വേറൊരുത്തി ചെയ്യുന്നത് മക്കൾക്ക് വേണ്ടിയാണെന്ന്, അപ്പോൾ അനുമോളോ? മല്ലിക സുകുമാരൻ ഉദ്ദേശിച്ചത് രേണു സുധിയെ?
ബിഗ് ബോസ് മലയാളം സീസൺ 7 വിന്നറായ ശേഷവും അനുമോൾക്ക് നേരെ വ്യാപക വിമർശനം വരുണ്ട്. വിജയിയാകാൻ അനുമോൾ അർഹതയില്ലെന്നും പിആർ കൊണ്ടാണ് വിജയിച്ചതെന്നുമാണ് വിമർശനം. എന്നാൽ വിമർശനം അനുമോൾ കാര്യമാക്കുന്നില്ല. അനുമോളെക്കുറിച്ച് നടി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അനുമോൾ നല്ല വ്യക്തിയാണെന്ന് മല്ലിക സുകുമാരൻ പറയുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ചവരാണ്. ഐസ് ബ്രേക്ക് എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
നിങ്ങൾ അനുമോളെ കണ്ടിട്ടുണ്ടോ എന്ന് ഒരാൾ ചോദിച്ചു. രണ്ടര വർഷം എന്റെ കൂടെ അഭിനയിച്ച ആളാണ്. അനുമോളെന്ന വ്യക്തിക്കുള്ള കുഴപ്പം പ്രായത്തിന്റെ ഒരു തുള്ളലാണ്. അത് ഉണ്ടാകും. അഭിനയിക്കാൻ വന്നപ്പോൾ ആകെ മൊത്തമൊരു എക്സെെറ്റ്മെന്റ് ഉടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുന്നു. മറ്റേ കൊച്ചിനെ കണ്ടില്ലേ. ഒന്ന് ദുബായിൽ പോയി വന്നപ്പോഴേക്കും ലോകം പിടിച്ചടക്കിയെന്ന് വിചാരിക്കുന്നു. അത് ആ കുട്ടിയുടെ കുറ്റമല്ല. അവളുടെ മാനസിക സന്തോഷമാണ്. പ്ലെയിനിൽ കയറി അവിടെ പോയി ഇവിടെ പോയി എന്നൊക്കെ പറയുന്നത്. അതവർ ചെയ്തോട്ടെ.

അത്ര വിവരമില്ലാത്തവർ ഒന്നുമല്ലല്ലോ ബിഗ് ബോസിൽ ഇരിക്കുന്നത്. വിജയിച്ചത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഉടനെ പിആർ എന്ന് പറയുന്നു. എന്നാൽ ഞാൻ 25 ലക്ഷവുമായി പിആറിന് പോകാം. അപ്പോൾ എനിക്ക് കിട്ടുമോ. എന്താണോ അറ്റാക്ക് ചെയ്യാനുള്ളതെന്ന് നോക്കിയാണ് ഇന്ന് ചെറുപ്പക്കാർ ക്യാമറയുമായി ഇറങ്ങിയിരിക്കുന്നത്. ഇവൻമാർക്ക് നാണമില്ല.
അനുമോളെ ഞാൻ കാണുന്ന കാലം മുതൽ അവർക്ക് ഏറ്റവും പ്രിയപ്പെട്ടത് കുടുംബമാണ്. വലിയ കാര്യത്തോടെ കുടുംബ ബന്ധം കൊണ്ട് പോകുന്ന വ്യക്തിയാണ്. അനുമോളുടെ അച്ഛന് ആരോഗ്യപരമായി കുറച്ച് പ്രശ്നങ്ങളുണ്ട്. ഇതൊക്കെ ബിഗ് ബോസിനും ഒന്നരക്കൊല്ലം മുമ്പേ ഞാനറിഞ്ഞ കാര്യങ്ങളാണ്. ഷൂട്ടിംഗ് സ്ഥലത്ത് എനിക്കൊരു മുറിയുണ്ട്. അവിടെ വിളിച്ചിരുത്തി ഞാൻ ഉപദേശിക്കുമ്പോഴേക്കും കണ്ണൊക്കെ നിറയും.

എല്ലാത്തിനും പെട്ടെന്ന് കരയരുത്. കുറച്ച് മാനസിക ധെെര്യം ഉണ്ടാക്കിയെടുക്കണം. എല്ലാവരിൽ നിന്നും നല്ല സർട്ടിഫിക്കറ്റ് കിട്ടില്ല. മനുഷ്യന്റെ സ്വഭാവമാണ്. എന്നാൽ അതേസമയം വേറൊരുത്തിയെ പറയുന്നുണ്ട്. പാവം കുട്ടികൾക്ക് വേണ്ടിയാണ്, അത് ജീവിച്ച് പോട്ടെ എന്ന്. അപ്പോൾ അനുമോളോ. അനുമോൾ തൊലി വെളുത്തതിന്റെ ദേഷ്യമാണോ. എന്തിനാണ് ഈ കുട്ടിയെ ആൺപിള്ളേരിങ്ങനെ പറയുന്നത്. പെണ്ണുങ്ങൾ പറഞ്ഞാൽ അസൂയയാണെന്ന് കരുതാം. അവൾ കള്ളിയാണെന്നൊക്കെ പറയുന്നു. അവിടെ വന്നവെരാക്കെ (ബിഗ് ബോസിൽ) അവിടെ വന്നവരൊക്കെ ഹരിഛന്ദ്രൻ മഹാരാജാവിന്റെ മക്കളല്ലേ.
എല്ലാവരെയും ഞാൻ കണ്ടു. ബിഗ് ബോസിനകത്ത് വന്ന പെൺകുട്ടികൾ എന്തൊക്കെ കാണിക്കുന്നു. അവരുടെ വേഷവിധാനം കണ്ട് ഇത്രയും ആൺപിള്ളേർ ചുറ്റിലുമിരിക്കുന്നതല്ലേ എന്ന് എനിക്ക് തോന്നാറുണ്ട്. അതിനൊന്നും പറയേണ്ട. അനുമോൾ പാവം കുട്ടിയാണ്. ദോഹയിൽ ഞാൻ ഒരു ഉദ്ഘാടനത്തിന് അവളെ ഞാൻ കൊണ്ട് പോയിട്ടുണ്ട്. എനിക്ക് പോകാൻ വയ്യാതിരുന്നപ്പോൾ ഞാൻ അവളെ ഏർപ്പാടാക്കിയതാണ്. ഒരുപാട് പണം വാങ്ങുന്ന ആളല്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു. രേണു സുധിയെഅഭിമുഖത്തിൽ പരോക്ഷമായി മല്ലിക സുകുമാരൻ പരാമർശിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്ന് അഭിപ്രായങ്ങളുണ്ട്.


Click it and Unblock the Notifications











