താല്‍പര്യമുണ്ടായിരുന്നില്ല! മക്കളെ ഇഷ്ടമല്ലേ എന്ന് കരുതി കൂടെ നിന്നതാണ്! ചര്‍ച്ചയായി അമ്മയുടെ വാക്കുകള്‍

സോഷ്യല്‍മീഡിയയിലൂടെയായിരുന്നു സുജിന്റെ ജീവിതം മാറിമറിഞ്ഞത്. യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്ന റീല്‍സും, വീഡിയോകളുമെല്ലാം മികച്ച വരുമാനമായിരുന്നു നല്‍കിയത്. ആഗ്രഹിച്ച വണ്ടികളും, വലിയ വീടുമൊക്കെ സ്വന്തമാക്കിയത് യൂട്യൂബ് വരുമാനത്തിലൂടെയായിരുന്നു. തുടക്കത്തിലൊക്കെ ഡോളര്‍ ലക്ഷ്യമാക്കി തന്നെയായിരുന്നു വീഡിയോകള്‍ ചെയ്തിരുന്നത്. 4500 ഡോളറൊക്കെ എങ്ങനെയെങ്കിലും ഉണ്ടാക്കുമായിരുന്നു.

കടങ്ങളൊക്കെയുണ്ടായിരുന്നു അന്ന്. ജൂലൈ മാസമായപ്പോള്‍ അത് 9500 ഡോളറായിരുന്നു. ആളുകളൊക്കെ കുറ്റം പറയുകയായിരുന്നുവെങ്കിലംു എനിക്ക് വരുമാനം വരുന്നുണ്ടായിരുന്നു. ഞാന്‍ ഹാപ്പിയായിരുന്നു എന്നാണ് സുജിന്‍ അന്ന് പറഞ്ഞത്. പൊന്നൂസും സുജിനൊപ്പമായി വീഡിയോകളിലൊക്കെ കൂടെയുണ്ടാവാറുണ്ട്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചും, മക്കളെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കാറുണ്ടായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്.

Mallu family viral chat
Photo Credit: Sujin Krishna/Instagram

ഇനി ഒന്നിച്ച് നില്‍ക്കില്ലെന്ന് പൊന്നു തുറന്നുപറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും, വീഡിയോകളുമൊക്കെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇമോഷണലി നല്ല വീക്കായിരുന്നു തുടക്കത്തില്‍. കമന്റുകളൊക്കെ വായിച്ച് കരയുമായിരുന്നു പൊന്നു. പിന്നെ അതങ്ങ്് മാറി. പ്രണയിക്കുന്ന സമയത്താണ് പൊന്നു എന്ന് വിളിച്ച് തുടങ്ങിയത്. സുജീഷ് എന്നായിരുന്നു പേര്. ഓട്ടോ ഓടിക്കുമ്പോള്‍ സുജി എന്നായിരുന്നു എല്ലാവരും വിളിച്ചിരുന്നത്. അങ്ങനെയാണ് സുജിന്‍ കൃഷ്ണന്‍ ആവുന്നത്. മക്കളുടെ പേരിനൊപ്പമായി കൃഷ്ണ ചേര്‍ത്തിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് അടിയൊക്കെ കൂടാറുണ്ട്്. ക്യാമറയ്ക്ക് മുന്നില്‍ അതൊന്നും കാണിക്കാറില്ല. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പങ്കുവെച്ച വിശേഷങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

