മിനിസ്ക്രീനിൽ നിന്ന് മാറി നിൽക്കാനുള്ള കാരണം വെളിപ്പെടുത്തി മായ മൗഷ്മി

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മായ മൗഷ്മി. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾളിലൂടെ നടി മിനിസ്ക്രീനിൽ ചേക്കേറിയത്. സീരീയസ് കഥാപാത്രങ്ങൾ മാത്രമല്ല തന്നെ കൊണ്ട് കോമഡിയും വഴങ്ങുമെന്ന് മായ പകിട പകിട പമ്പരം എന്ന പരമ്പരയിലൂടെ തെളിയിച്ചു കൊടുക്കുകയായിരുന്നു. സീരിയൽ അവസാനിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും പകിട പകിട പമ്പരവും അതിലെ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. സീരിയലിൽ മാത്രമല്ല സിനിമകളിലും മായ തല കാണിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയം വിട്ട് നിൽക്കുകയാണ് താരം. ഇപ്പോഴിത ഇടവേളയെ കുറിച്ച് മംനസ് തുറക്കുകയാണ് നടി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Maya Moushmi

ജീവിതത്തിലെ പുതിയ അതിഥിക്കായി 24 മണിക്കൂർ മതിയാകാതെ വന്നു എന്നാണ്ഇടവേളയെ കുറിച്ച് താരം പറയുന്നത്. ജീവിതത്തിലെ പുതിയ അതിഥി എന്ന് പറയുമ്പോൾ, തന്റെ കൊച്ചു രാജകുമാരി നിഖിതാഷയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താനെന്നും നടി അഭിമുഖത്തിൽ പറയുന്നു. ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു, ഞാൻ. ലീവ് എന്ന് പറഞ്ഞാൽ, എനിക്ക് ഒരു മകൾ കൂടി ജനിച്ചു നിഖിതാഷ. അവൾ വലുതാകുന്നതിനുള്ള കാത്തിരിപ്പിലാണ് ഞാൻ. ഇപ്പോൾ അവൾക്ക് അഞ്ച് വയസ്സായി. മോൾ സ്‌കൂളിൽ പോയി തുടങ്ങി. ഇനിയിപ്പോൾ ഞാൻ അഭിനയത്തിലേക്ക് വരാൻ ഒരുക്കമാണ്. നല്ലൊരു ശക്തമായ കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ, അത് കിട്ടും എന്ന് തന്നെയാണ് പ്രതീക്ഷ", മായ പറയുന്നു.

സീരിയലുകൾ ഉടൻ ഏറ്റെടുക്കാൻ പറ്റില്ലെന്നും നടി പറയുന്നുണ്ട്. അവസരങ്ങൾ വരുന്നുണ്ടെങ്കിലും ഇപ്പോൾ, ഞാൻ ഇമ്പോർട്ടൻസ് നൽകുന്നത് മോൾക്കും കുടുംബത്തിനും വേണ്ടിയാണ്. അവൾ കുഞ്ഞല്ലേ.. അവൾ വലുതായ ശേഷം ആലോചിക്കാം. മാത്രമല്ല സീരിയലുകൾ രണ്ടു മൂന്നു വർഷമെങ്കിലും വേണ്ടിവരും. അത് മകളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ തടസ്സവുമാകും. അല്ലാതെ സീരിയലുകളോട് മുഖം തിരിക്കുന്നതല്ലെന്നും മായ പറഞ്ഞു. കൂടാതെ നല്ല സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നതിനെ കുറിച്ചും നടി പറയുന്നുണ്ട്.

വിപിനാണ് മായയുടെ ഭർത്താവ്. മകളെ കൂടാതെ അമൻ എന്നൊരു ഒരു മകൻ കൂടി നടിക്കുണ്ട്.. ബാബ കല്യാണി, രൗദ്രം തുടങ്ങിയ സിനിമകളില്‍ മായവേഷമിട്ട മായ 25 ൽ അധികം ചലച്ചിത്രങ്ങളിലും, നാൽപ്പതിൽ അധികം ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X