അച്ഛന്റെ പ്രാക്ക് കിട്ടിയത് പോലെ! കൈനീട്ടം കൊടുത്താല്‍ കൊച്ചുമക്കള്‍ പ്രതികരിക്കുന്നതിനെക്കുറിച്ച് മല്ലിക

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. ചെറുപ്രായത്തില്‍ തന്നെ അഭിനയ മേഖലയിലേക്ക് എത്തിയവരാണ് സുകുമാരനും മല്ലികയും. ഭാവിയില്‍ മക്കളും ഇതേ വഴിയിലായിരിക്കും വരാന്‍ പോവുന്നതെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. എന്റെ മക്കളുടെ ഡേറ്റിനായി സംവിധായകര്‍ ക്യൂ നില്‍ക്കുന്ന കാലമുണ്ടാവുമെന്നായിരുന്നു അദ്ദേഹം പ്രവചിച്ചത്. അത് കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെങ്കിലും, മക്കളുടെ ഉയര്‍ച്ചയില്‍ ഏറെ സന്തോഷമാണ് മല്ലികയ്ക്ക്. അഭിമുഖങ്ങളിലെല്ലാം അവര്‍ ഭര്‍ത്താവിനെക്കുറിച്ചും, മക്കളെക്കുറിച്ചും, കൊച്ചുമക്കളെക്കുറിച്ചുമെല്ലാം വാചാലയാവാറുണ്ട്.

ശരിക്കും 'ഹൃദയം' കൈമാറി! കല്യാണിയും പ്രണവും പ്രണയത്തിലോ? എന്നാണ് വിവാഹം! പ്രതികരിച്ച് ലിസി
ശരിക്കും 'ഹൃദയം' കൈമാറി! കല്യാണിയും പ്രണവും പ്രണയത്തിലോ? എന്നാണ് വിവാഹം! പ്രതികരിച്ച് ലിസി

എത്ര തിരക്കിലാണെങ്കിലും ഓണത്തിനും, പിറന്നാളിനുമെല്ലാം അവര്‍ എത്താറുണ്ട്. മക്കള്‍ക്ക് വരാനായില്ലെങ്കില്‍ മരുമക്കളും, കൊച്ചുമക്കളും വരും. അച്ഛമ്മയ്ക്ക് ഇവിടെ നിന്നൂടേയെന്ന് ചോദിച്ച് കൊച്ചുമക്കളൊക്കെ വിളിക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് അവരെ കണ്ടില്ലെങ്കില്‍ തനിക്ക് മന:സമാധാനമുണ്ടാവില്ലെന്നും, അതിനാല്‍ അങ്ങോട്ട് പോയും കാണാറുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു. നേരത്തെ പ്രാര്‍ത്ഥനയായിരുന്നു അച്ഛമ്മയുടെ ആള്‍. ഇപ്പോഴത് നച്ചുവും ആലിയുമായി. വെക്കേഷന്‍ സമയത്ത് ഇങ്ങോട്ട് വരാമെന്ന് ഇരുവരും പറഞ്ഞിട്ടുണ്ട്. ഡാഡയെക്കുറിച്ചും, മമ്മയെക്കുറിച്ചുമുള്ള പരാതികളൊക്കെ അലംകൃത പറയുന്നത് തന്നോടാണെന്നും മല്ലിക വ്യക്തമാക്കിയിരുന്നു.

Mallika Sukumaran latest chat
Photo Credit: Mallika Sukumaran / Facebook

അച്ഛമ്മ പറഞ്ഞാല്‍ അവര്‍ അനുസരിക്കുമെന്ന് കുഞ്ഞിനറിയാം. ഡാഡ അത് ചെയ്തു, ഇത് ചെയ്തു എന്നൊക്കെ ഇങ്ങനെ എണ്ണിയെണ്ണി പറയും. അമ്മയെപ്പോലെ തന്നെ നന്നായി എഴുതും അവള്‍. ഇതിനകം പുസ്തകമൊക്കെ ഇറക്കിയിട്ടുണ്ട്. മുംബൈയിലേക്ക് മാറിയതിന് ശേഷവും വീഡിയോ കോളിലൂടെയൊക്കെ വിളിച്ച് വിശേഷങ്ങള്‍ പറയും. എമ്പുരാനിലെ പാട്ടിലൂടെയായി അലംകൃതയും ഇതിനകം സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അമേരിക്കയിലെ വീട്ടില്‍ ദാസേട്ടനൊപ്പം! മനസ് നിറഞ്ഞെന്ന് മനോജ്! കേരളത്തിലേക്ക് ഇനിയെങ്കിവും വരില്ലേ? ചര്‍ച്ചകള്‍
അമേരിക്കയിലെ വീട്ടില്‍ ദാസേട്ടനൊപ്പം! മനസ് നിറഞ്ഞെന്ന് മനോജ്! കേരളത്തിലേക്ക് ഇനിയെങ്കിവും വരില്ലേ? ചര്‍ച്ചകള്‍

