അച്ഛനില്ലാതെ ആ മക്കളും വളരണ്ടേ! അമ്മയ്ക്ക് മകനെ തിരുത്തിക്കൂടേ! അവളത് ഡിലീറ്റ് ചെയ്തില്ല! രോഷാകുലനായി സുജിന്‍

മല്ലു ഫാമിലിയിലൂടെയായി ശ്രദ്ധേയരായവരാണ് സുജിനും നിതയും. പ്രണയ വിവാഹത്തിലൂടെയായി ഒന്നിച്ച ഇരുവരും അടുത്തിടെയായിരുന്നു ഡിവോഴ്‌സിനെക്കുറിച്ച് പറഞ്ഞത്. നിതയുടെ സ്റ്റോറികളിലൂടെയായി തന്നെ ഈ ചോദ്യം നേരത്തെ ഉയര്‍ന്നിരുന്നു. നിങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളാണോ, പിരിയാന്‍ പോവുകയാണോ, മക്കളെ ഓര്‍ത്തെങ്കിലും അഡ്ജസ്റ്റ് ചെയ്തൂടേയെന്ന് ചോദിച്ചവരുമുണ്ടായിരുന്നു. അങ്ങേയറ്റം സങ്കടത്തോടെയാണ് ഈയൊരു തീരുമാനമെന്ന് ഇരുവരും പറഞ്ഞിരുന്നു. ഡിവോഴ്‌സിനെക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും, ഇത് കണ്ടന്റാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സുജിന്‍ പറഞ്ഞിരുന്നു. വേണമെങ്കില്‍ വ്‌ളോഗിലൂടെയായി തന്നെ എല്ലാം വിശദീകരിക്കാവുന്നതേയുള്ളൂ. എന്നാല്‍ തീരെ താല്‍പര്യമില്ല അതിനെന്നായിരുന്നു സുജിന്‍ പറഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് ഈ തീരുമാനം എന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

ജാതിയും മതവും വിഷയമല്ല മോനെ സ്നേഹിക്കുന്ന പെൺകുട്ടിയാകണം, സൗത്ത് ഇന്ത്യയിൽ നിന്നാണെങ്കിൽ സന്തോഷം!
ജാതിയും മതവും വിഷയമല്ല മോനെ സ്നേഹിക്കുന്ന പെൺകുട്ടിയാകണം, സൗത്ത് ഇന്ത്യയിൽ നിന്നാണെങ്കിൽ സന്തോഷം!

കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ മകന്റെ പിറന്നാള്‍. പിറന്നാളാഘോഷത്തിന്റെ വീഡിയോ നിധ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. മകന് ബൈക്കും, മകള്‍ക്ക് സൈക്കിളുമായിരുന്നു നിധ വാങ്ങിയത്. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി കമന്റുകളുമായെത്തിയത്. അപ്രതീക്ഷിതമായി അവന്‍ എന്നെ കെട്ടിപ്പിടിച്ചപ്പോള്‍ ഇമോഷണലായിപ്പോയി. എന്റെ മക്കളുടെ സ്വപ്‌നങ്ങള്‍ നിറവേറ്റാനും, അവര്‍ ആഗ്രഹിക്കുന്നത് പോലെയൊരു ജീവിതം അവര്‍ക്ക് നല്‍കണേ ദൈവമേ എന്നുമായിരുന്നു നിധ കുറിച്ചത്.സുജിനും കുഞ്ചൂസും വളര്‍ന്നത് പോലെ അച്ഛനില്ലാതെയല്ലേ ആ മക്കളും വളരേണ്ടി വരുന്നത്, അമ്മയ്‌ക്കെങ്കിലും മകനെ തിരുത്തിക്കൂടേയെന്നായിരുന്നു എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. മക്കളുടെ കാര്യം ഓര്‍ക്കണ്ടേ, അവര്‍ക്ക് അച്ഛനും അമ്മയും വേണ്ടേ എന്ന ചോദ്യങ്ങള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. നിധ പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെയായി അമ്മയെക്കുറിച്ച് വന്ന കമന്റില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് സുജിന്‍.

