നല്ലൊരു അമ്മായിയമ്മയും മരുമകളുമാണ്; മനംപോലെ മാംഗല്യം സീരിയലിനെ കുറിച്ച് പറഞ്ഞ് നായിക മീര നായര്‍
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയുടെ ഇഷ്ടം സ്വന്തമാക്കിയിരിക്കുകയാണ് നടി മീര നായര്‍. സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചതെങ്കിലും സീരിയലില്‍ അഭിനയിച്ചാണ് പ്രേക്ഷക പ്രശംസ നേടിയെടുക്കുന്നത്. സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മനംപോലെ മാംഗല്യം എന്ന സീരിയലിലെ നായിക വേഷമാണ് മീര അവതരിപ്പിക്കുന്നത്.
ഇതുവരെ മലയാളക്കര കാണാത്ത തരത്തില്‍ പുത്തന്‍ കഥയും കഥാപാത്രങ്ങളുമായിട്ടാണ് സീരിയലിന്റെ വരവ്. മുന്‍പ് അവസരങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും കഥയിലെ പുതുമയാണ് തന്നെ ഈ സീരിയയിലേക്ക് ആകര്‍ഷിച്ചതെന്ന് പറയുകയാണ് മീര. സീരിയയിലെ കഥാപാത്രത്തിന്റെ പേരും മീര എന്നാണെന്ന് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി പറയുന്നത്.

പേര് പോലെ തന്നെ പ്രണയകഥ പറയുന്ന സീരിയലാണ് മനംപോലെ മാംഗല്യം. ആദ്യമായി സീരിയലില്‍ അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താന്‍. മുന്‍പും അവസരങ്ങള്‍ വന്നിട്ടുണ്ട്. അതൊക്കെ വേണ്ടെന്ന് വെച്ചതാണ്. ഇപ്പോള്‍ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് നല്ലൊരു കഥ വന്നത്. കേട്ടപ്പോള്‍ വ്യത്യസ്തമായി തോന്നി. എഎം നസീര്‍ സാറിന്റെ സംവിധാനം കൂടിയായപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അങ്ങനെയാണ് അഭിനയിച്ച് തുടങ്ങിയതെന്ന് മീര പറയുന്നു.

ഒരു മറാത്തി സീരിയലിന്റെ റീമേക്കാണിത്. മലയാളത്തില്‍ ഇതുവരെ കണ്ട് ശീലിച്ച സീരിയലുകളില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥയായത് കൊണ്ട് തന്നെയാണ് ഇതിലേക്ക് എന്നെ ആകര്‍ഷിച്ചത്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള നല്ല ബന്ധം കാണിക്കുന്നുണ്ട്. പൊതുവേ നമ്മുടെ സീരിയലുകളിലെല്ലാം അമ്മായിയമ്മയും മരുമകളും തമ്മില്‍ അടിയും കരിച്ചിലുമൊക്കെ ആണല്ലോ. ഇതില്‍ കൂട്ടുകാരെ പോലെയാണ്. ഭര്‍ത്താവ് ഇല്ലാത്ത സ്ത്രീ ജീവിതം തിരികെ പിടിക്കുന്നതാണ് കാണിക്കുന്നത്.

അഭിനയം യാദൃശ്ചികമായി സംഭവിച്ചതാണ്. സിനിമയിലെത്തിയിട്ട് അധികമായിട്ടില്ല. ഏഴ് സിനിമകളാണ് ചെയ്തത്. ഞാന്‍ പ്രകാശനിലൂടെയാണ് അരങ്ങേറ്റം. സത്യന്‍ അന്തിക്കാട് സാറിന്റെ സിനിമ എല്ലാവരെയും കൊതിപ്പിക്കുന്നതല്ലേ. പിന്നെ, സീരിയലുകളോട് ആദ്യമൊക്കെ ഞാനും അകല്‍ച്ച കാണിച്ചിട്ടുണ്ട്. ഒരു ലോംഗ് ടേം കമ്മിറ്റ്‌മെന്റ് ആയത് കൊണ്ടാണ് കൂടുതല്‍ പേരും അതില്‍ നിന്നും മാറി നില്‍ക്കുന്നത്. സിനിമയാകുമ്പോള്‍ ചെയ്തിട്ട് വേഗം തിരിച്ച് പോരാം. ഇതിപ്പോള്‍ ഒരു വര്‍ഷത്തെ കരാറാണ്. മാസത്തില്‍ പതിനഞ്ച് ദിവസത്തോളം ഞങ്ങളെല്ലാവരും ഒന്നിച്ചുണ്ടാകും.

സീരിയലില്‍ എന്റെ മരുമകളായി എത്തുന്നത് സ്വാസികയാണ്. വളരെ പ്രൊഫഷണലായിട്ടുള്ള നടിയാണ് സ്വാസിക. അതുകൊണ്ട് തന്നെ അവള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ എളുപ്പമാണ്. സ്വാസികയ്ക്ക് അറിയാം. വര്‍ഷങ്ങളായി ഇവിടെയുള്ള ആളാണല്ലോ. പിന്നെ പ്രേക്ഷകര്‍ക്കും വലിയ ഇഷ്ടമാണ്. സിനിമയിലും സീരിയിലലും ഒരുപോലെ തിളങ്ങാന്‍ സ്വാസികയ്ക്ക് പറ്റുന്നുണ്ട്.
Recommended Video

തിരുവനന്തപുരമാണ് എന്റെ സ്വദേശം. ഭര്‍ത്താവ് അരുണ്‍ ബിസിനസ് ചെയ്യുന്നു. ഒന്‍പതിലും നാലിലും പഠിക്കുന്ന ആദിത്യയും അദ്വൈതുമാണ് മക്കള്‍. അമ്മ കൂടി വീട്ടിലുണ്ട്. അധികം വൈകാതെ താനഭിനയിച്ച സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തുമെന്ന് കൂടി മീര പറയുന്നു. പ്രീസ്റ്റ് ആണ് ഉടന്‍ റിലീസ് ചെയ്യുന്ന ചിത്രം. പിന്നാലെ ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ, ജൂഡ് ആന്റണിയുടെ സാറാസ് ഒക്കെ വരും. എല്ലാ സിനിമകളിലും വ്യത്യസ്തമായ വേഷമാണെന്നും നടി പറയുന്നു.


Click it and Unblock the Notifications