സദ്ദാം ഹുസൈൻ എന്ന പേര് പറഞ്ഞാൽ വിശ്വസിക്കില്ല, കല്യാണം കഴിച്ചാലോയെന്ന ചോദ്യത്തിൽ വീണുപോയി; തിങ്കൾ ഭാൽ
മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെയും അവതാരിക എന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് തിങ്കൾ ഭാൽ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ തിങ്കൾ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തിങ്കളിന്റെ സഹോദരി ഡിംപലും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. ബിഗ് ബോസിൽ മത്സരാർത്ഥിയായിരുന്നു ഡിംപല്‍. പിതാവിന്റെ അപ്രതീക്ഷിത മരണത്തെ തുടർന്നാണ് ഡിംപൽ ഷോയിൽ നിന്നും കുറച്ച് ദിവസങ്ങൾ മാറി നിന്നിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും ടൈറ്റിൽ നേടാൻ കഴിഞ്ഞില്ല.
അടുത്തിടെയായിരുന്നു തിങ്കളിന്റെ വിവാഹം. സുഹൃത്തായ സദ്ദാം ഹുസൈനെയാണ് തിങ്കൾ വിവാഹം ചെയ്തത്. വലിയ ആർഭാടമില്ലാതെ രജിസ്റ്റർ മാരേജായിരുന്നു ഇരുവരുടേതും. ഇവന്റ് പ്ലാനറായാണ് സദ്ദാം ഹുസൈൻ ജോലി ചെയ്യുന്നത്. ഇപ്പോഴിതാ വിവാഹ ജീവിതം ആരംഭിച്ചശേഷമുള്ള വിശേഷങ്ങളും പ്രണയ കഥയുമെല്ലാം വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും.

ജിഞ്ചർ മീഡിയയ്ക്ക് ഇരുവരും നൽകിയ അഭിമുഖം ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു. കല്യാണം കഴിഞ്ഞിട്ട് രണ്ടാഴ്ച മാത്രമെ ആയുള്ളുവെങ്കിലും അഞ്ച് വർഷമായി സുഹൃത്തുക്കളാണ്. അഞ്ച് മാസമായി ഒരുമിച്ചാണ് താമസം. പണ്ട് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കായിരുന്നു തിങ്കൾ എഴുന്നേറ്റിരുന്നത്. അത് ഞാൻ മാറ്റിയെടുത്തു. ഞാനാണ് സ്ഥിരമായി തിങ്കളിന് കാപ്പി ഇട്ട് കൊടുക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല കാപ്പിയെന്നാണ് അവൾ പറയുക.
ഞാൻ അതിൽ വീണ് പോയതുകൊണ്ട് സ്ഥിരമായി ഇപ്പോൾ കാപ്പി ഇട്ട് കൊടുക്കണം. മലയാളി ഹൗസ് കണ്ടപ്പോൾ മുതൽ എനിക്ക് തിങ്കളിനോട് ക്രഷുണ്ടായിരുന്നു. നമുക്ക് ഒരുമിച്ച് വർക്ക് ചെയ്യാം നീ എന്റെ കൂടെ കൂടുവെന്നാണ് തിങ്കൾ ആദ്യം എന്നോട് പറഞ്ഞത്. അതിനുശേഷം വർക്ക് പാട്നറാകാനും തിങ്കൾ ആവശ്യപ്പെട്ടു.
പക്ഷെ പാട്നർ എന്ന ഡയലോഗിൽ ഞാൻ വീണില്ല. പിന്നീടാണ് എന്നാൽ നമുക്ക് കല്യാണം കഴിച്ചാലോയെന്ന് തിങ്കൾ ചോദിക്കുന്നത്. അതിൽ ഞാൻ വീണുപോയി എന്ന് സദ്ദാം പറയുന്നു. വിവാഹം കഴിഞ്ഞതോടെ പണി കൂടി. ഒറ്റയ്ക്ക് ജീവിച്ചപ്പോൾ നാളയെ കുറിച്ച് ഒരുപാട് ചിന്തിക്കേണ്ട അവസ്ഥ വന്നിരുന്നില്ല. പക്ഷെ ഇപ്പോൾ ഫീലിങ് കംപ്ലീറ്റ് എന്നൊരു തോന്നലാണ്.
എഴുന്നേൽക്കുന്നതിന് അടക്കം എല്ലാത്തിനും ഒരു കാരണമുണ്ടിപ്പോൾ. ഒരാൾ കൂടി ഒപ്പമുണ്ടല്ലോ. മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുശേഷം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടയാളായി മാറാൻ പോകുന്നത് നമ്മുടെ പാട്നറാണ്. ഇനി ജീവിത അവസാനം വരെ പങ്കാളിക്കൊപ്പമാണ് ജീവിക്കേണ്ടത്. അതുകൊണ്ട് തന്നെ പങ്കാളിയെ കണ്ടെത്താൻ വൈകിയതിൽ വിഷമിക്കേണ്ട കാര്യമില്ല. എല്ലാവരും മോശമായ ആളുകളാണെന്ന് ഞാൻ പറയില്ല.

