ഷഫ്‌നയുടെ ഭര്‍ത്താവാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവ; സീരിയലില്‍ സജീവമായ താരദമ്പതിമാരുടെ വിശേഷങ്ങള്‍

ബാലതാരമായി അഭിനയിച്ച് തുടങ്ങി പിന്നീട് പ്ലസ് ടു എന്ന ചിത്രത്തിലൂടെ നായികയായി വെള്ളിത്തിരയിലെത്തിയ നടിയാണ് ഷഫ്‌ന. കഥ പറയുമ്പോള്‍, ആഗതന്‍, എന്നിങ്ങനെയുള്ള സിനിമകളില്‍ ചെറുതും വലുതമായ നിരവധി കഥാപാത്രങ്ങളെ ഷഫ്‌ന അവതരിപ്പിച്ചിട്ടുണ്ട്. സിനിമയ്‌ക്കൊപ്പം മിനിസ്‌ക്രീനിലും സജീവമായ ഷഫ്‌നയുടെ ചില വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.

സിനിമയ്ക്കുള്ളില്‍ ഭാവന, രമ്യ നമ്പീശന്‍ അടക്കമുള്ള നടിമാരുമായി അടുത്ത സൗഹൃദം പുലര്‍ത്താറുള്ള ഷഫ്‌ന തന്റെ വിശേഷങ്ങള്‍ പലപ്പോഴായി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. നടിയുടെ ഭര്‍ത്താവും അഭിനയ മേഖലയില്‍ സജീവമാണെന്നുള്ളതാണ് മറ്റൊരു കാര്യം. പ്ലസ് ടു എന്ന ചിത്രത്തിലൂടെ തന്നെ അഭിനയ രംഗത്തേക്ക് എത്തിയ സജിനാണ് ഷഫ്‌നയുടെ ഭര്‍ത്താവ്.

shafna-sajin

രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ ഇരുവരുടെയും വിവാഹം വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മകള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍. സജിന്‍ മുന്‍പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലേക്ക് ചുവടുവെപ്പ് നടത്തി എന്ന വിശേഷമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. വലിയ സ്വീകരണം തന്നെയാണ് താരത്തിനും തുടക്കത്തില്‍ തന്നെ ലഭിച്ചത്.

സ്വന്തനം എന്ന പരമ്പരയിലൂടെയായിരുന്നു സജിന്‍ മിനിസ്‌ക്രീനില്‍ അഭിനയിച്ച് തുടങ്ങിയത്. സീരിയലില്‍ ശിവ എന്ന കഥാപാത്രത്തിലെത്തിയ താരത്തിന് ടെലിവിഷന്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പിന്തുണ നേടിയെടുക്കാന്‍ കഴിഞ്ഞിരിക്കുകയാണ്. സീരിയലിൽ അഭിനയിച്ച് തുടങ്ങിയപ്പോഴും ഷഫ്നയുടെ ഭർത്താവാണെന്നുള്ള കാര്യം അധികം പേർക്കും അറിയില്ലായിരുന്നു. അടുത്തിടെയാണ് എല്ലാവരും ഇക്കാര്യം അറിഞ്ഞത്.

shafna-sajin

2013 ലായിരുന്നു ഷഫ്‌നയും സജിനും തമ്മില്‍ വിവാഹിതരാവുന്നത്. ഇശാല്‍ ജഹാന്‍ എന്ന പേരില്‍ ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്ന് ഉറപ്പായതോടെ ഇരുവരും രഹസ്യമായിട്ടായിരുന്നു വിവാഹം കഴിച്ചത്. പരസ്പരം പിരിയാന്‍ വയ്യ എന്നു തോന്നിയപ്പോള്‍ കല്യാണം കഴിക്കാന്‍ തീരുമാനിക്കുക ആയിരുന്നു. വീട്ടുകാരുടെ പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങിയിട്ട് കുറച്ചു കാലമേ ആയിട്ടുളളൂ എന്നും നേരത്തെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ഒരു അഭിമുഖത്തിനിടെ മറുപടിയായി ഷഫ്‌ന പറഞ്ഞിരുന്നു.

More from Filmibeat

Read more about: shafna ഷഫ്‌ന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X