മമ്മൂട്ടിയുടെ മറുപടി കണ്ണുനനയിപ്പിച്ചു! അമുദവനെ മനോഹരമാക്കിയതിന് പിന്നിലെ സീക്രട്ട് പരസ്യമായി! കാണൂ!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രമാണ് പേരന്‍പ്. റാം സംവിധാനം ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അമുദവനെന്ന കഥാപാത്രമായി മമ്മൂട്ടി ശരിക്കും ജീവിക്കുകയായിരുന്നു. റിലീസിന് മുന്‍പേ തന്നെ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. റോട്ടര്‍ഡാം ചലച്ചിത്രമേളയുള്‍പ്പടെ നിരവധി മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സെറിബ്രല്‍ പാള്‍സി ബാധിച്ച പാപ്പയും അവളുടെ അച്ഛനായ അമുദവനും തമ്മിലുള്ള ബന്ധത്തെ പ്രകൃതിയോട് ഇണക്കിച്ചേര്‍ത്ത് അവതരിപ്പിക്കുകയായിരുന്നു സംവിധായകന്‍. മാസ്സ് മാത്രമല്ല ക്ലാസ് കഥാപാത്രങ്ങളും ഈ കൈകകളില്‍ സുരക്ഷിതമാണെന്ന് മമ്മൂട്ടി ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു.
അമുദവനെക്കുറിച്ച് വാചാലനായി ആരാധകരും സിനിമാപ്രവര്‍ത്തകരുമൊക്കെ എത്തിയിരുന്നു. അതിനിടയിലാണ് മമ്മൂട്ടിയോട് ഈ കഥാപാത്രത്തെ എങ്ങനെയാണ് ഇത്രയും മനോഹരമാക്കി അവതരിപ്പിച്ചതെന്ന ചോദ്യവുമായി ഗോപിനാഥ് മുതുകാട് എത്തിയത്. ഏഷ്യാനെറ്റ് അവാര്‍ഡ് വേദിയില്‍ വെച്ചായിരുന്നു ഇതേക്കുറിച്ച് ചോദിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ഈ പരിപാടി ചാനലില്‍ സംപ്രേഷണം ചെയ്തത്. തന്റെ കുട്ടികള്‍ക്കാണ് ഇങ്ങനെ സംഭവിച്ചതെന്ന് കരുതിയാണ് താന്‍ ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് മറുപടിയായിരുന്നു മമ്മൂട്ടി നല്‍കിയത്. മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സാധനയും വേദിയിലേക്ക് എത്തിയിരുന്നു.

ഭിന്നശേഷിക്കാരായ കുരുന്നുകളോട് സംസാരിക്കുകയും അവരെ ചേര്‍ത്തുനിര്‍ത്തുകയും അവരുടെ കലാപ്രകടനം ആസ്വദിച്ചും മമ്മൂട്ടി അവര്‍ക്കൊപ്പമുണ്ടായിരുന്നു. കണ്ണ് നനയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവുമായാണ് കുട്ടികള്‍ എത്തിയത്. അഭിനേതാവിനും അപ്പുറത്ത് നല്ലൊരു മനുഷ്യനാണ് താനെന്ന് മമ്മൂട്ടി വ്യക്തമാക്കിയ സന്ദര്‍ഭം കൂടിയായിരുന്നു ഇത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, ത്രിഷ, ടൊവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ പ്രമുഖരെല്ലാം സദസ്സിലുണ്ടായിരുന്നു.


Click it and Unblock the Notifications











