പൊന്നൂസിനെ കാണുന്നേയില്ലല്ലോ! ആ പ്രശ്‌നം പരിഹരിച്ചില്ലേ? ഡിവോഴ്‌സായോ എന്ന ചോദ്യത്തിന് മറുപടി
ടിക് ടോകിലൂടെയായി ശ്രദ്ധേയനായ സുജിന്‍ യൂട്യൂബിലും സജീവമാവുകയായിരുന്നു. അന്ന് പെട്ടെന്ന് തന്നെ ഫോളോവേഴ്‌സ് കൂടുന്നുണ്ടായിരുന്നു. വ്‌ളോഗ് മാത്രമായിരുന്നു തുടക്കത്തില്‍. എട്ട് ലക്ഷത്തില്‍ എത്തിയ സമയത്തായിരുന്നു ഞാനൊരു ബൈക്ക് എടുത്തത്. അത് വലിയ പ്രശ്‌നമായിരുന്നു. കുറേപേര്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്ത് പോയി. കുറേ നെഗറ്റീവ് കമന്റുകളും വന്നു. ആ മാസമാണ് എനിക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം കിട്ടിയതെന്ന് സുജിന്‍ പറയുന്നു.
നെഗറ്റീവ് കമന്റുകള്‍ കണ്ടപ്പോള്‍ ആദ്യം ഞാന്‍ തളര്‍ന്നുപോയിരുന്നു. അത്രയും ആളുകള്‍ മോശം പറഞ്ഞപ്പോള്‍ സഹിക്കാനായില്ല. അതുവരെ സ്‌നേഹത്തോടെ മെസേജ് അയച്ചവര്‍ തെറിവിളിക്കുന്ന അവസ്ഥയായിരുന്നു. അത് സെക്കനന്റ് വണ്ടിയാണെന്ന് ഞാന്‍ വീഡിയോയില്‍ പറയുന്നുണ്ടായിരുന്നു. അതോടെ ഞാനങ്ങ് ശരിയായി. എത്ര നെഗറ്റീവ് വന്നാലും തളരാതെ മുന്നേറാന്‍ പഠിപ്പിച്ചത് ആ സംഭവമാണ്. ഷോര്‍ട്‌സ് വന്നതോടെ റീച്ച് കൂടി. ഇത്ര വരുമാനം വേണമെന്ന ടാര്‍ഗറ്റുണ്ടായിരുന്നു എനിക്ക്. തുടക്കത്തിലെ പോലെയുള്ള ബുദ്ധിമുട്ടുകളും ഇപ്പോഴില്ല. അതോടെ വ്‌ളോഗ് ചെയ്യുന്നത് കുറച്ചു, വീട്ടിലെ എല്ലാ കാര്യങ്ങളും എന്തിനിങ്ങനെ കാണിക്കുന്നു എന്ന ചോദ്യം വന്നതോടെ ഞാന്‍ അത് നിര്‍ത്തി.

ആദ്യത്തെ പോലെ വീഡിയോ ഇടാമോയെന്ന് ചോദിച്ച് മെസേജുകള്‍ വരാറുണ്ട് ഇപ്പോള്‍. കൊവിഡ് കാലമായിരുന്നതിനാല്‍ രാവിലെ എഴുന്നേറ്റാല്‍ വീഡിയോ എടുക്കലായിരുന്നു പ്രധാന പണി. അമ്മയും പൊന്നൂസും കുഞ്ചൂസുമെല്ലാം വീഡിയോ എടുക്കാന്‍ വരാറുണ്ട്. വീഡിയോയില്‍ പൊന്നൂസിനെ കാണാതായാല്‍ നിങ്ങള്‍ പിരിഞ്ഞോ എന്ന ചോദ്യം വരാറുണ്ട്. ഞങ്ങള്‍ വഴക്കിട്ട സമയത്ത് അവള്‍ വീട്ടില്‍ തന്നെയുണ്ടെന്ന് പറഞ്ഞ് വീഡിയോ ചെയ്തത് എനിക്ക് അറിയാവുന്ന ആളായിരുന്നു. ആളെന്തിനാണ് അങ്ങനെ ചെയ്തത് എന്ന് എനിക്കറിയില്ല. ഇതേക്കുറിച്ച് ചോദിക്കാനായി ശ്രമിച്ചുവെങ്കിലും ആള്‍ പിടിതന്നില്ല. ആ ഏട്ടനും ഞാനും അത്ര കമ്പനിയായിരുന്നു. പിന്നെന്തിനാണ് അങ്ങനെ ചെയ്തതെന്ന് എനിക്കറിഞ്ഞൂട. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സുജിന്‍ മനസുതുറന്നത്.
