എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്ത് പിടിക്കാനാണ് ആഗ്രഹം; ഭര്‍ത്താവിനെ കുറിച്ച് നടി ഷഫ്‌ന
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് നായികയായി ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് നടി ഷഫ്‌ന. പ്ലസ് ടു എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം നടത്തിയ നടി പിന്നീട് കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
സിനിമകളില്‍ നിന്നും മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്‌നയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ വീണ്ടും പ്രചരിക്കുന്നത്. ഷഫ്‌നയെ പോലെ ഭര്‍ത്താവ് സജിനും അഭിനയരംഗത്തേക്ക് പ്രവേശിച്ചിരുന്നു. അടുത്തിടെയാണ് സജിന്‍ ഷഫ്‌നയുടെ ഭര്‍ത്താവാണെന്നുള്ള സത്യം പുറലോകം അറിയുന്നതും.

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഷഫ്ന പങ്കുവെച്ച പുതിയൊരു ചിത്രമാണ് വൈറല്‍ ആകുന്നത്. ഭര്‍ത്താവായ സജിന്റെ കൈയും പിടിച്ചു കടല്‍ തീരത്തു നില്‍ക്കുന്ന ചിത്രമായിരുന്നു. ഇതിന് താഴെ മനോഹരമായൊരു ക്യാപ്ഷനും ഷഫ്ന പങ്കിട്ടു. 'എന്റെ അവസാന ശ്വാസം വരെ നിന്റെ കൈകള്‍ ചേര്‍ത്തു പിടിക്കാനാണ് ആഗ്രഹം, എന്നും എന്നെന്നും എന്റെ ലവ്', എന്നാണ് ചിത്രത്തിന് താഴെ നടി കുറിച്ചത്.
ഷഫ്‌നയും സജിനും എല്ലാ കാലത്തും ഇതുപോലെ സന്തുഷ്ടരായി ജീവിക്കണമെന്നാണ് ചിത്രത്തിന് താഴെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കമുള്ളവര്‍ പറയുന്നത്. സിനിമയ്ക്കുള്ളില്‍ ഭാവന, രമ്യ നമ്പീശന്‍ അടക്കമുള്ള നടിമാരുമായി അടുത്ത സൗഹൃദം പുലര്‍ത്താറുള്ള ഷഫ്നയ്ക്ക് ബിഗ് സ്‌ക്രീനില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

ഷഫ്‌നയുടെയും സജിന്റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരായതിനാല്‍ ഇരുവരുടെയും വിവാഹം വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. നേരത്തെ ചില എതിര്‍പ്പുകള്‍ നേരിട്ടേണ്ടെങ്കിലും ഇപ്പോള്‍ മകള്‍ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരദമ്പതിമാര്‍. സജിന്‍ മുന്‍പ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മിനിസ്‌ക്രീനിലേക്ക് ചുവടുവെപ്പ് നടത്തിയത് അടുത്തിടെയാണ്.
സ്വന്തനം എന്ന പരമ്പരയിലൂടെയായിരുന്നു സജിന്‍ മിനിസ്‌ക്രീനില്‍ അഭിനയിച്ച് തുടങ്ങിയത്. സീരിയലില്‍ ശിവ എന്ന കഥാപാത്രത്തിലെത്തിയ സജിന് ടെലിവിഷന്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പിന്തുണ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. സജിന്‍ സീരിയലില്‍ അഭിനയിച്ച് തുടങ്ങിയപ്പോഴും ഷഫ്‌നയുടെ ഭര്‍ത്താവാണെന്നുള്ള കാര്യം അധികം പേര്‍ക്കും അറിയില്ലായിരുന്നു. എന്നാലിപ്പോള്‍ താരദമ്പതിമാര്‍ ശ്രദ്ധേയരാവുകയാണ്.


Click it and Unblock the Notifications











