»   » നീ പെണ്ണാകൂ, നമുക്ക് കല്യാണം കഴിക്കാം; ആദ്യ പ്രണയത്തെ കുറിച്ച മമ്മൂട്ടിയുടെ ട്രാന്‍സ്ജെന്‍ഡര്‍ നായിക

നീ പെണ്ണാകൂ, നമുക്ക് കല്യാണം കഴിക്കാം; ആദ്യ പ്രണയത്തെ കുറിച്ച മമ്മൂട്ടിയുടെ ട്രാന്‍സ്ജെന്‍ഡര്‍ നായിക

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാ ലോകത്ത് ചില ചരിത്രമാറ്റമൊക്കെ സംഭവിയ്ക്കുകയാണ്. ഭിന്നലിംഗക്കാരെ മാറ്റി നിര്‍ത്തിയിരുന്ന കാലമൊക്കെ കഴിഞ്ഞു. മെഗാസ്റ്റാര്‍ മമ്മൂട്ടി അക്കൂട്ടത്തില്‍ ഒരാളെ തന്റെ നായികയായി ക്ഷണിച്ചു. അങ്ങനെ അഞ്ജലി അമീറ മമ്മൂട്ടിയുടെ നായികയായെത്തുന്നു.

ദിലീപിന്റെ സിനിമകാരണം അപമാനവും പരിഹാസവും സഹിച്ചു നാടുവിട്ട മമ്മൂട്ടിയുടെ പുതിയ നായിക

മമ്മൂട്ടി നായകനായി എത്തുന്ന പേരന്‍പ് എന്ന ചിത്രത്തിലാണ് അഞ്ജലി മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നത്. മമ്മൂട്ടിയാണ് തന്നെ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് എന്ന് ഏഷ്യനെറ്റ് പ്ലസിലെ റണ്‍ ബേബി റണ്‍ എന്ന ചാറ്റ്‌ഷോയില്‍ സംസാരിക്കവെ പറഞ്ഞു.

റണ്‍ ബേബി റണ്ണില്‍ അഞ്ജലി

ഏഷ്യനെറ്റ് പ്ലസില്‍ വരുന്ന ഞായറാഴ്ച സംപ്രേക്ഷണം ചെയ്യുന്ന റണ്‍ ബേബി റണ്ണിലെ പ്രത്യേക അതിഥി അഞ്ജലി അമീറാണ്. രഞ്ജിനി ഹരിദാസ് അവതാരികയായെത്തുന്ന പരിപാടിയില്‍ സിനിമ വിശേഷങ്ങളെ കുറിച്ചും ആദ്യ പ്രണയത്തെ കുറിച്ചുമൊക്കെ അഞ്ജലി സംസാരിക്കുന്നു..

മമ്മൂട്ടി നിര്‍ദ്ദേശിച്ചു

റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രത്തിലേക്ക് തന്നെ നിര്‍ദ്ദേശിച്ചത് മമ്മൂട്ടിയാണെന്ന് അഞ്ജലി പറയുന്നു. മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ തന്റെ പുതിയ നായികയെ പരിചയപ്പെടുത്തിയതും.

സ്‌കൂളിലെ പ്രണയം

സ്‌കൂളില്‍ വച്ച് തനിക്കുണ്ടായ പ്രണയത്തെ കുറിച്ചും അഞ്ജലി വെളിപ്പെടുത്തുകയുണ്ടായി. നീ പെണ്ണാകൂ.. നമുക്ക് വിവാഹം കഴിയ്ക്കാം.. ഒരുമിച്ച് ജീവിയ്ക്കാം എന്നൊക്കെ അന്ന് തന്നോട് അയാള്‍ പറഞ്ഞിരുന്നു എന്ന് നടി പറയുന്നു.

പ്രമോ കാണാം

അഞ്ജലി അതിഥിയായെത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ കാണാം. ഞായറാഴ്ച രാത്രി എട്ട് മണിയ്ക്ക് ഏഷ്യനെറ്റ് പ്ലസ് ചാനലില്‍ ഈ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും.

English summary
Mammootty's transgender heroine Anjali Ameer about love

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam