അമ്മയും ചേച്ചിയുമായി നല്ല ബന്ധം! എന്നും വിളിക്കാറുണ്ടെന്ന് പൊന്നൂസ്! സുജിനെ അനിയത്തിയും തള്ളിപ്പറഞ്ഞു?

വ്‌ളോഗിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് വത്സലാമ്മ. അമ്മയുടെ അതിജീവനത്തെക്കുറിച്ച് സുജിനും കുഞ്ചൂസും നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. അച്ഛന്‍ ഉപേക്ഷിച്ച് പോയതിന് ശേഷം ഞങ്ങളെ വളര്‍ത്താനായി അമ്മ ശരിക്കും പാടുപെട്ടിട്ടുണ്ട്. ഇടക്കാലത്ത് ജീവിതം അവസാനിപ്പിക്കാന്‍ വരെ ശ്രമിച്ചിരുന്നു. നല്ലൊരു വീട് പോലും ഉണ്ടായിരുന്നില്ല. ഞങ്ങളെ പഠിപ്പിക്കാനും നന്നായി ബുദ്ധിമുട്ടിയിരുന്നു. ലോക്ഡൗണ്‍ സമയത്തായിരുന്നു സുജിനും കുഞ്ചുവും യൂട്യൂബ് ചാനലില്‍ സജീവമായത്. അമ്മയും മക്കളോടൊപ്പം വീഡിയോകളില്‍ ഉണ്ടാവാറുണ്ട്. പൊന്നൂസ് വന്നപ്പോള്‍ മകളായി തന്നെയാണ് അമ്മ സ്വീകരിച്ചത്. കൊച്ചുമക്കളുമായും നല്ല അടുപ്പമാണ് അമ്മയ്ക്ക്്. നിധയും സുജിനും പിരിയാന്‍ തീരുമാനം എടുത്തപ്പോള്‍ അമ്മയ്ക്ക് തിരുത്താമായിരുന്നില്ലേ എന്നായിരുന്നു ചോദ്യങ്ങള്‍. നിധ പങ്കുവെച്ച വീഡിയോയുടെ താഴെയായി അമ്മയെ വിമര്‍ശിച്ചുള്ള കമന്റുകളുണ്ടായിരുന്നു. ഇതേക്കുറിച്ച് പറഞ്ഞ് സുജിന്‍ എത്തിയിരുന്നു.

അമ്മയും ചേച്ചിയുമായി പഴയത് പോലെ തന്നെ അടുപ്പമുണ്ട് തനിക്കെന്ന് നിധ പറയുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഇതേക്കുറിച്ച് വിശദീകരിച്ചത്. ഒരു റീല്‍ ഇട്ടതിന്റെ പേരില്‍ ഇത്രയും പ്രശ്‌നങ്ങളുണ്ടായത് ഇപ്പോഴാണ് ഞാന്‍ അറിഞ്ഞത്. ഇന്നലെ ചെറിയൊരു യാത്രയിലായിരുന്നു. അതിനിടയിലായിരുന്നു ഈ റീല്‍ പോസ്റ്റ് ചെയ്തത്. മഴയും കറന്റ് കട്ടും കാരണം ഫോണ്‍ ഓഫായിരുന്നു. അമ്മയെപ്പറ്റി ഒരുപാട് മോശം കമന്റ് വന്നതും, ഏട്ടന്‍ വീഡിയോ ഇട്ടതുമെല്ലാം ഞാന്‍ ഇപ്പോള്‍ ഫോണ്‍ ഓണായപ്പോഴാണ് അറിയുന്നത്. ഇമോഷണലാവണം എന്ന് വിചാരിച്ച് പ്ലാന്‍ ചെയ്ത് എടുത്ത ഒരു റീല്‍ അല്ല അത്. വളരെ അണ്‍എകസ്‌പെറ്റഡായിട്ട് മോന്‍ വന്ന് കെട്ടിപ്പിടിച്ചപ്പോള്‍ അറിയാതെ വന്ന് പോയ സങ്കടമാണ്.

Ponnus about mother in law
Photo Credit: Nidha Satheeshan / Instagram

അതിന് അത്രയും നെഗറ്റീവ് വരുമെന്ന് കരുതിയില്ല. അമ്മയെ ആരും ഒന്നും പറയരുതെന്നൊരു റിക്വസ്റ്റുണ്ട് എനിക്ക്. ഞാനും ഏട്ടനും തമ്മിലാണ് ഒത്തുപോവാന്‍ കഴിയാതെ വന്നത്. അമ്മയുമായോ, ചേച്ചിയുമായോ എനിക്ക് യാതൊരുവിധ പ്രശ്‌നങ്ങളുമില്ല. ഞാന്‍ ആ വീട്ടില്‍ ചെന്നപ്പോള്‍ എങ്ങനെ ആയിരുന്നോ, അതുപോലെ തന്നെയാണ് ഞാന്‍ പോന്നിട്ടും അവര്‍ എന്റെ കൂടെയുള്ളത്. അതുകൊണ്ട് അമ്മയല്ല, ഞങ്ങളുടെ ഇടയിലെ പ്രശ്‌നം. അമ്മ ഇന്നുവരെ ഒരു പ്രശ്‌നമായി ഞങ്ങള്‍ക്കിടയിലേക്ക് വന്നിട്ടില്ല. അമ്മയും ഞാനും ഇപ്പോഴും ഡെയ്‌ലി കോണ്ടാക്റ്റ് ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ അമ്മയെ മറ്റൊരാള്‍ വേദനിപ്പിക്കുന്നത് എനിക്കും വേദന തന്നെയാണ്. ഈയൊരു റീല്‍ ഇത്രയും പ്രശ്‌നമാവുമെന്നൊരിക്കലും കരുതിയില്ല. ആരേയും വേദനിപ്പിക്കണമെന്ന് കരുതി പോസ്റ്റ് ചെയ്തതല്ല എന്നുമായിരുന്നു നിധയുടെ വിശദീകരണം.

ഇമോഷണലായി വീഡിയോയും, റീല്‍സും ഇടുന്നുവെന്ന് കരുതി എല്ലാ ന്യായവും നിധയുടെ ഭാഗത്ത് എന്നാണോ നിങ്ങള്‍ കരുതുന്നത്. ഒരു പെണ്‍കുട്ടി വന്ന് സങ്കടം പറഞ്ഞാല്‍ എല്ലാ സപ്പോര്‍ട്ടും അങ്ങോട്ടേക്ക് പോവും. കാര്യമറിയാതെയാണ് പലരും എന്നെ കുറ്റപ്പെടുത്തുന്നത്. ഈ വിഷയം കണ്ടന്റാക്കാന്‍ ഞാനൊരിക്കലും ഉദ്ദേശിച്ചതല്ല. പറയാനായിരുന്നുവെങ്കില്‍ അത്രയേറെയുണ്ട്. അമ്മയെ പറഞ്ഞ് കണ്ടപ്പോഴാണ് എന്റെ നിയന്ത്രണം പോയത്. ആ കമന്റ് വേണമെങ്കില്‍ പൊന്നൂസിന് ഡിലീറ്റ് ചെയ്യാമായിരുന്നു. പക്ഷേ, അവളത് ചെയ്തില്ല. ഇമോഷണലായുള്ള പോസ്റ്റുകളൊന്നും ഇടരുതെന്ന് പറഞ്ഞതാണ് അവളോട്, എന്റെ ഇഷ്ടം പോലെ ചെയ്യും എന്നായിരുന്നു മറുപടി. പുതിയ വ്‌ളോഗിലൂടെയായിരുന്നു സുജിന്റെ പ്രതികരണം.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X