മമ്മൂട്ടി ഇടപെട്ടു, നിഷാ സാരംഗിന് പിന്തുണയുമായി അമ്മ! ചര്‍ച്ചയ്ക്ക് തയ്യാറായി ചാനലും, കാണൂ!

Recommended Video

നിഷാ സാരംഗിന് പിന്തുണയുമായി അമ്മ | filmibeat Malayalam

സിനിമാലോകത്തെ ഒന്നടങ്കം നടുക്കിയ വെളിപ്പെടുത്തലുമായാണ് നിഷ സാരംഗ് എത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലിലൂടെയായിരുന്നു താരം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ജനപ്രിയ പരമ്പരയായ ഉപ്പും മുളകുമിലൂടെയാണ് ഈ അഭിനേത്രി പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. തന്റേതായ അഭിനയ ശൈലിയുമായി മുന്നേറുകയാണ് ഈ അഭിനേത്രി. അടുത്തിടെ അമേരിക്കയില്‍ നാഫാ അവാര്‍ഡ് സ്വീകരിക്കാന്‍ പോയതുമായി ബന്ധപ്പെട്ട് സംവിധായകന്‍ പക തീര്‍ക്കുകയാണെന്നാണ് താരം പറഞ്ഞത്. ഉപ്പും മുളകും പരമ്പരയുടെ സംവിധായകനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് താരം ആഞ്ഞടിച്ചിട്ടുള്ളത്.

സെറ്റില്‍ മദ്യപിച്ചെത്തി മോശമായി പെരുമാറുകയും ആര്‍ടിസ്റ്റുകളോട് സഭ്യമല്ലാത്ത ഭാഷകളില്‍ ഇടപെടുകയും ചെയ്തിരുന്ന സംവിധായകന്റെ പീഡനം ഇനി സഹിക്കാനാവില്ലെന്നാണ് താരം പറഞ്ഞിട്ടുള്ളത്. മോശമായ സമീപനത്തില്‍ രൂക്ഷമായി പ്രതികരിച്ചപ്പോള്‍ മുതല്‍ താന്‍ അദ്ദേഹത്തിന്റെ കണ്ണിലെ കരടായിരുന്നുവെന്നും അവസരം കിട്ടിയപ്പോഴൊക്കെ അദ്ദേഹം പക പോക്കാറുണ്ടെന്നും താരം തുറന്നുപറഞ്ഞിരുന്നു. താരസംഘടനയായ എഎംഎംഎയും ആത്മയും ഈ വിഷയത്തില്‍ ഇടപെടുമെന്നും തനിക്ക് നീതി കിട്ടുമെന്നുമായിരുന്നു താരം പറഞ്ഞത്. അതിനിടയിലാണ് മമ്മൂട്ടി താരത്തെ വിളിച്ചുവെന്നുള്ള റിപ്പോട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടി വിളിച്ചിരുന്നുവെന്ന് താരം

മമ്മൂട്ടി വിളിച്ചിരുന്നുവെന്ന് താരം

കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു നിര്‍ണ്ണായക വെളിപ്പെടുത്തലുകളുമായി നിഷ സാരംഗ് പ്രേക്ഷകരെ ഞെട്ടിച്ചത്. ഉപ്പും മുളകും പരമ്പരയുടെ സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചായിരുന്നു താരം തുറന്നുപറഞ്ഞത്. മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറയുന്നതിനിടയില്‍ പലപ്പോഴും താരം വികാരധീനയായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അമ്മയുടെയും ആത്മയുടേയും പിന്തുണ

അമ്മയുടെയും ആത്മയുടേയും പിന്തുണ

താരങ്ങളുടെ ക്ഷേമത്തിനും സുഗമമായ പ്രവര്‍ത്തനത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനകളായ അമ്മയുെ ആത്മയും ഈ വിഷയത്തിലിടപെടുമെന്നും തനിക്ക് നീതി കിട്ടുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. താരത്തിന്റെ പ്രതീക്ഷ തെറ്റിയില്ല. അമ്മയും ആത്മയും ഈ വിഷയത്തില്‍ കൃത്യമായ പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്

ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്

മമ്മൂട്ടി ഉള്‍പ്പടെ അമ്മയിലേയും ആത്മയിലേയും പലരും തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും ചാനല്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നുവെന്നും താരം പറഞ്ഞതായി മാല പാര്‍വതിയും കുറിച്ചിട്ടുണ്ട്. നിഷ സാരംഗിനെ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്ന പാര്‍വതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും വിളിച്ചിരുന്നുവെന്നും ചര്‍ച്ചയ്ക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് നിഷയെന്നും അറിയിച്ചത്.

മാല പാര്‍വതിയുടെ പോസ്റ്റ്

നിഷയുമായി സംസാരിച്ചതിനെക്കുറിച്ച് മാല പാര്‍വതി കുറിച്ചത്, പോസ്റ്റ് കാണൂ.

സോഷ്യല്‍ മീഡിയയുടെ പിന്തുണ

സോഷ്യല്‍ മീഡിയയുടെ പിന്തുണ

ജനപ്രിയ ഹാസ്യ പരമ്പരകളിലൊന്നായ ഉപ്പും മുളകും പരിപാടിയില്‍ നിന്നും നിഷ പുറത്താവുമോയെന്ന തരത്തിലുള്ള സംശയമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. താരത്തിന്റെ തിരിച്ചുവരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. വിഷയത്തില്‍ മൗനം പാലിക്കാതെ കൃത്യമായി പ്രതികരിക്കണമെന്നും നിലപാട് വ്യക്തമാക്കണമെന്നുമാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്.

നേരത്തെയും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്

നേരത്തെയും മോശം പെരുമാറ്റം ഉണ്ടായിട്ടുണ്ട്

പരമ്പരയുടെ സംവിധായകനായ ഉണ്ണിക്കൃഷ്ണനില്‍ നിന്നും നേരത്തെയും മോശം അനുഭവമുണ്ടായിരുന്നുവെന്നും അതേക്കുറിച്ച് ശ്രീകണ്ഠന്‍ സാറിനോടും ഭാര്യയോടും ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹം താക്കീത് നല്‍കിയിരുന്നുവെന്നും താരം പറഞ്ഞിരുന്നു. അമേരിക്കയിലേക്ക് പറയാതെ പോയതിനുള്ള ശിക്ഷയെന്ന തരത്തിലാണ് അദ്ദേഹം ഇപ്പോള്‍ പരമ്പരയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തുന്നതെന്ന് പലരോടും പറഞ്ഞതിനെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നുവെന്നും നിഷ സാരംഗ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X