twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയുടെ സ്ത്രീധനം കൊണ്ട് കെട്ടുന്നതിലും ഭേദം കെട്ടാതെ ഇരിക്കുന്നതല്ലേ; വിവാഹത്തെ കുറിച്ച് മാമുക്കോയ

    Array

    |

    മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരനായ നടനാണ് മാമുക്കോയ. ഹാസ്യ കഥാപാത്രങ്ങളിലൂടെ വര്‍ഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കാറുള്ള താരം തഗ് ഡയലോഗുകള്‍ പറഞ്ഞ് ഇപ്പോഴും ട്രോളന്മാര്‍ക്കിടയില്‍ സജീവമാണ്. അഭിനയ ജീവിതത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ള താരം കുടുംബത്തെ കുറിച്ച് കാര്യമായി വ്യക്തമാക്കിയിട്ടില്ല. ഭാര്യ സുഹറയ്ക്കും നാല് മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം സന്തുഷ്ടനായി കഴിയുകയാണ് താരം.

    എന്നാല്‍ സുഹറയെ വിവാഹം കഴിക്കാന്‍ പോയ കാലത്തെ ഓര്‍മ്മകള്‍ താരമിപ്പോള്‍ പങ്കുവെക്കുകയാണ്. കൈരളിയ്ക്ക് നല്‍കിയ പഴയൊരു അഭിമുഖത്തിന്റെ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്ത് നടത്തിയ വിവാഹം ആണെങ്കിലും ഗാനമേള ഒക്കെ ഉണ്ടായിരുന്ന കിടിലന്‍ വിവാഹമാണെന്നാണ് മാമുക്കോയ പറയുന്നത്. വിശദമായി വായിക്കാം...

    ഭാര്യയുടെ വീടും അടുത്ത് തന്നെയാണ്

    തന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിന് മരക്കച്ചവടമായിരുന്നു. വൈകുന്നേരമായാല്‍ എല്ലാവരും ഈവനിംഗ് ആര്‍ട്സ് ക്ലബില്‍ വന്നിരിക്കാറുണ്ട്. എസ് കെ പൊറ്റക്കാട്, ബാബുരാജ് ഇവരെല്ലാം ഒന്നിച്ചു കൂടും. ഭാര്യയുടെ പിതാവ് മരിച്ച് 8 വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. ഞാന്‍ പെട്ടുപോയി എന്ന് ഇപ്പോഴും ഭാര്യ പരാതി പറയാറുണ്ടെന്ന് മാമുക്കോയ പറയുന്നു. എന്നാല്‍ അതൊക്കെ കേട്ട് കേട്ട് തഴമ്പിച്ചതിനാല്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല.

    തേപ്പ് എന്ന വാക്കാണ് സഹിക്കാൻ പറ്റാത്തത്; സൂര്യയെ കുറിച്ച് ഭാര്യ പറഞ്ഞതൊക്കെ സത്യമാണെന്നും രജിഷ വിജയൻതേപ്പ് എന്ന വാക്കാണ് സഹിക്കാൻ പറ്റാത്തത്; സൂര്യയെ കുറിച്ച് ഭാര്യ പറഞ്ഞതൊക്കെ സത്യമാണെന്നും രജിഷ വിജയൻ

    കല്യാണം കഴിക്കാൻ പൈസ ഇല്ലായിരുന്നു

    അന്ന് പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്ന് കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് പെണ്ണിനെ കാണാന്‍ പോവുന്നത്. പെണ്ണിനെ കണ്ട് ഇഷ്ടമായതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അവരടുത്തും പൈസയില്ല, എന്റടുത്തും ഇല്ല. അപ്പോള്‍ എനിക്കിത് മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പ് മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. വാസു പ്രദീപാണ് കത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിച്ചത്. നിന്റെ കൈയ്യക്ഷരം നല്ലതല്ലേ, നീ എഴുതിയാല്‍ മതി. ഇത്രയും ആളുകളെ ക്ഷണിക്കാനുള്ള കത്ത് ഞാന്‍ സ്വന്തമായി എഴുതുകയോ, ആദ്യം ഒന്ന് എഴുതൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