Sujin Krishna reply
Photo Credit: Sujin Krishna/Instagram

ഞാന്‍ ഇതുവരെ നിധയെക്കുറിച്ച് എവിടെയും മോശം പറഞ്ഞിട്ടില്ല. ഇമോഷണലായിട്ടുള്ള സ്‌റ്റോറികളൊന്നും ഞാന്‍ ഇടാറില്ല. എന്റെ കുട്ടിയുടെ ബര്‍ത്ത് ഡേയുടെ വീഡിയോ അവള്‍ ഇട്ടിരുന്നു. അതിന് താഴെ എന്റെ അമ്മയെക്കുറിച്ച് കമന്റ് വന്നിരുന്നു. സുജിന്‍-കുഞ്ചു വളര്‍ന്നത് പോലെ അച്ഛനില്ലാതെ ഇവ മോളും വളരണ്ടേ. ആ അമ്മയ്‌ക്കൊന്ന് മകനെ പറഞ്ഞ് മനസിലാക്കിക്കൂടേ. വല്ലാത്തൊരു സ്ത്രീ എന്നായിരുന്നു കമന്റ്. ആ കമന്റിട്ടയാളോട് കാര്യമെന്താണെന്നറിയുമോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. നിധ കുറച്ച് ഇമോഷണലായി സ്‌റ്റോറികളും, പോസ്റ്റുകളും ഇടുന്നുവെന്ന് കരുതി എല്ലാ ശരികളും അവളുടെ ഭാഗത്താണോ, ഇതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. പക്ഷേ, എന്റെ അമ്മയെ ഇതിലേക്ക് വലിച്ചിടരുത്.

ഉദ്ഘാടനം കിട്ടാൻ ശരീരം പ്രദർശിപ്പിക്കുന്നു, കിച്ചു ലഹരിയും മദ്യവും ഉപയോ​ഗിക്കുന്നു; മറുപടിയുമായി രേണു!
ഉദ്ഘാടനം കിട്ടാൻ ശരീരം പ്രദർശിപ്പിക്കുന്നു, കിച്ചു ലഹരിയും മദ്യവും ഉപയോ​ഗിക്കുന്നു; മറുപടിയുമായി രേണു!

നാലഞ്ച് മാസമായി അവള്‍ അവളുടെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്. അവള്‍ ആവശ്യമില്ലാത്ത സ്റ്റോറിയിട്ടത് കാരണമായാണ് ഡിവോഴ്‌സിനെക്കുറിച്ച് ആളുകള്‍ അറിഞ്ഞത്. അമ്മയെക്കുറിച്ച് പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാന്‍ പ്രതികരിക്കുന്നത്. അവളെ ഞാന്‍ നേരത്തെ ബ്ലോക്ക് ചെയ്ത് വെച്ചതാണ്. ഇതിലേക്ക് അമ്മയെ വലിച്ചിടരുത്. അവളുടെ ഇമോഷണല്‍ സ്‌റ്റോറികള്‍ കണ്ട് അവള്‍ വലിയ സംഭവമാണെന്നാണോ എല്ലാവരും കരുതുന്നത്. ഇമോഷണല്‍ സ്‌റ്റോറികള്‍ ഇടരുതെന്ന് ഞാന്‍ വിളിച്ച് പറഞ്ഞപ്പോള്‍ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുമെന്നായിരുന്നു അവളുടെ മറുപടി. അമ്മയെക്കുറിച്ചുള്ള കമന്റ് അവള്‍ക്ക് ഡിലീറ്റ് ചെയ്യാവുന്നതേയുള്ളൂ. പക്ഷേ, അവളത് ചെയ്യാതിരിക്കുകയാണ്. വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാതെ ഒന്നും പറയരുതെന്ന് കുഞ്ചൂസ് മറുപടി കൊടുത്തിട്ടുണ്ട്.

പിരിയാനായി പെട്ടെന്ന് തീരുമാനിച്ചതൊന്നുമല്ല. സെന്റിമെന്റലായിട്ടുള്ള സ്റ്റോറികള്‍ ഇട്ട് അവള്‍ അത് മുതലെടുക്കാന്‍ നോക്കുകയാണ്. അവള്‍ ചെയ്തത് ശരിയാണെന്ന് തോന്നി എന്റെ അമ്മയെ വലിച്ചിടരുത്. ഡിലീറ്റ് ചെയ്യാമായിരുന്നിട്ടും അവളത് ചെയ്തില്ല. ആള്‍ക്കാരുടെ മുന്നിലേക്ക് ഇതിട്ട് കൊടുക്കരുതെന്ന് ഞാന്‍ അവളോട് തന്നെ പറഞ്ഞതാണ്. അവള്‍ക്ക് അവിടെ റിപ്ലേ കൊടുക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഞാന്‍ ഇവിടെ പറഞ്ഞത്. ഇതൊന്നും വെച്ച് പൈസയുണ്ടാക്കേണ്ട അവസ്ഥ എനിക്കില്ല. ഇമോഷണലായി ഓരോന്നിട്ട് ഇത് കണ്ടന്റാക്കാതെയിരിക്കാന്‍ അവളോട് നിങ്ങള്‍ പറയൂയെന്നും പറഞ്ഞായിരുന്നു സുജിന്‍ സംസാരം അവസാനിപ്പിച്ചത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X