നമ്മുടെ വൈബിന് അനുസരിച്ചുള്ളയാളെ കണ്ടെത്താൻ ചിലപ്പോൾ ഒരുപാട് സമയം എടുക്കും. സദ്ദു ആളുകളോട് ഇടപഴകുന്ന രീതി എനിക്ക് ഇഷ്ടപ്പെട്ടിരുന്നു. എന്റെ ഒപ്പം നിൽക്കാൻ പറ്റുന്ന ഒരു വ്യക്തിയെയാണ് ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. പരസ്പരം പൊക്കി കൊടുക്കാൻ നമ്മൾ ഗെയിം കളിക്കുകയല്ലല്ലോ. കട്ടക്ക് കൂടെ നിൽക്കുന്ന ആളെയായിരുന്നു ഞാൻ ആഗ്രഹിച്ചത്.
സദ്ദുവിനെ എല്ലാവർക്കും വളരെ അധികം ഇഷ്ടപ്പെടുന്നു. ഇവന്റിന് വരുന്നവർ പോലും സദ്ദുവിന് ഒപ്പം സെൽഫി എടുക്കാനും കമ്പിനി കൂടാനുമാണ് ഏറെയും ഇഷ്ടപ്പെടുന്നത്. ഞാനാണ് യഥാർത്ഥത്തിൽ ഇവന്റ് ഓർഗനൈസർ. എല്ലാവരും വന്ന് സിദ്ദുവിനെ ഉമ്മ വെയ്ക്കുന്നുണ്ടായിരുന്നു പ്രണയ കഥ പങ്കുവെച്ച് തിങ്കൾ പറഞ്ഞു. പേര് സദ്ദാം ഹുസൈൻ എന്നതായതുകൊണ്ട് നേരിടുന്ന പുലിവാലുകളെ കുറിച്ചും സദ്ദാം പങ്കുവെച്ചു.
പേര് സദ്ദാം ഹുസൈൻ എന്നാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. കളിയാക്കുകയാണെന്നാണ് പലരുടേയും ധാരണ. അവസാനം ലൈസൻ എടുത്ത് കാണിച്ച് കൊടുക്കും. പൊതുവെ ആളുകൾ പേര് ചോദിക്കുമ്പോൾ ഞാൻ മുഴുവൻ പേരും പറയാറുണ്ട്. സദ്ദാം എന്ന് പറഞ്ഞ് അവസാനിപ്പിച്ചാൽ ആളുകൾ വിശ്വസിക്കുമെങ്കിലും മുഴുവൻ പേരും ഞാൻ അറിയാതെ പറഞ്ഞ് പോകും എന്ന് സദ്ദാം പറയുന്നു.


Click it and Unblock the Notifications