പണ്ടത്തെ കാര്‍ന്നോന്‍മാരൊക്കെ കുളിച്ച്, കുറിയൊക്കെയിട്ട് ചാരുകസേരയില്‍ ഇരിക്കും. ഓരോരുത്തരെയായി വിളിച്ച് ചില്ലറ പൈസ തരും. എന്റെ അച്ഛനൊക്കെ പത്ത് രൂപയൊക്കെ എടുത്ത് തന്നിട്ടുണ്ട്. അന്ന് ഞങ്ങള്‍ക്കൊക്കെ പുച്ഛമായിരുന്നു. അയ്യട, പത്ത് രൂപയോ, ഇതാര്‍ക്ക് വേണം എന്ന് ചോദിക്കും. ആ പറയ് പിന്നെ എത്ര വേണം എന്ന് ചോദിക്കുമ്പോള്‍ ഞങ്ങള്‍ ഇത്രയും പേരല്ലേയുള്ളൂ, വല്ല നൂറ് രൂപയെങ്ങാന്‍ തന്നൂടേയെന്ന് ചോദിക്കും. ആ അടുത്ത ശമ്പളത്തില്‍, എന്നൊക്കെ പറഞ്ഞ് മനസിലിങ്ങനെ വേദനിച്ച് നൂറ് രൂപയൊക്കെ തരും. ഇന്നിപ്പോള്‍ എന്റെ കൊച്ചുമക്കള്‍ എന്നോട്, എന്തോന്നാ അച്ഛമ്മാ, നൂറ് രൂപയ്ക്ക് എന്ത് കിട്ടാനാ, അഞ്ഞൂറെങ്കിലും വേണമെന്ന് പറയും. ഞാന്‍ ഓര്‍ക്കും അച്ഛന്റെ പ്രാക്ക് കിട്ടിയതാണെന്ന്്. നോട്ട് കൊടുക്കുക എന്നല്ല. നാണയം നമ്മുടെ ഉള്ളംകൈയ്യില്‍ വെച്ച് തരികയാണ് ചെയ്യുന്നത്. ആ സമയത്ത് നമുക്കൊരു പോസിറ്റീവ് എനര്‍ജി കിട്ടും.

കൊന്നപ്പൂ പോലെ നിഷ്‌കളങ്കയായ, പവിത്രമായ, എല്ലാവരും ബഹുമാനത്തോടെയും, സ്‌നേഹത്തോടെയും ഓര്‍ക്കുന്ന ഒരു പുഷ്പമാണ് മല്ലികപ്പൂ. ഞാന്‍ തന്നെ എന്നെക്കുറിച്ച് പറയുകയാണ്. ഞങ്ങള്‍ക്ക് കിട്ടിയ മല്ലികപ്പൂവിനെ സ്‌നേഹം കൊണ്ടങ്ങ് നിറയ്ക്കാന്‍ പോവുകയാണ്. അത് പാട്ടിന്റെ രൂപത്തിലാണെന്നായിരുന്നു എലീന പറഞ്ഞത്. എന്റെ രണ്ട് മക്കളും എവിടെയിരിക്കുന്നു, ഇതൊക്കെ കേള്‍ക്കുന്നുണ്ടോയെന്നായിരുന്നു മല്ലികയുടെ ചോദ്യം. ഇത് ഞാന്‍ എന്തായാലും കാണിക്കും. കണ്ടിട്ട് പോയാല്‍ മതിയെന്ന് പറയും. എന്റെ പേരില്‍ ഒരുപാട് പാട്ടുകളുണ്ടെന്നുമായിരുന്നു മല്ലിക സുകുമാരന്‍ പറഞ്ഞത്.

More from Filmibeat

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X