അരവിന്ദിന്‌റെയും മീരയുടെയും വിവാഹത്തിന് പ്രയാഗയും, മനംപോലെ മംഗല്യം പ്രൊമോ വൈറല്‍

By Midhun Raj

മൃദുല വിജയ്-യുവകൃഷ്ണ വിവാഹം കുറച്ചുദിവസം മുന്‍പ്‌ വാര്‍ത്തകളില്‍ ഒന്നടങ്കം ഇടംപിടിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലായ് ഏട്ടിനാണ് ഇരുവരും വിവാഹിതരായത്. അതേസമയം മൃദുല യുവ വിവാഹത്തിന് പിന്നാലെ മിനിസ്‌ക്രീനിലെ മറ്റൊരു വിവാഹത്തിനായുളള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. സീ കേരളത്തിലെ മനംപോലെ മംഗല്യം പരമ്പരയിലാണ് അരവിന്ദ് രാജയും മീരയും തമ്മിലുളള വിവാഹം നടക്കാന്‍ പോവുന്നത്. വിവാഹ എപ്പിസോഡ് ജൂലായ് പതിനഞ്ചിനാണ് സംപ്രേക്ഷണം ചെയ്യുന്നത്. മനംപോലെ മംഗല്യത്തിന്‌റെ പുതിയ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

manampole-mangalyam

ഇത്തവണ നടി പ്രയാഗ മാര്‍ട്ടിന്‍ വിവാഹ എപ്പിസോഡില്‍ അതിഥിയായി എത്തുന്നു എന്ന പ്രത്യേക കൂടിയുണ്ട്. വിവാഹ വേദിയില്‍ പ്രയാഗയുടെ സാന്നിദ്ധ്യവും പുതിയ പ്രൊമോയില്‍ കാണിക്കുന്നു. പ്രയാഗയ്ക്ക് പുറമെ 'നീയും ഞാനും' താരം സുസ്മിതയും ആഘോഷത്തില്‍ പങ്കെടുക്കുന്നു. വിവാഹത്തോടനുബന്ധിച്ച് ജുലായ് 12നാണ് മനംപോലെ മംഗല്യത്തില്‍ ഹല്‍ദി സ്‌പെഷ്യല്‍ രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. പ്രൊമോ വൈറലായതിന് പിന്നാലെ മനംപോലെ മംഗല്യം വിവാഹ എപ്പിസോഡിനായി ആകാംക്ഷകളോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം

അതേസമയം സിനിമാ താരങ്ങള്‍ സീരിയലുകളില്‍ അതിഥികളായി എത്തുന്നത് ഇതാദ്യമായല്ല. മുന്‍പ് കുടുംബവിളക്ക് പരമ്പരയില്‍ അതിഥി വേഷത്തില്‍ അജു വര്‍ഗീസ് എത്തിയിരുന്നു. ഇവര്‍ക്ക് പുറമെ സൈജു കുറുപ്പ്, സന്തോഷ് പണ്ഡിറ്റ് ഉള്‍പ്പെടെയുളള താരങ്ങളും സീരിയലില്‍ അതിഥി വേഷങ്ങളില്‍ എത്തിയിട്ടുണ്ട്. അതേസമയം സ്വാസിക വിജയ്, മീര, നിയാസ്, രാജേന്ദ്രന്‍, പ്രേം ജേക്കബ് തുടങ്ങിയ താരങ്ങളാണ് മനംപോലെ മംഗല്യത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മിനിസ്‌ക്രീനിലെ ജനപ്രിയ പരിപാടികളില്‍ ഒന്നാണ് മനംപോലെ മാംഗല്യം.

പ്രൊമോ

Recommended Video

മമ്മൂക്കയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തി പേഴ്സണൽ ട്രെയിനർ

ചിത്ര കടപ്പാട്: സീ കേരളം

More from Filmibeat

Read more about: prayaga martin serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X