലും ഒരുപാട് വ്യത്യാസമുണ്ട്. അതുകൊണ്ട് തന്നെ ഒളിച്ചോട്ടവും വിവാഹവും അന്ന് വലിയ ചർച്ചയായി. ബൈജുവിനൊപ്പം ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയശേഷം മുസ്ലീം മതവും രസ്ന എന്ന പേരും നടി ഉപേക്ഷിച്ചു. മതം മാറി ഹിന്ദുവായി. ഒപ്പം സാക്ഷി എന്ന പേരും സ്വീകരിച്ചു. വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച രസ്ന ഇന്ന് സമ്പൂർണ്ണ കുടുംബിനിയാണ്.

തന്റെ വിശേഷങ്ങൾ അറിയാൻ ആ​ഗ്രഹിക്കുന്ന ആരാധകർക്കായി ഇടയ്ക്കിടെ ഇൻസ്റ്റ​യിൽ പ്രത്യക്ഷപ്പെടും. മക്കളുടെ ചിത്രങ്ങളും ഇടയ്ക്ക് താരം പങ്കിടാറുണ്ട്. സീരിയൽ താരങ്ങളുടെ പരിപാടികളിലും ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ രസ്ന ഇൻസ്റ്റ​ഗ്രാമിൽ പങ്കിട്ട പുതിയ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്.

Serial Parijatham Actress Rasna
Photo Credit: saakshi b devaraj / Instagram

നേവി ബ്ലു സൽവാറിൽ നിറചിരിയുമായി നിൽക്കുന്ന രസ്നയാണ് ഫോട്ടോയിലുള്ളത്. ഇപ്പോഴും ഇരുപതുകളിലെ രസ്നയെ കാണാൻ കഴിയുന്നുവെന്നും മുപ്പത്തിരണ്ട് വയസായിയെന്ന് തോന്നുന്നില്ലെന്നും നായികയാകാൻ തക്ക സൗന്ദര്യവും ആകാരഭം​ഗിയുമുണ്ടെന്നുമാണ് കമന്റുകൾ. ഒരു നിമിഷം താരത്തിന്റെ സഹോദരിയും നടിയുമായ മെർഷീന നീനുവാണെന്ന് തോന്നിപ്പോയിയെന്നും കമന്റുകളുണ്ട്.

സത്യ എന്ന പെൺകുട്ടി സീരിയലിലൂടെയാണ് നീനു മലയാളികൾക്ക് ഇടയിൽ ശ്രദ്ധ നേടിയത്. മൂന്ന് കുട്ടികളുടെ അമ്മയും കുടുംബിനിയുമാണെങ്കിലും ഇപ്പോഴും സൗന്ദര്യവും ഫിറ്റ്നസും നടി സംരക്ഷിക്കുന്നുവെന്നത് പുതിയ ഫോട്ടോയിൽ നിന്നും വ്യക്തമാണ്. സീരിയൽ രം​ഗത്തേക്ക് തിരിച്ച് വരാൻ ആവശ്യപ്പെട്ടും കമന്റുകളുണ്ട്. നടി പക്ഷെ ഒന്നിനോടും പ്രതികരിച്ചിട്ടില്ല.

അഭിനയത്തിൽ ഇല്ലെങ്കിൽ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള സാന്ദ്രാസ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് രസ്ന. ബൈജുവുമായുള്ള പ്രണയം ശക്തമായിരുന്ന സമയത്ത് രസ്നയെ ബൈജു ഒളിവിൽ താമസിപ്പിച്ചിരിക്കുകയാണ് എന്ന രീതിയിൽ അന്ന് പ്രചാരണങ്ങൾ വന്നിരുന്നു. അതെല്ലാം വെറുതെയാണ് എന്നും താൻ തനിക്ക് ഇഷ്ടപ്പെട്ട ആളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണെന്നും രസ്ന തന്നെ പറഞ്ഞശേഷം വിവാദം കെട്ടടങ്ങുകയായിരുന്നു.

Read more about: malayalam serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X