മമ്മൂട്ടിയും സംഘവുമൊരുക്കുന്ന നിറക്കാഴ്ച! മെഗാസ്റ്റാറിന്റെ ഓണം നൈറ്റ് ഇത്തവണ സിംഗപ്പൂരില്‍!
മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളാണ് മമ്മൂട്ടി. അമ്പരപ്പിക്കുന്ന ഭാവപ്രകടനങ്ങളുമായാണ് ഈ താരം എത്താറുള്ളത്. നാല് പതിറ്റാണ്ട് നീണ്ടുനില്‍ക്കുന്ന സിനിമാജീവിതത്തിനിടയില്‍ വൈവിധ്യമാര്‍ന്ന നിരവധി സിനിമകളിലാണ് അദ്ദേഹം വേഷമിട്ടത്. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഇതിനകം തന്നെ അദ്ദേഹം തെളിയിച്ചിരുന്നു. നവാഗതരായാലും പരിചയസമ്പന്നരായാലും അവരുടെ സിനിമ സ്വീകരിക്കാറുണ്ട് അദ്ദേഹം.
ഓണത്തിനും പെരുന്നാളിനുമൊക്കെ അദ്ദേഹത്തിന്റെ സിനിമകള്‍ റിലീസിനെത്താറുമുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ അദ്ദേഹം ടെലിവിഷനിലൂടെ ഗംഭീരവിരുന്നുമായാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത് ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന മാമാങ്കം, അജയ് വാസുദേവിന്‍രെ ഷൈലോക്ക് തുടങ്ങിയ സിനിമകളിലാണ് അദ്ദേഹം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം തുടക്കം മുതലേ തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണ്.
ചാവേറിന്‍രെ വേഷത്തിലുള്ള മെഗാസ്റ്റാറിന്‍രെ പോസ്റ്ററും ഇതിനകം തന്നെ തരംഗമായി മാറിയിരുന്നു. രമേഷ് പിഷാരടിയുടെ ഗാനഗന്ധര്‍വനാണ് ഇതിനകം തന്നെ പൂര്‍ത്തിയായ മമ്മൂട്ടി സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ഓണത്തിന് ഈ സിനിമയില്ലെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മിനിസ്‌ക്രീനിലൂടെ ആരാധകര്‍ക്ക് വിരുന്നൊരുക്കിയാണ് മമ്മൂട്ടി എത്തുന്നത്.

ഓണത്തിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് തിയേറ്ററുകള്‍. ഇത്തവണ ആരായിരിക്കും ഓണം ബോക്‌സോഫീസ് നേടുന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും സിനിമകളുമായെത്തുന്ന കാഴ്ചയാണ് ഇത്തവണത്തേത്. മോഹന്‍ലാല്‍, നിവിന്‍ പോളി, പൃഥ്വിരാജ്, രജീഷ വിജയന്‍ തുടങ്ങിയവരുടെ സിനിമകള്‍ ഓണത്തിനുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബിഗ് സ്‌ക്രീനിലെ ഓണത്തെക്കുറിച്ച് മാത്രമല്ല മിനിസ്‌ക്രീനിലെ കാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. ഗംഭീര വിരുന്നുമായാണ് മെഗാസ്റ്റാര്‍ ്‌പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

ആഗസ്റ്റ് 24നായിരുന്നു മമ്മൂട്ടിയും സംഘവും സിംഗപ്പൂരിലേക്ക് പോയത്. ഓണപ്പരിപാടിക്ക് വേണ്ടിയായിരുന്നു അദ്ദേഹം പോയത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഷൈലോക്ക് ലുക്കുമായാണ് അദ്ദേഹം എത്തിയത്. രമേഷ് പിഷാരടിയുള്‍പ്പടെയുള്ള സംഘം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഏഷ്യാനെറ്റിലാണ് സിംഗപ്പൂര്‍ ഓണം നൈറ്റ് സംപ്രേഷണം ചെയ്യുന്നത്.

മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായ മധുരരാജ ഇത്തവണത്തെ ഓണത്തിന് മിനിസ്‌ക്രീനില്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമായെത്തിയ ചിത്രത്തെ കുടുംബ പ്രേക്ഷകരും കുട്ടികളും ഒരുപോലെ സ്വീകരിച്ചിരുന്നു. വൈശാഖ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് നെല്‍സണ്‍ ഐപ്പായിരുന്നു. മൂന്നാം ഭാഗത്തിന്റെ സകല സാധ്യതകളും ബാക്കിനിര്‍ത്തിയായിരുന്നു സിനിമ അവസാനിച്ചത്. മിനിസ്റ്റര്‍ രാജയും സംഘവും എന്നാണ് എത്തുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം.

സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളില്‍ സജീവമായി പങ്കെടുക്കാറുണ്ട് മമ്മൂട്ടി. സ്‌കിറ്റുകളിലും ഡാന്‍സിലുമൊക്കെ അദ്ദേഹം പങ്കെടുക്കാറുണ്ട്. യുവതലമുറയ്ക്ക് പ്രചോദനമാവുന്നതിന് വേണ്ടിയാണ് ഡാന്‍സ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത്തവണ വേദിയിലെത്തിയ അദ്ദേഹത്തോട് പാടുമോയെന്ന ചോദ്യമായിരുന്നു രമേഷ് പിഷാരടി ചോദിച്ചത്.

ഇക്ക പാടുമോയെന്നാണ് ഇവര് ചോദിക്കുന്നതെന്ന് പറഞ്ഞ് നീങ്ങി നില്‍ക്കുകയായിരുന്നു പിഷാരടി. പാട്ട് പാടാനറിയില്ലെന്നേയുള്ളൂ, ഞാന്‍ പാട്ട് പാടാറില്ലെന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശാന്തമീ രാത്രിയില്‍ എന്ന ഗാനം പാടുമ്പോള്‍ അദ്ദേഹം ചുവടുവെക്കാനും ശ്രമിച്ചിരുന്നു. ജീന്‍സും ടീ ഷര്‍ട്ടുമൊക്കെയായി പുത്തന്‍ ലുക്കിലായിരുന്നു അദ്ദേഹം.

രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വനാണ് ഇനി തിയേറ്ററുകളിലേക്കെത്തുന്ന അടുത്ത മെഗാസ്റ്റാര്‍ സിനിമ. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി എത്തുന്നത്. അദ്ദേഹത്തിനായി യേശുദാസ് പാടുന്നുണ്ടോയെന്ന് നേരത്തെ ആരാധകര്‍ ചോദിച്ചിരുന്നു. പേരിനെ അന്വര്‍ത്ഥമാക്കുന്നത് പോലെ തന്നെ അദ്ദേഹത്തിന്‍രെ ഗാനമുണ്ടാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മമ്മൂട്ടിയുടെയും സംഘത്തിന്‍റെയും ഓണം നൈറ്റിന്‍റെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിംഗപ്പൂരിനെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ വരവായിരുന്നു അദ്ദേഹത്തിന്‍റേത്. പരിപാടിയുടെ പ്രമോ വീഡിയോ കാണാം.


Click it and Unblock the Notifications