പ്രത്യേകിച്ച് പ്ലാനിംഗൊന്നുമില്ലാതെയാണ് വീഡിയോകള്‍ എടുത്ത് തുടങ്ങിയത്. അങ്ങനെ ഒരുങ്ങിയൊന്നും വരാറില്ല. നമ്മളെങ്ങനെയാണോ അതുപോലെ തന്നെയങ്ങ് കാണിക്കാം എന്ന് കരുതി. തലേദിവസം തന്നെ വീഡിയോ ഒക്കെ അപ്ലോഡ് ചെയ്ത് വെക്കുമായിരുന്നു. വൈഫൈ കണക്ഷനൊന്നും ഇല്ലായിരുന്നു. കൊവിഡ് കാലത്ത് വേറെ പണിയൊന്നും ഇല്ലായിരുന്നു. ഇവിടെ തന്നെയായിരുന്നു എല്ലാവരും. അപ്പോഴാണ് ഡെയ്‌ലി വീഡിയോ ഇട്ട് തുടങ്ങിയത്. പിന്നെ അത് ശീലമായി മാറിയത്. ഓട്ടോറിക്ഷ ഡ്രൈവറിന് വിവാഹം ചെയ്ത് കൊടുക്കില്ലെന്നായിരുന്നു ഇഷ്ടം പറഞ്ഞപ്പോള്‍ പൊന്നുവിന്റെ വീട്ടുകാര്‍ പറഞ്ഞത്. ഇടയ്ക്ക് രണ്ട് വട്ടം പോലീസ് സ്‌റ്റേഷനിലൊക്കെ കയറേണ്ടി വന്നിരുന്നു.

ഇവളുടെ ഫാമിലിയില്‍ കുടിക്കാത്ത ആള്‍ ഞാന്‍ മാത്രമേയുള്ളൂ. ഏട്ടന്‍ എങ്ങനെയാണെന്ന് എനിക്കറിയാം എന്ന് ഞാന്‍ പറഞ്ഞിരുന്നു. തുടക്കത്തില്‍ തന്നെ ഞാന്‍ ഇവളെ വീട്ടുകാര്‍ക്കും, കൂട്ടുകാര്‍ക്കുമൊക്കെ പരിചയപ്പെടുത്തിക്കൊടുത്തിരുന്നു. ഇവളെ പ്രേമിച്ചതിന് പോലീസ് സ്‌റ്റേഷനില്‍ കയറിയപ്പോള്‍ പൊതിരെ തല്ല് കിട്ടിയിരുന്നു. ഇഷ്ടമല്ലെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ പോവാമെന്ന് പറഞ്ഞിരുന്നു. എന്നെ അടിക്കുന്നത് കണ്ടിട്ട് ഇവള്‍ കരയുന്നത് ഞാന്‍ കണ്ടിരുന്നു. അത്രയും ഉപദ്രവിച്ചിട്ടും ഇഷ്ടമല്ലെന്ന് പറഞ്ഞില്ലല്ലോയെന്നായിരുന്നു പോലീസുകാര്‍ പറഞ്ഞത്. രണ്ട് ഫോണുണ്ടായിരുന്നു. അതിലൊന്ന് മാത്രമേ എനിക്ക് തന്നുള്ളൂ. ഞാന്‍ അതേക്കുറിച്ച് ചോദിച്ചിരുന്നു. കൗണ്‍സലിംഗിലൂടെയായി മനസ് മാറ്റാനായൊക്കെ ശ്രമിച്ചിരുന്നു. അവിടെയും എന്നെ ഹെല്‍പ്പ് ചെയ്യാന്‍ ആളുണ്ടായിരുന്നു. അങ്ങനെയാണ് ഏട്ടനെ വിളിച്ച് സംസാരിച്ചത്.

സംഭവബഹുലമായിരുന്നു എല്ലാം. പ്രേമിക്കുന്ന സമയത്ത് നമ്മളൊരു ഫാന്റസി ലോകത്താണ്. കല്യാണം കഴിഞ്ഞാല്‍ റിയാലിറ്റിയിലേക്ക് ഇറങ്ങും. പിന്നെ റെസ്‌പോണ്‍സിബിലിറ്റിയൊക്കെയാവും. മക്കള്‍, വീട്ടുകാര്യങ്ങള്‍, നമ്മുടേതായ കാര്യങ്ങള്‍ അങ്ങനെയൊക്കെയുണ്ട്. പഠിച്ച് ജോലിയൊക്കെ നേടിക്കഴിഞ്ഞതിന് ശേഷം മതി വിവാഹം എന്നാണ് ഞങ്ങള്‍ പറയുക. എന്തിനാണ് നേരത്തെ കല്യാണം കഴിക്കുന്നതെന്നാണ് ഞാന്‍ ചോദിക്കാറുള്ളത്. അമ്മയുമായി പെട്ടെന്ന് സെറ്റായിരുന്നു. ഒരു വര്‍ഷമാവുമ്പോഴേക്കും അച്ഛനും ഓക്കെയായി.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X