അച്ഛനെ വായിച്ച് കേൾപ്പിക്കാൻ കഴിയാതിരുന്ന കഥയുമായി ഗായത്രി അരുൺ! ആ വിയോഗം നൊമ്പരമായി...
ഏഷ്യാനെറ്റ് സംപ്രേക്ഷക്ഷണം ചെയ്ത പരസ്പരം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുൺ. മലയാളം സീരിയൽ രംഗത്ത് ഏറ്റവും കുടുതൽ ചർച്ചയായ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗായത്രി അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഒറ്റ കഥാപാത്രം കൊണ്ട് ഗായത്രിയ്ക്ക് ലഭിച്ചത്. സീരിയൽ അവസാനിച്ചിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ് പരസ്പരം എന്ന പരമ്പര പരസ്പരത്തിന് ശേഷം ഗായത്രി മിനിസ്ത്രീൻ പരമ്പരകളിൽ സജീവമായിരുന്നില്ല. സീരിയലിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഗായത്രി സജീവാണ്. കുടുംബ വിശേഷങ്ങളും ചിത്രവും പങ്കുവെച്ച് താരം എത്താറുണ്ട്. ഇവയെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുമുണ്ട്.

ഇപ്പോഴിത അച്ഛനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് ഗായത്രി. അച്ഛൻ പറഞ്ഞു തന്ന കഥകളെ കുറിച്ചായിരുന്നു ഗായത്രി കുറിച്ചിരിക്കുന്നത്. മകളുടെ അച്ചപ്പം കഥകൾ കേൾക്കാൻ ഇനി അച്ഛനില്ലെന്നുളള സങ്കടം നടിപങ്കുവെയ്ക്കുന്നു. അച്ഛനോടൊപ്പമുള്ള ചിത്രംപങ്കുവെച്ച് കൊണ്ടാണ് അച്ഛൻ പറഞ്ഞു തന്ന അച്ചപ്പം കഥകളെ കുറിച്ച് ഗായത്രി ആരംഭിക്കുന്നത്. നടിയുടെ കുറിപ്പ് ഇങ്ങനെ...
അച്ചപ്പം കഥകൾ '
ഒരു വാക്ക് :
അച്ഛൻ പോയിട്ട് ഒരു മാസം. അച്ചപ്പം കഥകൾ എഴുതി തുടങ്ങിയത് അച്ഛനെ ഒന്ന് കളിയാക്കണം എന്ന ഉദ്ദേശത്തോടെ തന്നെ ആയിരുന്നു, ആ കളിയാക്കൽ ഏറ്റവും രസിക്കുന്നത് അച്ഛൻ തന്നെ ആവും എന്ന ഉറപ്പോടെ. ആദ്യത്തെ കഥ വായിച്ച് ഒരു സുഹൃത്ത് പറഞ്ഞു ഒരു പത്തു കഥകൾ എഴുതൂ നമുക്ക് അത് ഒരു പുസ്തകമാക്കാം എന്ന്. ആദ്യം അത് തമാശയായി തോന്നിയെങ്കിലും അച്ഛനോട് പറഞ്ഞപ്പോ കിട്ടിയ മറുപടി, പത്തോ! ഒരു നൂറു കഥകൾ പറഞ്ഞുതരാം എന്നായിരുന്നു. അപ്പോൾത്തന്നെ വന്നു പഴയ ഒരു പ്രേമലേഖനം കഥ!
ആദ്യത്തെ രണ്ടു കഥകളിലും അച്ഛനെ കുറിച്ചുള്ള തമാശകൾ ആയിരുന്നു. അതൊക്കെ വായിച്ചു കേട്ടപ്പോ വല്യ പൊട്ടിച്ചിരികൾ ആയിരുന്നു അച്ഛന്റെ പ്രതികരണം. 'ഇങ്ങനെ ആയാൽ പത്തെണ്ണം ആകുമ്പോ എനിക്ക് പുറത്തിറങ്ങി നടക്കാൻ പറ്റൂല്ലല്ലോ ലേഖേ' എന്നൊരു ഗദ്ഗദവും. പക്ഷെ മൂന്നാമത്തെ കഥയായ് ഞാൻ എഴുതിയത് അച്ഛന്റെ ഒപ്പമുള്ള ഒരു ബാല്യകാല ഓർമയാണ്. അതിലെ ഓരോ വരികൾ എഴുതിയതും അത് വായിച്ച് കേൾക്കുമ്പോഴുള്ള അച്ഛന്റെ മുഖം മനസ്സിൽ കണ്ടുകൊണ്ടാണ്. അത് അച്ഛന് വായിച്ചു കൊടുക്കാൻ പോയത് അച്ഛൻ പോയതിന് മൂന്ന് ദിവസം മുന്നേയും. അന്ന് പക്ഷെ നിർഭാഗ്യവശാൽ അച്ഛനെ അത് വായിച്ച് കേൾപ്പിക്കാൻ കഴിഞ്ഞില്ല.
Recommended Video
ഇനി 'അച്ചപ്പം കഥകൾക്ക്' ഒരു തുടർച്ച ഉണ്ടാകുമോ എന്നറിയില്ല. അച്ഛനെ വായിച്ച് കേൾപ്പിക്കാൻ കഴിയാതിരുന്ന ആ കഥ, അല്ല ആ ഓർമ്മക്കുറിപ്പ് ഇവിടെ കുറിക്കുന്നു, വാക്കുകളോ അക്ഷരങ്ങളോ ആവശ്യമില്ലാത്ത ലോകത്തിരുന്നു അച്ചപ്പം വായിക്കും എന്ന ഉറപ്പോടെ..... ഗായത്രി കുറിച്ചു. കഥയുടെ ചിത്രവും ഗായത്രി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഗായത്രി അരുൺ ഇൻസ്റ്റഗ്രാം പോസ്റ്റ്


Click it and Unblock the Notifications