മമ്മൂക്കയെ നടനാക്കിയ ആളല്ലേ? മീനാക്ഷിയുടെ കല്യാണത്തിന് സാമ്പാര്‍ വിളമ്പാന്‍ മെഗാസ്റ്റാറോ?വീഡിയോ കാണൂ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് തട്ടീം മുട്ടീം. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത്വരുന്ന ഹാസ്യ പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അര്‍ജുനനും മോഹനവല്ലിയും മീനാക്ഷിയുമൊക്കെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയിരിക്കുകയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയുമായെത്തുന്ന പരിപാടിക്ക് ശക്തമായ പിന്തുണയാണ് ടെലിവിഷന്‍ പ്രേക്ഷകര്‍ നല്‍കുന്നത്. ഇതിന് പിന്നാലെയായാണ് ഈ പരിപാടി പരമ്പരയാക്കി മാറ്റിയത്. പരമ്പരയാക്കി മാറ്റിയപ്പോഴും പ്രേക്ഷകര്‍ ഈ പരിപാടിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. കെപിഎസി ലളിതയും മഞ്ജു പിള്ളയും ശാലു കുര്യമുമുള്‍പ്പടെ വന്‍താരനിരയാണ് പരമ്പരയില്‍ അണിനിരക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9 മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്.
അര്‍ജുനന്റെ കുടുംബത്തിലെ ആദ്യ പെണ്‍കൊടിയായ മീനാക്ഷിയുടെ വിവാഹം കെങ്കേമമാക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മരുമകള്‍ക്ക് സ്വര്‍ണ്ണം നല്‍കേണ്ടി വരുന്നത് എങ്ങനെ തടയുമെന്നാലോചിച്ച് നടക്കുകയാണ് അര്‍ജുനന്റെ സഹോദരിയായ കോകില. തറവാട്ടിലെത്തി വഴക്കുണ്ടാക്കിയെങ്കിലും അത് വിലപ്പോയില്ലായിരുന്നു. 5 പവനെങ്കിലും കോകില മകള്‍ക്ക് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു മോഹനവല്ലിയും പറഞ്ഞത്. പിശുക്കിന്റെ മൂര്‍ത്തീരൂപമായ കോകിലയെ സംബന്ധിച്ചിടത്തോളം വീട്ടുകാരെ പിണക്കി കല്യാണത്തില്‍ പങ്കെടുക്കാതിരിക്കുക എന്ന മാര്‍ഗം മാത്രമേ മുന്നിലുള്ളൂ. എന്നാല്‍ ആ പ്ലാന്‍ ചീറ്റിയതിന്റെ സങ്കടത്തിലാണ് കോകില ഇപ്പോള്‍.

മീനാക്ഷിയുടെ പ്രതിശ്രുത വരന്റെ വീട്ടുകാര്‍ കല്യാണം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നറിഞ്ഞതോടെയാണ് അര്‍ജുനന്റെ തലയ്ക്ക് തീ പീടിച്ചത്. താനും മോശക്കാരനല്ലെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് അര്‍ജുനന്‍. മമ്മൂട്ടിയെ നടനാക്കിയത് താനാണെന്നും മകളുടെ കല്യാണത്തിന് സാമ്പാര്‍ വിളമ്പുന്നത് അദ്ദേഹമായിരിക്കുമെന്നും കേട്ടതിന്റെ ഞെട്ടലിലാണ് വീട്ടുകാരും സുഹൃത്തുക്കളും. ശരിക്കും മമ്മൂട്ടിയും അര്‍ജുനനും തമ്മില്‍ സൗഹൃദത്തിലാണോ? മീനാക്ഷിയുടെ കല്യാണത്തിന് അദ്ദേഹം വരുമോ? വീഡിയോ കാണാം.


Click it and Unblock the Notifications











