മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും! കുട്ടികുറുമ്പന്‍മാര്‍ക്കൊപ്പം പൊളിച്ചടുക്കാന്‍ മെഗാസ്റ്റാറും

By Midhun Raj

ഫ്‌ളവേഴ്‌സ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടികളിലൊന്നാണ് ടോപ് സിംഗര്‍. മികച്ച റേറ്റിംഗോടെ മുന്നേറികൊണ്ടിരിക്കുന്ന പരിപാടിയുടെ എല്ലാ എപ്പിസോഡുകള്‍ക്കായും ആകാംക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. തുടക്കംമുതലുളള സ്വീകാര്യത ഇപ്പോഴും നിലനിര്‍ത്തികൊണ്ടാണ് സംഗീത റിയാലിറ്റി ഷോ ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്നത്. കുരുന്ന് ഗായകരുടെ പാട്ടുകളും കുസൃതികളുമെല്ലാം ആണ് ടോപ് സിംഗറില്‍ പലപ്പോഴും മുഖ്യ ആകര്‍ഷണമായി മാറാറുളളത്.

അടുത്തിടെ ടോപ് സിംഗറില്‍

അടുത്തിടെ ടോപ് സിംഗറില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയായി എത്തിക്കൊണ്ടുളള പ്രത്യേക
പരിപാടി ശ്രദ്ധേയമായി മാറിയിരുന്നു. തന്റെ എറ്റവും പുതിയ ചിത്രമായ ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ റിലീസ് സമയത്തായിരുന്നു ടോപ് സിംഗറില്‍ പങ്കെടുക്കാന്‍ ലാലേട്ടന്‍ എത്തിയിരുന്നത്. തിരുവോണ ദിനത്തില്‍ സംപ്രേക്ഷണം ചെയ്ത ഈ പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

കുരുന്നുഗായകര്‍ക്കൊപ്പം വിശേഷങ്ങള്‍

കുരുന്നുഗായകര്‍ക്കൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ചും പാട്ടുപാടിയുമാണ് ടോപ് സിംഗറില്‍ മോഹന്‍ലാലും തിളങ്ങിയിരുന്നത്. മോഹന്‍ലാലിനൊപ്പം വിധികര്‍ത്താക്കളായി എംജി ശ്രീകുമാര്‍,അനുരാധ ശ്രീറാം. വിധു പ്രതാപ് തുടങ്ങിയവരും അന്ന് പ്രത്യേക പരിപാടിയില്‍ പങ്കെടുത്തിരുന്നു. മികച്ച റേറ്റിംഗാണ് അന്നത്തെ എപ്പിസോഡ് സ്വന്തമാക്കിയിരുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന് പിന്നാലെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ടോപ് സിംഗറില്‍ പങ്കെടുക്കാനായി എത്തുകയാണ്.

ഗാനഗന്ധര്‍വ്വന്റെ റിലീസിനോടനുബന്ധിച്ചാണ്

തന്റെ എറ്റവും പുതിയ ചിത്രമായ ഗാനഗന്ധര്‍വ്വന്റെ റിലീസിനോടനുബന്ധിച്ചാണ് മമ്മൂക്കയും ടോപ് സിംഗേഴ്‌സിനൊപ്പം എത്തുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ടോപ് സിംഗറിലെ മല്‍സരാര്‍ത്ഥിക്കള്‍ക്കൊപ്പം അവതാരക മീനാക്ഷിയും മമ്മൂക്കയ്‌ക്കൊപ്പം എത്തുന്നുണ്ട്. വീഡിയോയില്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാള്‍ കൊച്ചി പഴയ കൊച്ചിയല്ല അങ്കിളേ എന്ന് മമ്മൂക്കയോട് പറയുന്നതും കാണിക്കുന്നുണ്ട്.

ടോപ് സിംഗറിന്റെതായി

ടോപ് സിംഗറിന്റെതായി പുറത്തിറങ്ങിയ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മെഗാസ്റ്റാറിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ഗാനഗന്ധര്‍വ്വന്‍ എപ്രില്‍ അവസാന വാരമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലറും ടീസറുമെല്ലാം നേരത്തെ തരംഗമായി മാറിയിരുന്നു.

ഗാനമേള വേദികളിലൂടെ

ഗാനമേള വേദികളിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്ന കലാസദന്‍ ഉല്ലാസായിട്ടാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന ആദ്യ ചിത്രത്തിന് ശേഷമാണ് രണ്ടാമത്തെ സിനിമയുമായി രമേഷ് പിഷാരടി എത്തുന്നത്. മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങളെല്ലാം തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഗാനഗന്ധര്‍വ്വന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X