    ആ വാര്‍ത്ത തൻ്റെ സ്വകാര്യ ജീവിതത്തെ പറ്റിയാണ്; ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്ത അവസാനിപ്പിക്കണെന്ന് ആര്യആ വാര്‍ത്ത തൻ്റെ സ്വകാര്യ ജീവിതത്തെ പറ്റിയാണ്; ഇപ്പോൾ പ്രചരിക്കുന്ന വാര്‍ത്ത അവസാനിപ്പിക്കണെന്ന് ആര്യ

    കത്ത് എഴുതിപ്പിക്കുകയായിരുന്നു

    മൊത്തം കത്തും തന്നെ എഴുതേണ്ടി വരുമെന്ന് കരുതി എഴുത്ത് ചുരുക്കുകയായിരുന്നു. ജൂണ്‍ 4 ഞായറാഴ്ച ഞാന്‍ വിവാഹിതനാവുകയാണ്, 3ാം തീയതി ശനിയാഴ്ച എന്റെ വീട്ടിലേക്ക് വരണം. മാമു തൊണ്ടിക്കോട് ഇങ്ങനെയായിരുന്നു വിവാഹത്തിനുള്ള ക്ഷണക്കത്തില്‍ എഴുതിയതെന്നാണ് മാമുക്കോയ പറയുന്നത്. ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് ആദ്യം പോയത്. ഖാദര്‍ക്കാ, എനിക്ക് വാപ്പയില്ല, അതോണ്ട് കാരണവരുടെ സ്ഥാനത്ത് ഇങ്ങളാണ്. എന്റെ വീട്ടില്‍ വരണം എന്ന് പറഞ്ഞിരുന്നു.

    ഭർത്താവ് എന്നെക്കാള്‍ 10 വയസിന് ഇളയതാണ്; ഭര്‍ത്താവിനെ പൊതുവേദിയില്‍ വെച്ച് പൊരിച്ച് പ്രിയങ്ക ചോപ്രഭർത്താവ് എന്നെക്കാള്‍ 10 വയസിന് ഇളയതാണ്; ഭര്‍ത്താവിനെ പൊതുവേദിയില്‍ വെച്ച് പൊരിച്ച് പ്രിയങ്ക ചോപ്ര

    Recommended Video

    Churuli' shown on OTT is not the certified version of the film, says CBFC | Filmibeat Malayalam
    ഒടുവിൽ മാമുക്കോയ വിവാഹിതനായി

    അങ്ങനെ മോന്റെ കല്യാണം പോലെ ഖാദര്‍ക്ക എല്ലാം ആഘോഷമാക്കി തരികയായിരുന്നു. ഭാര്യ വീട്ടിലെ ഗാനമേളയില്‍ ബാബുരാജായിരുന്നു. പിതാവിന്റെ സുഹൃത്തായിരുന്നു ബാബുരാജ്. അന്ന് വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് മേടിക്കാനുമൊക്കെയായി പൈസയ്ക്ക് അവരോട് സ്ത്രീധനം ചോദിക്കാമായിരുന്നു. എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നത് അല്ലഏ എന്നാണ് മാമുക്കോയ തിരിച്ച് ചോദിക്കുന്നത്.

    അയാളൊരു ചാരിറ്റി തട്ടിപ്പുകാരനാണെന്ന് താരങ്ങൾ വെച്ച് കാച്ചുന്നു, പക്ഷേ ക്ലൈമാക്സ് മാറി പോയെന്ന് കിടിലം ഫിറോസ്അയാളൊരു ചാരിറ്റി തട്ടിപ്പുകാരനാണെന്ന് താരങ്ങൾ വെച്ച് കാച്ചുന്നു, പക്ഷേ ക്ലൈമാക്സ് മാറി പോയെന്ന് കിടിലം ഫിറോസ്

    English summary
    Mamukkoya Opens Up About His Marriage Goes Viral Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X