മല്ലികാ സുകുമാരന്‍ വീണ്ടും മിനിസ്‌ക്രീനില്‍! പുതിയ പരമ്പരയെ കുറിച്ച് നടി

By Prashant V R

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മല്ലിക സുകുമാരന്‍. മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് നടിയുടെത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയ താരങ്ങളാണ്. സിനിമയിലും സീരിയലുകളിലും എത്തി വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് മല്ലികാ സുകുമാരന്‍. തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് നടി. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് മല്ലികാ സുകുമാരന്‍ എത്താറുണ്ട്.

mallikasukumaran

അതേസമയം നടിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മിനിസ്‌ക്രീന്‍ രംഗത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഫ്‌ളവേഴ്‌സ് ടിവിയില്‍ കഴിഞ്ഞ ദിവസം വീണ്ടും സംപ്രേക്ഷണം ആരംഭിച്ച കൂടത്തായി പരമ്പരയില്‍ താനുമുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. എല്ലാ ദിവസവും രാത്രി ഒമ്പത് മണിക്ക്, ചലച്ചിത്ര പരമ്പര കൂടത്തായി. ശ്രദ്ധേയ വേഷത്തില്‍ ഞാനും. കാണുക, സഹകരിക്കുക,സ്‌നേഹ പൂര്‍വ്വം മല്ലികാ സുകുമാരന്‍ എന്നാണ് നടി കുറിച്ചിരിക്കുന്നത്.

അതേസമയം മല്ലികാ സുകുമാരന്റെ പോസ്റ്റിന് പിന്നാലെ ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ എത്തിയിരുന്നു. കൂടത്തായി പരമ്പരയില്‍ നടി മുക്ത ജോര്‍ജ്ജാണ് കേന്ദ്രകഥാപാത്രമായി എത്തുന്നത്. സീത ഫെയിം ഷാനവാസ് ഷാനുവും പ്രധാന വേഷത്തില്‍ എത്തുന്നു. മുക്തയുടെയും തിരിച്ചുവരവ് കൂടത്തായി പരമ്പരയിലൂടെയാണ്. വിവാഹ ശേഷം അഭിനയരംഗം വിട്ട താരം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. കൂടത്തായി പരമ്പരയ്‌ക്കെതിരായ കേസില്‍ കഴിഞ്ഞ ദിവസമാണ് കോടതി വിധി വന്നത്. കൂടത്തായി സ്വദേശി മുഹമ്മദ് നല്‍കിയ ഹര്‍ജി ഹെെകോടതി തളളുകയായിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച മുതല്‍ പരമ്പര വീണ്ടും സംപ്രേക്ഷണം ആരംഭിച്ചത്.

അതേസമയം 2001മുതല്‍ സീരിയല്‍ രംഗത്തും സജീവമായ താരമാണ് മല്ലികാ സുകുമാരന്‍. കണ്ണീര്‍ സീരിയലുകള്‍ക്ക് പുറമെ നിരവധി ഹാസ്യ പരമ്പരകളും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത ഇന്ദുമുഖി ചന്ദ്രമതി മല്ലികാ സുകുമാരന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ട സീരിയലാണ്. കൂടത്തായിക്ക് മുന്‍പ് സീ കേരളത്തിലെ കബനി എന്ന പരമ്പരയിലും നടി അഭിനയിച്ചിരുന്നു. സിനിമകളില്‍ തൃശ്ശൂര്‍ പൂരം, ലവ് ആക്ഷന്‍ ഡ്രാമ, മാര്‍ക്കോണി മത്തായി തുടങ്ങിയ ചിത്രങ്ങളും നടിയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയിരുന്നു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X