കൂടെ നടക്കുന്നവരില്‍ നിന്നും ഇഷ്ടം പോലെ പണി വന്നിട്ടുണ്ട്. പുതിയ ഫോണെടുത്താലും വ്‌ളോഗില്‍ പറയുമായിരുന്നു മുന്‍പ്. ഇപ്പോള്‍ വണ്ടിയെടുത്താല്‍ പോലും ഞാന്‍ ഒന്നും പറയാറില്ല. ഫാമിലിയിലെ കാര്യങ്ങളൊന്നും പറയില്ലെന്ന് തീരുമാനിച്ചു. പിന്നെ എനിക്ക് ഇപ്പോള്‍ നല്ല തിരക്കാണ്. എന്റേതായ രീതിയില്‍ ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിലാണ്. തുടക്കത്തില്‍ ഞാന്‍ കമന്റുകളൊക്കെ വായിക്കാറുണ്ടായിരുന്നു എന്നാണ് അമ്മ പറഞ്ഞത്. ബൈക്ക് ഇഷ്യൂ വന്ന സമയം മുതല്‍ കമന്റ് നോക്കുന്നത് ഞാന്‍ നിര്‍ത്തി എന്നായിരുന്നു അമ്മ പറഞ്ഞത്. പുതിയ വീട്ടിലേക്ക് മാറിയതിന് ശേഷം ആളുകള്‍ അങ്ങനെ കാണാന്‍ വരാറില്ല. ഈ ലൊക്കേഷന്‍ അങ്ങനെയധികം ആളുകള്‍ക്ക് അറിയില്ലെന്നും സുജിന്‍ പറഞ്ഞിരുന്നു.
പൊന്നൂസ് ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയപ്പോള്‍ നിങ്ങള്‍ പിരിഞ്ഞോയെന്നായിരുന്നു ചോദ്യം. ആളുകളുടെ ചിന്ത അങ്ങനെയൊക്കെയാണ്. അതിലൊന്നും ഞങ്ങള്‍ പ്രതികരിക്കാറില്ല. പെങ്ങളുടെ മാല ഇടയ്ക്ക് പൊന്നൂസ് ഇട്ടിരുന്നു. അത് അനിയത്തിയുടേത് ആയിരുന്നില്ലേയെന്നായിരുന്നു ചോദ്യങ്ങള്‍. അതുപോലെ അമ്മ അനിയത്തിയെ ചേര്‍ത്തുപിടിച്ചപ്പോള്‍ പൊന്നൂസിനെ തള്ളിയെന്നായിരുന്നു വിമര്‍ശനം. ഇപ്പോള്‍ ഞാന്‍ മറ്റ് പരിപാടികളും ചെയ്യുന്നത് കൊണ്ട് യൂട്യൂബ് ചാനല്‍ പൊളിഞ്ഞു എന്നാണ് ആളുകളുടെ ധാരണ.യൂട്യൂബില്‍ നിന്നല്ലാതെ കുഴപ്പമില്ലാതെ എനിക്ക് വരുമാനം വരുന്നുണ്ട്. ആദ്യം എനിക്ക് യൂട്യൂബ് വരുമാനം മാത്രമേയുണ്ടായിരുന്നുള്ളൂ.ഇപ്പോഴത്തെ ജീവിതത്തില്‍ ഹാപ്പിയാണ്, പ്രശ്‌നങ്ങളൊന്നുമില്ല. എനിക്ക് കിട്ടുന്നതില്‍ കുറച്ച് ചാരിറ്റിക്കായി മാറ്റിവെക്കാറുണ്ട്. ഇനിയും കുറച്ച് വണ്ടികള്‍ എടുക്കണമെന്നുണ്ട്. കൈയ്യില്‍ കുറച്ച് പൈസ വന്നാല്‍ ഉടനെ വണ്ടി എടുക്കും. പിന്നെ അതില്‍ ഓരോ പണികള്‍ ചെയ്യിപ്പിക്കും. ഒരു പണി കഴിഞ്ഞാല്‍ ഇനി ചെയ്യില്ലെന്ന് കരുതും, പിന്നെയും ഓരോന്നായി ചെയ്യും.


Click it and Unblock the Notifications











