അമ്മേ, എനിക്ക് ഇതിഷ്ടമാണ്! അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി! പഠനം നിര്‍ത്തി സിനിമ തിരഞ്ഞെടുത്തു

ജീവിതത്തില്‍ എല്ലാമെല്ലാമായി കാണുന്നത് കുടുംബമാണെന്ന് മല്ലിക സുകുമാരന്‍ പറയാറുണ്ട്. അഭിമുഖങ്ങളിലെല്ലാം അവര്‍ സുകുമാരനെക്കുറിച്ചും, ഇന്ദ്രജിത്തിനെക്കുറിച്ചും, പൃഥ്വിരാജിനെക്കുറിച്ചുമെല്ലാം വാചാലയാവാറുണ്ട്. അപ്രതീക്ഷിതമായി അദ്ദേഹം പോയപ്പോള്‍ തളര്‍ന്നുപോയിരുന്നു. മക്കളെ ഓര്‍ത്താണ് തിരിച്ച് കയറിയത്. മക്കളുടെ കാര്യങ്ങള്‍ നോക്കണമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. അന്ന് ഇന്ദ്രനും രാജുവും ചെറിയ കുട്ടികളാണ്.

ആ സമയത്ത് ഞാന്‍ തളര്‍ന്ന് കിടന്നാല്‍ അവരെ ആര് നോക്കുമെന്നോര്‍ത്തായിരുന്നു വിഷമം. ഞാനങ്ങനെ തളര്‍ന്നിരുന്നാല്‍ ശരിയാവില്ല, അവന്‍മാരെയൊന്ന് സെറ്റാക്കിയെടുക്കണമായിരുന്നു. മക്കള്‍ മാത്രമല്ല മരുമക്കളും കൊച്ചുമക്കളുമൊക്കെയായി എല്ലാം നല്ലതായി പോവുന്നു. അമ്മൂമ്മ ജീവിതം നല്ല സുഖമാണ്, എന്നാല്‍ മക്കളുടെ അമ്മയായി ഇരിക്കാനാണ് ഇഷ്ടമെന്നായിരുന്നു മല്ലിക പറഞ്ഞത്. സൂപ്പര്‍ അമ്മയും മകളും ഷോയിലേക്ക് അതിഥിയായി എത്തിയപ്പോഴായിരുന്നു അവര്‍ മക്കളെക്കുറിച്ച് വാചാലയായത്.

Mallika Sukumaran  about Prithvi s decision
Photo Credit: Mallika Sukumaran / Facebook

സുകുവേട്ടന്‍ പോയപ്പോള്‍ ഇന്ദ്രന് 18, രാജുവിന് 15 മായിരുന്നു പ്രായം. എനിക്കൊരു ഭയമുണ്ടായിരുന്നു. ആണ്‍പിള്ളേരല്ലേ. മക്കളെ മിടുക്കരാക്കി കൊണ്ടുവരണം എന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഈശ്വരാനുഗ്രഹത്താല്‍ അത് സാധിച്ചു. ഇന്ദ്രന്‍ പാവമാണ്, എന്തിനാ അമ്മേ അവനെ അടിക്കുന്നത്, അവന്‍ കുഞ്ഞല്ലേ എന്നൊക്കെ ചോദിക്കും. എന്തുവാ അമ്മേ, എന്റെ ട്രാക്ടര്‍ ചേട്ടന്‍ എടുത്തോണ്ട് പോയി എന്നൊക്കെ പറഞ്ഞ് വരും പൃഥ്വി. അവന് വാങ്ങിച്ചതൊക്കെ അവന്, ചേട്ടന്റേത് ചേട്ടന് അങ്ങനെയായിരുന്നു. സൈനിക സ്‌കൂളിലാണ് അവര്‍ പഠിച്ചത്. അവിടെ ഒരു ദിവസം ഹിന്ദി, അടുത്ത ദിവസം ഇംഗ്ലീഷ് അങ്ങനെ സംസാരിക്കണമെന്നാണ്. അതാത് ദിവസം പത്രത്തില്‍ വായിച്ച വാര്‍ത്ത പ്രിന്‍സിപ്പല്‍ പറയുന്ന ഭാഷയില്‍ പറഞ്ഞ് കേള്‍പ്പിക്കണം, അങ്ങനെയൊക്കെയുണ്ടായിരുന്നു.

ഓസ്‌ട്രേലിയില്‍ പഠിക്കാന്‍ പോയി ബ്രേക്കിന് വന്നതായിരുന്നു പൃഥ്വി. ഒന്‍പത് മാസത്തെ ഓറിയന്റേഷന്‍ ക്ലാസ് കൂടിയുണ്ടായിരുന്നു. അപ്പോഴാണ് ഫാസിലും, രഞ്ജിത്തും കൂടി നന്ദനത്തിലേക്ക് വിളിച്ചത്. മോനെ, ഇത് കഴിഞ്ഞാല്‍ ഇനിയും അവസരം വരും. എന്താണ് പ്ലാന്‍ എന്ന് ചോദിച്ചിരുന്നു. എന്താ പരിപാടിയെന്ന് ചോദിച്ചപ്പോള്‍ എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണ് അമ്മേ എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പഠനം വിട്, ഇത് തന്നെ തുടരൂ എന്ന് പറഞ്ഞു. അങ്ങനെയാണ് രാജു നാട്ടില്‍ തന്നെ തുടരാനും സിനിമയില്‍ ഫോക്കസ് ചെയ്യാനും തീരുമാനിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X