twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീടു വയ്ക്കുന്നതും കാർ വാങ്ങുന്നതുമെല്ലാം ആ വരുമാനത്തിൽ നിന്ന്, ഭാഗ്യത്തെ കുറിച്ച് സ്വാസിക വിജയ്

    |

    മിനിസ്ക്രീൻ ബിഗ് സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക വിജയ്. സ്വന്തം പേരിനെക്കാളും സീത എന്ന പേരിലാണ് നടി പ്രേക്ഷകരുടെ ഇടിൽ ശ്രദ്ധേയ.. സിനിമയിലൂടെയാണ് നടി അഭിനയരംഗത്ത് എത്തിയതെങ്കിലും നടിക്ക് ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. തമിഴ് സിനിമയിലൂടെയായിരുന്നു സ്വാസികയുടെ സിനിമാ പ്രവേശനം. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ സമയത്തായിരുന്നു നടിയ്ക്ക് തമിഴ് സിനിമയിലേയക്കുള്ള നായിക ക്ഷണം ലഭിച്ചത്. എന്നാൽ ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. മൂന്ന് സിനിമകൾ തമിഴിൽ ചെയ്തിരുന്നുവെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് താരം വീണ്ടും മലയാളത്തിൽ തിരികെ എത്തുകയായിരുന്നു.

    അഭിനേത്രി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് സ്വാസിക. എന്നാൽ തുടക്കം സമയത്ത് ചെറിയ റോളുകളിലാണ് നടി പ്രത്യക്ഷപ്പെട്ടത് . തുടർന്ന് മിനിസ്ക്രീനിലും സ്റ്റേജ് ഷോകളിലും താരം എത്തുകയായിരുന്നു. ടെലിവിഷനിൽ എത്തിയതോടെയാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. സീരിയൽ നൽകിയ സൗഭാഗ്യത്തെ കുറിച്ച് നടി വെളിപ്പെടുത്തുകയാണ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    സിനിമയിൽ എത്തിയത്

    പത്താം ക്ലാസ് പരീക്ഷ കഴി‍‍‍‍ഞ്ഞ സമയത്താണ് തമിഴ് സിനിമയിലേക്ക് നായികയായി ക്ഷണം ലഭിക്കുന്നത്. ഒരുപാട് സ്വപ്നങ്ങളും കൊണ്ടാണ് അന്ന് ട്രെയ്ൻ കയറിയത്. എന്നാൽ ചെയ്ത സിനിമകളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. സിനിമയുടെ യഥാർഥ ലോകം അവിടെ വച്ചാണ് തുടങ്ങുന്നത്. എന്നെപ്പോലെ തന്നെ സിനിമാ മോഹങ്ങളുമായി അവിടേക്കെത്തുന്നത് ആയിരക്കണക്കിനാളുകളാണ് എന്നു മനസ്സിലാക്കിയതോടെ പതിയെ നാട്ടിലേക്ക് തിരിച്ചു. ഇവിടെയും ചെറിയ റോളുകളായിരുന്നു. അങ്ങനെയാണ് സീരിയയിലേക്ക് എത്തുന്നത്.

      സീരിയൽ കൊണ്ടു വന്ന ഭാഗ്യം

    ഫ്ലവേഴ്സ് ടിവി സംപ്രേക്ഷക്ഷണം ചെയ്ത സീത എന്ന പരമ്പര നടിയുടെ കരിയറിൽ വലിയ മാറ്റം സൃഷ്ടിക്കുകയായിരുന്നു. സീരിയൽ നൽകിയ ഭാഗ്യത്തെ കുറിച്ചും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. സീരിയലിൽ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് ഞാൻ വീടു വയ്ക്കുന്നതും കാർ വാങ്ങുന്നതുമെല്ലാം. ഞാൻ ഇന്ന് എന്താണോ, അതിനു സീരിയലുകൾ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. എന്നെ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയതുപോലും സീരിയലുകളിലൂടെയായിരുന്നു- നടി പറഞ്ഞു

     വിഷാദത്തിലേയ്ക്ക്

    വിഷാദ നാളുകളെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.സിനിമകളും അധികം ലഭിക്കാതെ വന്നപ്പോൾ വിഷാദത്തിലേക്കു വീണുപോയിരുന്നു.അഭിനയം എന്റെ സ്വപ്നമാണെന്നും ആ തീരുമാനത്തിൽ ഉറച്ചു നിന്നത് തെറ്റാണെന്നും ഒരിക്കൽ പോലും തോന്നിയിട്ടില്ല. പക്ഷേ, കഥാപാത്രങ്ങളും സിനിമകളും അധികം ലഭിക്കാതെ വന്നപ്പോൾ വിഷാദത്തിലേക്കു വീണുപോയിട്ടുണ്ട്. അപ്പോഴെല്ലാം എന്നെ സഹായിച്ചിരുന്നത് സിനിമ എന്ന പ്രതീക്ഷയായിരുന്നു. ഒപ്പം നൃത്തവും സ്റ്റേജ് ഷോകളും.

    Recommended Video

    50th Kerala State Film Awards: Winners list | FilmiBeat Malayalam
    വാസന്തിയിലേയ്ക്ക്

    ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ സഹനടിക്കുള്ള പുരസ്കാരം സംസ്വികയാക്കായിരുന്നു. വാസന്തി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നടിക്ക പുരസ്കാരം ലഭിച്ചത്. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച പുരസ്കാരമായിരുന്നു ഇതെന്നാണ് സ്വാസിക പറയുന്നത്. അവസാന റൗണ്ടിൽ പരിഗണിച്ച സിനിമകളുടെ കൂട്ടത്തിൽ വാസന്തിയുടെ പേരോ എന്റെ പേരോ കേട്ടിരുന്നില്ല. അതുകൊണ്ടു തന്നെ പുരസ്കാരം ലഭിക്കുമെന്നും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ സിനിമയുടെ പേര് അനൗൺസ് ചെയ്തപ്പോൾ തന്നെ വലിയ സന്തോഷമായിരുന്നു. ഇരട്ടി മധുരം എന്നു പറയുന്നതുപോലെയാണ് മികച്ച സ്വഭാവ നടിക്കുള്ള അവാർഡ് ഉണ്ടെന്നു കേട്ടപ്പോൾ തോന്നിയത്.

    Read more about: swasika സ്വാസിക
    English summary
    Mammootty's Costar Swasika Vijay About Her Miniscreen Career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X