സ്വിച്ചിട്ട പോലെ കരച്ചിൽ, ​ഗ്ലിസറിൻ വേണോ എന്ന് ഞാൻ ചോദിക്കും; അനുമോൾക്കൊപ്പമുള്ള അനുഭവം: മല്ലിക സുകുമാരൻ

അനുമോൾ ബി​ഗ് ബോസ് വിന്നറായ ശേഷം സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ ഒരുപാടാണ്. അനുമോൾ വിജയിയാകാൻ അർഹയല്ലെന്ന വിമർശനം വ്യാപകമായി വരുന്നുണ്ട്. പിആർ വർക്ക് കൊണ്ടാണ് വിജയിച്ചത്, കള്ളങ്ങൾ പറഞ്ഞ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിച്ചു, സഹമത്സരാർത്ഥികളെ വ്യക്തിഹത്യ ചെയ്തു എന്നിങ്ങനെ പല വിമർശനങ്ങൾ വന്നു. ഇപ്പോഴിതാ അനുമോളെ അനുകൂലിച്ച് നടി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അനുമോൾ‌ അർഹിച്ച വിജയമാണിതെന്ന് മല്ലിക സുകുമാരൻ പറയുന്നു. സുസു സുരഭിയും സുഹാസിനിയും എന്ന സിറ്റ്കോമിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്നത്തെ അനുഭവങ്ങളും മല്ലിക സുകുമാരൻ പങ്കുവെച്ചു. ഡിബിസി എന്ന യൂട്യൂബ് ചാനലിലാണ് പരാമർശം. അനുവിന് കിട്ടേണ്ടത് തന്നെയാണെന്ന് ഞാൻ കരുതുന്നു. നല്ല ജഡ‍്ജ്മെന്റാണെന്നേ ഞാൻ പറയത്തുള്ളൂ. രണ്ടര വർഷം എന്റെ കൂടെ അഭിനയിച്ച കൊച്ചാണ്. 16 ലക്ഷമൊക്കെ അതിന്റെ കയ്യിലുണ്ടായിരുന്നെങ്കിൽ എന്നേ ഈ ഉദ്ഘാടനമൊക്കെ നിർത്തി എവിടെയെങ്കിലും ഇരുന്നേനെ. ആരാ മോൾ എന്നറിയുമോ. അത്യാവശ്യം കുസൃതിയൊക്കെയുണ്ട്.

Anumol

എനിക്ക് കാല് വയ്യ, ഫിസിയോതെറാപ്പി ചെയ്യണം നാളെ പോകണമെന്ന് സെറ്റിൽ പറഞ്ഞാൽ അനു കണ്ടോ, മല്ലികാമ്മ പറഞ്ഞപ്പോൾ ഉടനെ വിട്ടു, ഞാൻ പറഞ്ഞാൽ നിങ്ങൾ വിടുമോ, എനിക്ക് ബഹ്റിനിൽ പോകണം എന്നൊക്കെ പറയുന്ന ആളാണ്. ഒരുപാട് കാര്യങ്ങൾ അവൾ കുടുംബത്തിന് വേണ്ടി ചെയ്യുന്നുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാം. ലോൺ എടുത്തു, വീട് വെച്ചു. ആത്മാർത്ഥമായിട്ട് കഷ്ടപ്പെട്ട കുട്ടിയാണ്. കരച്ചിൽ പുള്ളിക്കാരിക്ക് സ്വിച്ച് ഇട്ടത് പോലെ വരും. ഞാൻ കളിയാക്കും. നീ അഭിനയിക്കുമ്പോൾ കണ്ണുനീർ വരുന്നില്ലല്ലോ, ​ഗ്ലിസറിൻ വേണോ എന്ന് ഞാൻ ചോദിക്കുമെന്ന് മല്ലിക സുകുമാരൻ ചിരിയോടെ പറഞ്ഞു.

നേരത്തെ അനുമോൾക്ക് സോഷ്യൽ മീഡിയയിലൂടെയും മല്ലിക സുകുമാരൻ ആശംസയറിയിച്ചിരുന്നു. അഭിനന്ദനങ്ങൾ അനുക്കുട്ടി... നീ ഇത് അർഹിക്കുന്നു... കുസൃതിക്കുടുക്കയാണെന്ന് രണ്ടു വർഷക്കാലം ഒന്നിച്ച് അഭിനയിക്കുമ്പോളൊക്കെ തോന്നിയിട്ടുണ്ടെങ്കിലും നല്ല മോളാണ് അനു. എല്ലാം ഉള്ളിലൊതുക്കി കഴിഞ്ഞത് തൻ്റെ കുടുംബത്തിനോട് ഉള്ള അതിയായ സ്നേഹം കൊണ്ടും കൂടിയാണ്.. പോകുന്നതിൻ്റെ തലേ ദിവസവും സംസാരിച്ചിരുന്നു.

Mallika Sukumaran  Anumol

പ്രാർത്ഥനയോടെ ബഹുദൂരം മുന്നോട്ട് പോകാൻ ഇനിയും ആറ്റുകാൽ ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ. എന്നായിരുന്നു മല്ലിക സുകുമാരന്റെ കുറിപ്പ്. അനുമോളെക്കുറിച്ച് മുൻ ബി​ഗ് ബോസ് താരം ഫിറോസ് ഖാൻ പറഞ്ഞത് നേർവിപരീതമാണ്. പിആർ കൊണ്ടാണ് അനുമോൾ ജയിച്ചതെന്ന് ഫിറോസ് ഖാൻ പറയുന്നു. 16 ലക്ഷം രൂപ കൊടുത്തിട്ട് ഒരിക്കലും ഒരാൾ പിആർ ചെയ്യിപ്പിക്കില്ലെന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. ഇപ്പോൾ കൂടുതൽ വ്യക്തമായി മനസിലാക്കിയപ്പോൾ ഉറപ്പായും കൊടുത്ത് കാണും. അത്രയും ആസ്തിയുളള ഒരു കുട്ടിയാണ്.

ഇങ്ങനെ ഒരു കപ്പ് കിട്ടിയിട്ടെന്താ. അങ്ങനെയൊരു കപ്പ് അവിടെ ഇരിക്കുന്നത് ജൂനിയർ മാൻ‌ഡ്രേക്കിനെ പോലെയാണ്. കിട്ടാൻ അർഹനായ അനീഷിന്റെ കണ്ണുനീരിൽ ചാലിച്ച കപ്പാണ് അവിടെ ഇരിക്കുന്നത്. അവളെ നോക്കി കൊഞ്ഞനം കുത്തുകയായിരിക്കും ആ കപ്പ് എന്നും ഫിറോസ് ഖാൻ തുറന്നടിച്ചു. അനീഷായിരുന്നു വിജയി ആകേണ്ടിയിരുന്നതെന്ന് ഫിറോസ് ഖാൻ ശക്തമായി വാദിക്കുന്നുണ്ട്. എന്നാൽ അനുമോൾ ഇത്തരം വാദങ്ങൾ തള്ളിക്കളയുന്നു.

More from Filmibeat

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X