For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്റെ സീരിയലിലെ ആ രംഗം മകന്‍ കാണില്ല; നായകനെ കൈയില്‍ കിട്ടിയാല്‍ ശരിയാക്കി കളയുമെന്ന് നടി ടെസ്സ ജോസഫ്

  |

  മമ്മൂട്ടി നായകനായിട്ടെത്തിയ പട്ടാളം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ടെസ്സ ജോസഫ്. പട്ടാളത്തിന് ശേഷം ടെസ്സയെ എങ്ങും കണ്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നടി വീണ്ടും മലയാളത്തില്‍ സജീവമായി. തിരിച്ച് വരവ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന പരമ്പരയില്‍ അഭിനയിക്കാന്‍ ആയിരുന്നു. വീട്ടമ്മയായ അനുപമയുടെ വേഷം മനോഹരമായി തന്നെ അവതരിപ്പിക്കാന്‍ ടെസ്സയ്ക്ക് സാധിച്ചു. വളരെ കുറഞ്ഞ കാലയളവില്‍ ജനപ്രീതി നേടിയെടുക്കാനും ഇതിലൂടെ കഴിഞ്ഞു.

  പാർട്ടി വെയറിൽ നടി പ്രിയങ്ക അരുൾ മോഹൻ, അതീവ സുന്ദരിയായെന്ന് ആരാധകരും

  വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വിദേശത്തേക്ക് പോയത് കൊണ്ടാണ് അഭിനയത്തില്‍ നിന്നും ഇടവേള എടുക്കേണ്ടി വന്നതെന്നാണ് ടെസ്സ ഇപ്പോള്‍ ആരാധകരോട് പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അഭിനയ ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചും ടെസ്സ വിശദമാക്കുന്നത്.

  ഭര്‍ത്താവ് അനില്‍ അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റാണ്. രാഹുല്‍, റോഷന്‍ എന്നിങ്ങനെ രണ്ട് മക്കളാണ്. അവിടെയുള്ള സമയത്ത് ഭക്ഷണം തൊട്ട് വീട്ടിലെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്തിരുന്നത് ഞാനാണ്. പക്ഷേ ഇങ്ങനൊരു ഓഫര്‍ വന്നപ്പോള്‍ ഞാനാദ്യമേ പറഞ്ഞിരുന്നു. 'ഇതൊരു ദീര്‍ഘകാല പ്രോസസാണ്. നമ്മള്‍ ഏറ്റെടുത്താല്‍ പന്നെ പാതി വഴിയില്‍ നിര്‍ത്താന്‍ കഴിയില്ലെന്ന്. അദ്ദേഹം പറഞ്ഞത് ധൈര്യമായി ഏറ്റെടുക്കൂ എന്നാണ്. അതിലും വലിയ സപ്പോര്‍ട്ട് നല്‍കി എന്റെ ചെക്കന്മാരും കൂടെ നിന്നു.

  അമ്മ ധൈര്യമായി പോയിട്ട് വാ. ഇവിടെ ഞങ്ങള്‍ മാനേജ് ചെയ്‌തോളം എന്നാണ് അവരും പറഞ്ഞത്. പണ്ട് മുതലേ എന്റെ സിനിമകളൊക്കെ അവര്‍ കാണാറുണ്ട്. അമ്മ മികച്ച നടിയാണെന്നാണ് അവരുടെ അഭിപ്രായം. ഭര്‍ത്താവ് അനില്‍ ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന ആളാണ്. മലയാളം അത്ര പിടിയില്ല. ഞാന്‍ സീരിയലില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ സ്ഥിരമായി കൃത്യസമയത്ത് അത് കാണും. മൂത്തമോനും ആരാധകനാണ്. ഇളയ ആള്‍ക്ക് ആരെങ്കിലും വഴക്ക് പറയുന്നതും ഞാന്‍ കരയുന്നതും കാണുന്നത് ഭയങ്കര വിഷമമാണ്. ആദ്യത്തെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ സീരിയലിലെ നായകന്‍ കിരണ്‍ വഴക്ക് പറയുകയും ഞാന്‍ കരയുകയും ചെയ്യുന്ന സീനുകള്‍ വന്ന് തുടങ്ങി.

  അന്ന് മുതല്‍ അവന്‍ അത് കാണില്ല. 'എന്റെ മോന്റെ മുന്നിലൊന്നും പോയി പെടേണ്ട. എന്തിനാ എന്റെ അമ്മയെ വഴക്ക് പറഞ്ഞതെന്ന് ചോദിച്ച് അടിയും കുത്തുമൊക്കെ തന്നിരിക്കുമെന്ന് ഞാന്‍ കിരണിനോട് പറഞ്ഞിട്ടുണ്ട്. പണ്ട് മുതലേ അവതാരക ആവാനാണ് ഇഷ്ടമെന്ന കാര്യം കൂടി ടെസ സൂചിപ്പിച്ചിരിക്കുകയാണ്. സിനിമയോ സീരിയലോ ഒന്നും മനസില്‍ ഉണ്ടായിരുന്നില്ല. നന്നായി സംസാരിക്കാനാണ് ഏറ്റവും ഇഷ്ടം. മിണ്ടാനും കേള്‍ക്കാനുമൊക്കെ ഇപ്പോഴും കൂടെ ആരെങ്കിലും വേണം.

  ലാലേട്ടന്റെ മാസ്സ് ഡയലോഗുമായി എലോണ്‍ ടീസര്‍ പുറത്ത്‌

  2003 ലാണ് ടെസയുടെ ആദ്യ സിനിമ. ശേഷം വിവാഹം കഴിച്ചു. അതോടെ തിരക്കായി. അബുദാബിയില്‍ സെറ്റിലാവുകയും ചെയ്തു. 2016 ന് ശേഷം ചില സിനിമകള്‍ ചെയ്തു. ആകെ അഞ്ച് ചിത്രങ്ങളെ ലിസ്റ്റിലുള്ളു. മക്കള്‍ ചെറുതായിരിക്കുന്ന സമയത്ത് വന്ന കുറച്ച് പടങ്ങള്‍ വേണ്ടെന്ന് വച്ചിട്ടുണ്ട്. മക്കളെ വിട്ട് ഇത്രയും ദൂരം വന്ന് ജോലി ചെയ്യാന്‍ എന്ത് കൊണ്ടോ മനസ് അനുവദിച്ചില്ല. അവരെ പിരിഞ്ഞിരിക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ കുറച്ച് മുതിര്‍ന്നു. അവരുടെ കാര്യങ്ങള്‍ക്ക് പ്രാപ്തരായി. ഇനി നല്ലൊരു വേഷം വേണമെന്നാണ് മനസില്‍. എന്തിനാണ് ഇത്രയും നാളുകള്‍ക്ക് ശേഷം വന്ന് ഈ റോള്‍ ചെയ്തതെന്ന് പ്രേക്ഷകര്‍ക്ക് തോന്നാല്‍ പാടില്ലല്ലോ.

  നിങ്ങളുടെ ആദ്യ രാത്രി എങ്ങനെയായിരുന്നു; ആദ്യ കണ്മണിയെ കാത്തിരിക്കുന്ന സന്തോഷത്തെ കുറിച്ചും സൂര്യയും ഇഷാനും

  Read more about: actrss നടി
  English summary
  Mammootty's Pattalam Movie Actress Tessa Joseph Opens Up About Her Serial And Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X