»   » മമ്മൂട്ടി പുതിയ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ ദുരുദ്ദേശം

മമ്മൂട്ടി പുതിയ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്നിലെ ദുരുദ്ദേശം

Posted By: AkhilaKS
Subscribe to Filmibeat Malayalam

നവഗതരായ സംവിധായകര്‍ക്ക് ഏറ്റവും കൂടുതല്‍ അവസരം നല്‍കുന്ന നടനാണത്രേ മമ്മൂട്ടി. ഇങ്ങനെ പുതിയ സംവിധായകരെ മമ്മൂക്ക പ്രോത്സാഹിപ്പിക്കുന്നതിന് പിന്നില്‍ ഒരു ദുരുദ്ദേശവും ഉണ്ടന്നാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി പറയുന്നത്. ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാര്‍ പ്രോഗ്രമിന്റെ സ്‌പെഷ്യല്‍ എപ്പിസോഡ് പ്രോഗ്രാമിലാണ് മമ്മൂട്ടി ഈ കാര്യം പറഞ്ഞത്.

പുതിയ സംവിധാകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാരണത്തിന് മമ്മൂക്ക പറഞ്ഞ രസകരമായ മറുപടി ഇതായിരുന്നു. സംവിധായകനാകാന്‍ ആഗ്രഹിക്കുന്നത് മുപ്പത് വയസുള്ള ആളാണെന്ന് വിചാരിച്ചോ. ഇങ്ങനെ ഒരു ആഗ്രഹം അയാള്‍ക്ക് 15 വയസില്‍ തോന്നിയിട്ടുണ്ടാകണം. ഈ പതിനഞ്ച് വര്‍ഷമായി അയാളുടെ മനസ്സിലുണ്ടായ സംവിധാന മോഹവും പുതിയ കഥയും അടിച്ചുമാറ്റുക എന്നതാണ് തന്റെ ഉദ്ദേശ്യമെന്നും മമ്മൂട്ടി പറയുന്നു.

mammootty

എന്നാല്‍ സംവിധായകന്‍ ആകാന്‍ മോഹിക്കുന്ന ആളുടെ സിനിമ, കൂടി പോയാല്‍ ഒന്നോ രണ്ടോ വര്‍ഷത്തെയോ പണിയെ കാണുകയുളളു. അപ്പോഴേക്കും അയാളുടെ പതിനഞ്ച് വര്‍ഷം പിഴിഞ്ഞെടുക്കുകെയും ചെയ്യാമെന്നും മമ്മൂട്ടി പറയുന്നു.

സംവിധായകനാകുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം എന്നതു കൊണ്ട്, ജീവന്‍ തന്നെ നവാഗതരായ സംവിധായകര്‍ സിനിമയ്ക്ക് വേണ്ടി ചെലവഴിക്കുമെന്നും മമ്മൂട്ടി പറയുന്നു. എന്നാല്‍ പറഞ്ഞതിന് ഒടുവില്‍ അങ്ങനൊന്നുമല്ലെന്നും മമ്മൂക്ക കൂട്ടി ചേര്‍ത്തു.

English summary
super star mammootty more important to new directors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam