മമ്മൂട്ടിയുടെ അന്നത്തെ പേര് സജിൻ!! പേര് മാറ്റത്തിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞതിങ്ങനെ

മമ്മൂട്ടി പേര് ശരിയല്ല എന്ന് പറഞ്ഞ് പേര് മാറ്റിയിരുന്നു

സിനിമ താരങ്ങൾ തങ്ങളുടെ പേര് മാറുന്നത് പുതിയ സംഭവമല്ല. സിനിമയിലാണ് ഇത്തരത്തിലുള്ള പേരുമാറ്റങ്ങൾ സർവ്വസാധാരണമാണ് . ഒരു പേരിൽ ഒന്നികൂടുതൽ ആളുകൾ കാണുക കൂടാതെ പേര് ഭാഗ്യം തുണക്കുന്നു എന്നീ വിശ്വാസങ്ങൾ കൊണ്ടാണ് പേര് മാറ്റാൻ താരങ്ങൾ തയ്യാറാകുന്നത്. ഇപ്പോഴിത ഒരു പേര് മാറ്റത്തിന്റെ കഥ തുറന്നു പറയുകയാണ് സംവിധായകൻ ലാൽ ജോസ്. അതും ഒരു സൂപ്പർ താരത്തിന്റെ പേര് മാറ്റൽ കഥ.

lal jose

റിയാലിറ്റി ഷോയായ നായിക നായകന്റെ വേദിയിലൂടെയാണ് ആ പേരുമാറ്റൽ കഥ പുറം ലോകത്തെ അറിയിച്ചത്. മെഗസ്റ്റാർ മമ്മൂട്ടിയുടം പേര് മാറ്റി കാര്യമാണ് ലാൽ ജോസ് പറഞ്ഞത്. അദ്ദേഹം സിനിമയിൽ വന്ന ആദ്യകാലത്ത് പേര് ശരിയല്ല എന്ന് അത് മാറ്റിയിരുന്നു. വിശ്വംഭരൻ സാറിന്റെ സ്ഫോടനം എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയുടെ പേര് സജിൻ എന്ന് ആക്കിമാറ്റിയത്. സിനിമയിൽ സജിൻ എന്ന പേരിന്റെ ബ്രാക്കറ്റിൽ മമ്മൂട്ടി എന്ന് എഴുതിയിരുന്നു. എന്നാൽ ആളുകൾ ശ്രദ്ധിച്ചത് മമ്മൂട്ടി എന്ന പേരിനെ ആയിരുന്നു. എല്ലാവരും അങ്ങനെ വിളിച്ചു. ഇപ്പോൾ മമ്മൂട്ടി എന്നത് മനോഹരമായ പേര് ആയി മാറി.

താൻ പേരിൽ വിശ്വസിക്കുന്ന ആളാണെന്നും ലാൽ ജോസ് പറ‍ഞ്ഞു. തന്റെ പേര് തനിയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. കാരണം ഈ പേരിൽ ഒരാൾ മാത്രമേയുള്ളൂ. എന്റെ പേര് പറഞ്ഞാൽ ആളുകൾ തന്നെ അറിയുമെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് ആയിരുന്ന കാലത്ത് കമലിന്റെ അസിസ്റ്റന്റായിരുന്ന ലാൽ ജോസിനെ എല്ലാവരും അറിയും. കൂടാതെ നടിമാരാണ് കൂടുതൽ പേര് മാറ്റം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മത്സരാർഥിയായ അൻ സലീം തന്റെ പേര് മാറ്റിയതായിരുന്നു. അനുശ്രീ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് പേര് പറയാൻ ബുദ്ധിമുട്ടായി വന്നപ്പോൾ ഉപ്പ തന്നെ പേര് മാറ്റാൻ പറയുകയായിരുന്നു. അങ്ങനെയാണ് അനുശ്രീയുടെ ആദ്യ അക്ഷരങ്ങൾ കടമെടുത്ത ആൻ സലീം എന്ന് ഇട്ടത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X